Bigg Boss Malayalam 2, Episode 34 Live Updates: ബിഗ് ബോസ് വീട്ടിൽ സന്തോഷകരമായ മറ്റൊരു ദിവസത്തിന് തുടക്കം കുറിച്ചപ്പോൾ രജിത്തിനെ മലർത്തിയടിച്ച് ദയ. ഫുക്രുവിന്റെ ഗുസ്തി ക്ലാസിലാണ് ദയ രജിത്തിനെ മലർത്തിയടിച്ചത്. അതിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ ഒരു കഥ ദയക്ക് പറഞ്ഞുകൊടുക്കുകയാണ് രജിത് കുമാർ.

രജിത് കുമാറിന്റെ കഥയിൽ പ്രകോപിതയായ ദയ പ്രതികരിച്ചപ്പോൾ ഇത് ദയയുടെ തനി സ്വരൂപം പുറത്തുകൊണ്ടുവരാൻ ചെയ്തതാണെന്ന് രജിത്. ദയയെ മനപൂർവ്വം മോശക്കാരിയാക്കി തീർക്കുകയാണ് രജിത്. ദയയുടെ സ്വഭാവം കൊണ്ടാണ് ഭർത്താവ് ഉപേക്ഷിച്ചതെന്നും മക്കളെ തിരിച്ച് കിട്ടില്ലെന്നും രജിത്. ഇതോടെ മറ്റ് മത്സരാർഥികൾ ഇടപ്പെട്ടു, പിന്നാലെ ആളു സ്ഥലം വിടുകയും ചെയ്തു.

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ ഒപ്പോ എഫ് 15 അവതരിപ്പിക്കുന്നതാണ് മത്സരാർഥികളുടെ ഇത്തവണത്തെ സ്പോൺസേർഡ് ടാസ്ക്. മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്തമായ ശൈലിയിൽ ഫോൺ അവതരിപ്പിക്കുകയെന്നതാണ് ടാസ്ക്. ഒരു കൂട്ടാർ കുക്കറി ഷോയിലൂടെയും രണ്ടാം ഗ്രൂപ്പ് ഓട്ടം തുള്ളലിന്റെയും മൂന്നാമത്തെ ഗ്രൂപ്പ് സ്പോർട്സ് കമ്നററിയുടെയും രൂപത്തിൽ ഫോൺ അവതരിപ്പിച്ചിരിക്കുകയാണ്.

ദയയും രജിത്തും തമ്മിലുള്ള സംഘർഷം അവസാനിക്കുന്നില്ല. രജിത്തിന്റെ വീട്ടിൽ വരണമെന്ന് ദയ ആഗ്രഹം പറഞ്ഞു. എന്നാൽ തന്റെ വീട്ടിൽ സ്ഥലമില്ലെന്നും കൊണ്ടുപോകില്ലെന്നും രജിത്. വേണമെങ്കിൽ ഹോട്ടലിൽ റൂം എടുത്ത തരാമെന്നും രജിത് പറഞ്ഞു.

മത്സരാർഥികൾക്കായി രസഗുള എന്ന ടാസ്ക്കും ഇന്ന് നൽകിയിരിക്കുകയാണ് ബിഗ് ബോസ്. ഭക്ഷണം വലവച്ച് പിടിക്കുക. ലഡുവും ജിലേബിയും ഷവർമയുമെല്ലാം വീട്ടിലുള്ളവർക്ക് ലഭിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook