Bigg Boss Malayalam 2: തന്റെ പ്രണയത്തെക്കുറിച്ച് രജിത്തിനോട് മനസ് തുറക്കുകയാണ് സുജോ. സഞ്ജന സിബ്ബായി എന്നാണ് കുട്ടിയുടെ പേരെന്നും നല്ല ആളാണെന്നും സുജോ പറയുന്നു. എങ്ങനെയാണ് നിങ്ങൾ പരിചയപ്പെട്ടതെന്നും ആളെക്കുറിച്ചും കൂടുതൽ ചോദിക്കുകയാണ് രജിത്.
പിന്നാലെ പുകമുറിക്കുള്ളിൽ പരസ്പരം ഏറ്റുമുട്ടുകയാണ് സുജോയും അലക്സാൻഡ്രയും. സിഗരറ്റ് വലിക്കുന്നതിനിടയിൽ ചാരം അലക്സാൻഡ്രയുടെ ശരീരത്ത് വീണതാണ് പ്രശ്നത്തിന് തുടക്കം. ഇത് ചൂണ്ടികാട്ടിയ അലക്സാൻഡ്രയോട് തട്ടികയറിയ സുജോ തനിക്ക് ഒരുപാട് പറയാനുണ്ടെന്നും വെറുതെ കഥ പുസ്തകം തുറക്കിപ്പിക്കരുതെന്ന് സുജോ പറയുന്നു. മിണ്ടാതിരിക്കാൻ ആഞ്ജാപിച്ച സുജോയോട് തന്നോട് അങ്ങനെ പറയേണ്ടെന്നും അലക്സാൻഡ്ര പറയുന്നു.
അലക്സാൻഡ്ര തന്നെ മനപൂർവ്വം അപമാനിക്കുകയാണെന്നും തുടക്കത്തിൽ രണ്ടുപേരും ചേർന്നിട്ട പദ്ധതിയാണ് ഇതെന്നും സുജോ സൂരജിനോടും രഘുവിനും പറയുന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ ഇത് വിഷയമാകുമെന്ന് മനസിലായി. സഞ്ജന കണ്ടാൽ പ്രശ്നമാണ്, തന്റെ ഇൻസ്റ്റയുൾപ്പടെ ഹാൻഡിൽ ചെയ്യുന്നത് സഞ്ജനയാണെന്നും സുജോ പറയുന്നു.
അതിനിടയിൽ ജയിലിൽ നിന്നും വീണയും ആര്യയും മോചിതയായി. തങ്ങളെ ജയിലിലേക്കയച്ചവർക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഇരുവരും. അമൃത-അഭിരാമി സഹോദരിമാരെയും അലക്സാൻഡ്രയെയും താൻ നോമിനേറ്റ് ചെയ്യുമെന്ന് വീണ പറഞ്ഞപ്പോൾ ജസ്‌ലയെ നോമിനേറ്റ് ചെയ്യുമെന്ന് ആര്യയും വ്യക്തമാക്കി. അതേസമയം ആരോഗ്യപ്രശ്നങ്ങളാൽ വീട്ടിൽ നിന്ന് മാറിനിന്ന ഷാജി മടങ്ങിയെത്തി. ഷാജിയെ കണ്ടതും നിയന്ത്രണം വിട്ട ആര്യ കരയുകയാണ്. വീട്ടിൽ നടന്ന കാര്യങ്ങൾ തുറന്നുപറയുകയാണ് ആര്യയും വീണയും.