Bigg Boss Malayalam 2 episode 2 Highlights: ബിഗ് ബോസ് ഹൗസിൽ ഒരു രാത്രി പിന്നിട്ട മത്സരാർത്ഥികൾ രണ്ടാം ദിവസത്തിലേക്ക് കടന്നു. പുതിയ സീസണിലെ ആദ്യ ക്യാപ്റ്റനായി രജനി ചാണ്ടിയെ തിരഞ്ഞെടുത്തു. 16 മത്സരാർഥികളും രജനി ചാണ്ടിയുടെ പേരാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത്. ഒപ്പം വീട്ടിലെ വിവിധ ജോലികൾ ചെയ്യുന്നതിനായി ബാക്കിയുള്ള 16 മത്സരാർഥികളെ നാല് ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു.
ബിഗ് ബോസിന്റെ പുതിയ പതിപ്പിൽ പാചകവാതക ഉപയോഗത്തിന് നിയന്ത്രണമുണ്ട്. ഉപയോഗം അളക്കുന്നതിന് പ്രത്യേക മീറ്ററും ബിഗ് ബോസ് ഹൗസിൽ സ്ഥാപിച്ചിട്ടുണ്ട്.
മറ്റ് മത്സരാർഥികൾക്ക് മുന്നിൽ കാമുക്ക് രാത്രി സിം കൊടുക്കാൻ പോയ കഥ പറഞ്ഞ് ഫുക്രു. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ എട്ടാം ക്ലാസിൽ പഠിച്ചിരുന്ന കാമുകിക്ക് സിം കൈമാറുന്നതിന് രാത്രി വീട്ടിയ പോയ കഥയാണ് ഫുക്രു പറഞ്ഞത്. വീട്ടിൽ കാമുകിക്ക് പകരം അമ്മയാണ് കാത്തിരുന്നത്. അന്ന് ഓടിയ ഓട്ടം ഇന്നും മറക്കാനാകില്ലെന്ന് ഫുക്രു.
ഫുക്രുവിന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്റെ പ്രണയകഥയുമായി രജിത് കുമാറും. കോളെജിൽ പഠിക്കുന്ന കാലത്ത് തനിക്കൊരു പരിശുദ്ധ പ്രണയമുണ്ടായിരുന്നെന്നാണ് രജിത് കുമാർ പറയുന്നത്. എന്നാൽ കോളെജ് കഴിഞ്ഞപ്പോൾ കാമുകി തന്നെ തേച്ചെന്നും രജിത് കുമാർ. അന്നു മുതലാണ് മദ്യപാനം ആരംഭിച്ചതെന്നും രജിത് കുമാറിന്റെ വെളിപ്പെടുത്തൽ.
തനിക്കുമൊരു ആദ്യ പ്രണയമുണ്ടായിരുന്നെന്ന് പ്രദീപ് ചന്ദ്രൻ.
ജീവിതത്തിൽ സമ്പാദിക്കാൻ പഠിക്കണമെന്ന് ഹൗസിലെ ഉണ്ണിയായ ഫുക്രുവിനോട് രജനി ആന്റി. ജീവിതത്തിൽ എപ്പോഴാണ് വീഴ്ചയോ ആവശ്യമോ വരുന്നതെന്ന് അറിയാൻ പറ്റില്ലെന്നും അതുകൊണ്ട് തന്നെ എപ്പോഴും ഒരു സമ്പാദ്യം ഉണ്ടായിരിക്കണമെന്നും രജനി ഫുക്രുവിന് പറഞ്ഞു കൊടുക്കുന്നു
ഫുക്രുവിന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് തന്റെ പ്രണയകഥയുമായി രജിത് കുമാർ. 60 പേജുള്ള 24 പ്രണയ കത്തുകൾ കമുകിക്ക് കൊടുത്തെന്ന് രജിത് കുമാർ. കോളെജ് കാലത്തെ പ്രണയം എന്നാൽ ഒരു തേപ്പായെന്നും രജിത് കുമാർ.
മറ്റ് മത്സരാർഥികളോട് തന്റെ പ്രണയ കഥ പറഞ്ഞ് ഫുക്രു. രാത്രി കാമുകിക്ക് സിം കൊടുക്കാൻ പോയപ്പോൾ അമ്മ കയ്യോടെ പിടിച്ച കഥയാണ് ഫുക്രു പറഞ്ഞത്.
വിശ്രമ വേളകൾ ആനന്ദകരമാക്കി മത്സരാർഥികൾ. പരീക്കുട്ടിയുടെയും ഫുക്രുവിന്റെയും നേതൃത്വത്തിലാണ് സംഗീത – നൃത്ത നിശ
കുതിച്ചുയരുന്ന പാചകവാതക വില പരിഗണിച്ച് ബിഗ് ബോസിൽ ഇത്തവണ പാചകവാതക ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ബിഗ് ബോസ് ഹൗസിലെ ആദ്യ ക്യാപ്റ്റനായി രജനി ചാണ്ടിയെ തിരഞ്ഞെടുത്തു. 16 മത്സരാർഥികളും ക്യാപ്റ്റൻ സ്ഥാനത്തേക്ക് രജനിയുടെ പേരാണ് നിർദേശിച്ചത്.
ബിഗ് ബോസ് 2ലെ ആദ്യ ആഴ്ച ഹൗസിനെ നയിക്കാനുള്ള ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതാണ് അടുത്ത പ്രക്രിയ. ക്യാപ്റ്റന് പുറമെ നാല് ടീമുകളായി തിരിഞ്ഞ വീട്ടിലെ വിവിധ ജോലികളും ചെയ്യുന്നതിനും തീരുമാനിക്കും.
മത്സരത്തിന്റെ രണ്ടാം ദിനം തന്നെ ബിഗ് ബോസ് ഹൗസിൽ അപകടം. അടക്കളയിൽ പെരുമാറുന്നതിനിടയിൽ വീണയുടെ കൈമുറിഞ്ഞു.
ബിഗ് ബോസ് ഹൗസിലേക്കുള്ള സാധന സാമഗ്രികൾ എത്തി.
കിച്ചണിൽ പരീക്കുട്ടീടെ ഗംഭീര ഡിജെ. ഗായികയുടെ റോളിൽ മഞ്ജു പത്രോസും
മറ്റ് മത്സരാർഥികളുടെ ചർമ്മം നോക്കി ആരോഗ്യവസ്ഥ വിശദീകരിക്കുകയാണ് രജിത് കുമാർ. രജനി ചാണ്ടിയും തെസ്നി ഖാനും മഞ്ജു പത്രോസുമാണ് രജത് കുമാറിന്റെ പ്രധാന ഇരകൾ.
എല്ലാവരും ഉണരുന്നതിന് മുമ്പ് തന്നെ എഴുന്നേറ്റ് രജനി ചാണ്ടി വ്യായായമം ആരംഭിച്ചു. പിന്നീട് പതിവ് പോലെ ഉണർത്തുപാട്ടിൽ നൃത്ത ചുവടുകളുമായി മത്സരാർഥികൾ.
ടിക് ടോക് താരം ഫുക്രുവിന്റെ എൻട്രി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ഫുക്രു ബിഗ് ബോസിലെത്തുമെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു. പന്ത്രണ്ടാമത്തെ മത്സരാർഥിയായാണ് ഫുക്രുവിനെ മോഹൻലാൽ പരിചയപ്പെടുത്തിയത്. പരിചയപ്പെടുത്തിയ ശേഷം മടങ്ങുമ്പോൾ ലാലേട്ടൻ പറഞ്ഞതുകേട്ട് ഫുക്രു ആരാധകർ ആവേശത്തിലായി. ‘ഞാനും നിന്റെ വലിയ ഫാനാണ്, ആരോടും പറയണ്ട’ എന്നു പറഞ്ഞാണ് ലാലേട്ടൻ ഫുക്രുവിനെ വേറെ ലെവൽ കളികൾക്കായി സ്വാഗതം ചെയ്തത്. Read More
ബിഗ് ബോസ് മലയാളം സീസൺ 2വിലെ മത്സരാർത്ഥികളെ ഗ്രാൻഡ് ഓപ്പണിംഗ് വേദിയിൽ മോഹൻലാൽ പരിചയപ്പെടുത്തിയപ്പോൾ, പ്രേക്ഷകരെ ഏറെ ഞെട്ടിച്ച എൻട്രി അധ്യാപകനും വാഗ്മിയുമായ ഡോ. രജിത് കുമാറിന്റേതാണ്. വെള്ളത്താടിയും വെള്ളമുണ്ടും ഉടുത്തു കണ്ടു ശീലിച്ച രജിത് കുമാറിന്റെ മുടി ഡൈ ചെയ്ത് നിറപ്പകിട്ടുള്ള വസ്ത്രങ്ങൾ അണിഞ്ഞുള്ള വരവ് പ്രേക്ഷകരെ സംബന്ധിച്ചും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു. കാലടി ശ്രീശങ്കര കോളേജിലെ ബോട്ടണി അധ്യാപകനായ രജിത് കുമാര് വിവാദങ്ങളിലൂടെയാണ് വാർത്തകളിൽ നിറഞ്ഞത്. Read More