Bigg Boss Malayalam 2, Episode 33 Live Updates: വലിയൊരു വഴക്കാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലുണ്ടായത്. ഒരു വശത്ത് രജിത്തും മറ്റൊരു വശത്ത് മറ്റ് അംഗങ്ങളും. തർക്കം കയ്യേറ്റത്തിൽ കലാശിക്കുമെന്ന അവസ്ഥയായി. പ്രേക്ഷകരെയെല്ലാം മുൾമുനയിൽ നിർത്തിയ സമയമായിരുന്നു അത്. പരസ്‌പരം വെല്ലുവിളിച്ചും ദേഷ്യപ്പെട്ടും അംഗങ്ങൾ തമ്മിൽ തർക്കിച്ചു.

ക്യാപ്‌റ്റൻസി ടാസ്‌കിൽ തനിക്ക് പങ്കെടുക്കണമെന്ന് രജിത് കുമാർ പറഞ്ഞു. ലക്ഷ്വറി ബജറ്റിനായി താൻ പോയിന്റ് നേടിയെന്നും തന്റെ കഴിവ് പരിഗണിച്ച് ക്യാപ്‌റ്റൻസി ടാസ്‌കിലേക്ക് തന്നെയും തിരഞ്ഞെടുക്കണമെന്നും രജിത് കുമാർ വാദിച്ചു. എന്നാൽ, രജിത്തിനെ ക്യാപ്‌റ്റൻസി ടാസ്‌കിലേക്ക് വിടാൻ മറ്റ് അംഗങ്ങൾക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇതു പിന്നീട് വലിയൊരു വഴക്കിലാണ് കലാശിച്ചത്.

തനിക്ക് യോഗ്യതയുണ്ടെ രജിത് വാദിച്ചു. ഫുക്രു ഇതിൽ ഇടപെട്ടു. രജിത് കുമാറിന് യോഗ്യതയുണ്ടെങ്കിൽ തനിക്കും യോഗ്യതയുണ്ടെന്ന് ഫുക്രു പറഞ്ഞു. രജിത് ഫുക്രുവിനോട് ദേഷ്യപ്പെട്ടു. ഇരുവരും ശബ്‌ദമുയർത്തി സംസാരിച്ചു. ഫുക്രു രജിത്തിനെ കയ്യേറ്റം ചെയ്യുമെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ദേഷ്യപ്പെട്ടു. അപ്പോഴേക്കും മറ്റുള്ള അംഗങ്ങൾ വന്നു പിടിച്ചുമാറ്റി. ഫുക്രു വളരെ ദേഷ്യപ്പെട്ടപ്പോൾ അതേ നാണയത്തിൽ തന്നെ രജിത്തും തിരിച്ചടിച്ചു. ബിഗ് ബോസിൽ നീ വലിയ ആളൊന്നും ആയിട്ടില്ലെന്ന് രജിത് ഫുക്രുവിനോട് പറഞ്ഞു.

കഴിഞ്ഞ ഏതാനും എപ്പിസോഡുകളിലായി വളരെ ‘ചൂടൻ’ സ്വഭാവമുള്ള ഫുക്രുവിനെയാണ് പ്രേക്ഷകർ കാണുന്നത്. ഫുക്രു എല്ലാവരോടും പെട്ടന്ന് ദേഷ്യപ്പെടുന്നു. എതിർത്ത് സംസാരിക്കുന്നു. അക്ഷരാർഥത്തിൽ ബിഗ് ബോസിൽ ഗെയിം മാറ്റി കളിക്കുന്ന ഫുക്രുവിനെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണുന്നത്.

മറ്റ് താരങ്ങളും ദേഷ്യപ്പെടാൻ തുടങ്ങി. പിടിച്ചുമാറ്റുന്നതിനിടയിൽ നിങ്ങളെ പോലൊരു മോശം ക്യാപ്‌റ്റനെ ഞങ്ങൾക്ക് വേണ്ട എന്നു മഞ്ജു പത്രോസ് രജിത്തിനോട് പറഞ്ഞു. തന്റെ കാര്യങ്ങൾ പ്രേക്ഷകർ തീരുമാനിക്കുമെന്നാണ് ഇതിനോടെല്ലാം രജിത്ത് പ്രതികരിച്ചത്. സുജോയും പാഷാണം ഷാജിയും രജിത് കുമാറിനോട് ദേഷ്യപ്പെട്ടു. മൊത്തത്തിൽ ബിഗ് ബോസ് വീട് ഒരു യുദ്ധഭൂമിയായി.

Read Also: കുടിയൻമാർക്ക് സന്തോഷവാർത്ത; മദ്യം ഇനി വീട്ടിലെത്തും?

ഒടുവിൽ തർക്കം രൂക്ഷമായപ്പോൾ വോട്ട് ചെയ്‌ത് ക്യാപ്‌റ്റൻസി ടാസ്‌കിലേക്കുള്ള മൂന്ന് പേരെ തിരഞ്ഞെടുക്കാമെന്ന് ആര്യ പറഞ്ഞു. വോട്ടെടുപ്പിൽ പ്രദീപ്, ദയ, ഷാജി എന്നിവരാണ് ക്യാപ്‌റ്റൻസി ടാസ്‌കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് രജിത് കുമാറിനെ പ്രകോപിപ്പിച്ചു. താൻ യോഗ്യനായിട്ടും എല്ലാവരും ചേർന്ന് തന്നെ ഒറ്റപ്പെടുത്തുകയാണെന്ന് രജിത് ബിഗ് ബോസിനോട് പറഞ്ഞു.

ഫുക്രു അടിയ്‌ക്കടി തീരുമാനങ്ങൾ മാറ്റുന്ന ആളാണെന്ന് രജിത് കുമാർ പറഞ്ഞു. ഫുക്രുവിന് വ്യക്തമായ തീരുമാനമില്ലെന്നും വിശ്വസിക്കാൻ കൊള്ളില്ലെന്നും രജിത് പറഞ്ഞു. എന്നാൽ, ഫുക്രു തിരിച്ചടിച്ചു. ഞാനിവിടെ കളിക്കാൻ വന്നതാണെന്നും അല്ലാതെ ഇവിടെ കിടക്കാൻ വന്ന ആളല്ലെന്നും ഫുക്രു പറഞ്ഞു. തനിക്കൊരു വ്യക്തിത്വമുണ്ടെന്ന് രജിത്തും പറഞ്ഞു.

വലിയൊരു അടിയ്‌ക്കും വഴക്കിനും ശേഷം ബിഗ് ബോസിൽ റിലാക്‌സേഷൻ ടെെമാണ്. സുജോയുടെ ബോഡി ഷോയായിരുന്നു പ്രധാന ഐറ്റം. ബിഗ് ബോസ് വീട്ടിലെ പെൺപ്പട സുജോയെ കൊണ്ട് ബോഡി ഷോ നടത്തി. ‘കേരളമെന്നാൽ പാരിൻ നടുവിൽ…’ എന്ന പാട്ടിനൊപ്പമായിരുന്നു ബോഡി ഷോ. ടീ ഷർട്ടൂരി സുജോ തന്റെ കഴിവ് പുറത്തെടുത്തു. എല്ലാവരും സുജോയെ പ്രോത്സാഹിപ്പിച്ചു.

എല്ലാവരോടും ഇടഞ്ഞുനിന്ന രജിത് സുജോയുടെ ബോഡി ഷോ ആസ്വദിക്കാനെത്തിയില്ല.

ഫുക്രുവിനെ എല്ലാവരും ചേർന്ന് അടുപ്പത്ത് വച്ചു!

ഫുക്രുവിനെ എല്ലാവരും ചേർന്ന് ഗ്യാസ് സ്റ്റൗവിനു മുകളിൽ കൊണ്ടുവച്ചു. തമാശയ്‌ക്കു വേണ്ടിയാണ് സുജോ, ഷാജി, വീണ, എലീന, മഞ്ജു എന്നിവർ ചേർന്ന് ഫുക്രുവിനെ അടുപ്പത്ത് കൊണ്ടുവച്ചത്.

രജിത്തും ജെസ്‌ലയും തമ്മിൽ വീണ്ടും തർക്കമായി. സ്യൂഡോ സയൻസാണ് രജിത് പറയുന്നതെന്ന് ജെസ്‌ല പറഞ്ഞു. മിനിമം പ്ലസ് ടു ബയോളജി ടെക്‌സ്‌റ്റ് ബുക്കെങ്കിലും വായിച്ചിട്ടു വരാൻ ജെസ്‌ല രജിത്തിനോട് പറഞ്ഞു. ജെസ്‌ലയ്‌ക്കു ഒരു പിണ്ണാക്കും അറിയില്ലെന്നും ഒന്നും അറിയാൻ താൽപര്യമില്ലാത്ത ആളാണ് ജെസ്‌ലയെന്നും രജിത്ത് തിരിച്ചുപറഞ്ഞു. രജിത് പറയുന്നത് എല്ലാം പൊട്ടത്തരങ്ങളാണെന്നും രജിത്തിനോട് സംസാരിക്കാൻ താൽപര്യമില്ലെന്നും ജെസ്‌ല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook