Bigg Boss Malayalam 2: ബിഗ് ബോസ് മലയാളം രണ്ടാം സീസൺ ആരംഭിച്ചതു മുതൽ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമാണ് സുജോയും അലസാഡ്രയും തമ്മിലുള്ള ബന്ധം. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു രണ്ടുപേരും ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കെയാണ് അലസാഡ്രയുമായുള്ള തന്റെ ബന്ധം ഗെയിമിന്റെ ഭാഗമാണെന്ന് സുജോ തുറന്നുപറഞ്ഞത്. പുറത്തുള്ള സഞ്ജനയുമായിട്ടുള്ളതാണ് യഥാർഥ റിലേഷൻഷിപ്പെന്നും സുജോ പറഞ്ഞിരുന്നു. ഇവിടെ അതിജീവിക്കാൻ വേണ്ടിയാണ് എല്ലാരും ശ്രമിക്കുന്നത്. അത് തന്നെയായിരുന്നു ഞാനും ചെയ്തെന്നും സുജോ പറഞ്ഞിരുന്നു.

സുജോയുടെ തുറന്നുപറച്ചിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അലസാഡ്രയെയാണ്. സുജോയെ താൻ ഏറെ ഇഷ്‌ടപ്പെട്ടിരുന്നു എന്നു വിശ്വസിച്ചു എന്നും അലസാണ്ട്ര ഇന്നലത്തെ എപ്പിസോഡിൽ പറഞ്ഞു. സുജോയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് സംസാരിക്കുമ്പോൾ അലസാഡ്ര വിതുമ്പി. ആരെയും ഇങ്ങനെ വിശ്വസിക്കരുതെന്ന് സുജോ തന്നെ പഠിപ്പിച്ചെന്ന് അലസാഡ്ര പറഞ്ഞു. ഇതിനിടയിൽ സാഡ്ര കരഞ്ഞു. ഫുക്രുവിനോടും സൂരജിനോടുമാണ് തന്റെ മനസ്സിലുള്ള വിഷമം സാഡ്ര തുറന്നുപറഞ്ഞത്.

Read Also: ഏത് സീനും ഭായിക്ക് ഓക്കെയാണ്; പിച്ച് റോളർ ഓടിച്ച് ധോണി, വീഡിയോ

“നൂറ് ശതമാനം ജെനുവിനായാണ് ഞാൻ സുജോയെ പിന്തുണച്ചത്. ഇമോഷണലി ഞാൻ അവനെ കുറേ സപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നിങ്ങളൊന്നും കാണാതെ ഒരുപാട് കാര്യങ്ങൾ ഞാൻ അവനു ചെയ്‌തുകൊടുത്തു. അതിന്റെയൊന്നും നന്ദി അവനിൽ നിന്നു തിരിച്ചുകിട്ടിയില്ല. അവന് എന്നോട് കുറച്ചെങ്കിലും കടപ്പാട് ഉണ്ടായിരുന്നെങ്കിൽ ഇത്ര മോശമായ രീതിയിൽ സംസാരിക്കില്ല. കുറച്ചേലും മനുഷ്യത്തം, കണ്ണിൽ ചോരയുള്ള രീതിയിൽ പെരുമാറിയിരുന്നെങ്കിൽ..”(അലസാഡ്ര വിതുമ്പി)

“അവനെയൊരു മനുഷ്യനായി പോലും കാണാൻ തോന്നുന്നില്ല. എനിക്ക് പുറത്തൊരു ജീവിതമുണ്ടെന്നോ, ഇതൊക്കെ നാട്ടുകാർ കാണുന്നുണ്ടെന്നോ അവൻ ചിന്തിച്ചില്ല. അവനറിയാം ഞാൻ അവനുവേണ്ടി എന്തൊക്കെ ചെയ്‌തിട്ടുണ്ടെന്ന്. ഒരു മനുഷ്യനെയും ഇങ്ങനെ കണ്ണടച്ച് വിശ്വസിക്കരുതെന്ന് അവൻ എനിക്ക് പഠിപ്പിച്ചു തന്നു. നാട്ടുകാർ പറയുന്നത് ഞാൻ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചെന്നാണ്. അവൾക്ക് (സഞ്ജന) ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എല്ലാം നഷ്ടപ്പെട്ടത് എനിക്കാണ്. എന്റെ വിശ്വാസമാണ് ചോദ്യം ചെയ്യപ്പെട്ടത്. എന്നെ കുത്തിക്കീറിയിട്ടാണ് അവൻ എന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ടിരിക്കുന്നത്. എന്റെ ആത്മധെെര്യം കൊണ്ടാണ് ഞാൻ ഇപ്പോഴും ഇവിടെ നിൽക്കുന്നത്. ഞാൻ വിട്ടുകൊടുക്കില്ല. എനിക്ക് ആരെയും പേടിയില്ല. ഞാൻ അവനെ പേടിച്ചിട്ടില്ല ഇവിടെ നിൽക്കുന്നത്. പക്ഷേ, അവൻ എന്നെ പേടിച്ചാണ് ഇവിടെ നിൽക്കുന്നത്.” അലസാഡ്ര പറഞ്ഞു. ഫുക്രുവും സൂരജും അലസാഡ്രയെ ആശ്വസിപ്പിച്ചു, ധെെര്യപ്പെടുത്തി.

Bigg Boss Malayalam Alasandra Sujo

Read Also: അതിരാവിലെ സെക്‌സോ? ഗുണങ്ങൾ ചില്ലറയല്ല

രജിത് കുമാറിന്റെ മുടി കറുപ്പിച്ചു കൊടുക്കുന്ന ഫുക്രുവിനെ ഇന്നലത്തെ എപ്പിസോഡിൽ കാണാം. ഒരു സമയത്ത് സ്ഥിരം വഴക്കടിച്ചിരുന്ന മത്സരാർഥികളാണ് ഇരുവരും. എന്നാൽ, ഇന്ന് ഇരുവരും വലിയ സ്നേഹത്തിലാണ് കാണപ്പെട്ടത്. മുടി കറുപ്പിച്ച ശേഷം കുളിയൊക്കെ കഴിഞ്ഞു ബാത്ത്‌റൂമിൽ നിന്നു ഇറങ്ങിവന്ന രജിത് എല്ലാവരും കേൾക്കെ ഇങ്ങനെ പാടി: “എന്റെ കയ്യിൽ ക്രൂക്കഡ്‌നസ് ഇല്ല..എന്റെ കയ്യിൽ ചതിയില്ല..എന്റെ കയ്യിൽ മാലിന്യമില്ല” മുടി കറുപ്പിച്ചത് ഭയങ്കരമായി കൂടിപ്പോയി എന്നാണ് രജിത്തിനെ നോക്കി അമൃത പറഞ്ഞത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പാഷാണം ഷാജിയെ ബിഗ് ബോസ് വീട്ടിൽ നിന്നു മാറ്റിനിർത്തി. ഗെയിമിനിടെ ഷാജിക്ക് കാലിനു പരുക്കേറ്റിരുന്നു. ഗെയിമിലെ മോശം പ്രകടനത്തെ തുടർന്ന് ഇന്ന് ജയിൽ വാസത്തിനു പോകേണ്ടിവന്ന രണ്ടുപേർ വീണയും ആര്യയുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook