Bigg Boss Malayalam 2: ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കായ കാണപ്പൊന്നിലൂടെ അഭിരാമിയും അമൃതയും സ്വന്തമാക്കിയ സ്വർണം കവരാൻ പദ്ധതിയിടുന്നതിനിടയിൽ മത്സരാർഥികൾ പരസ്പരം ഏറ്റുമുട്ടി. ആര്യ രജിത്തിന്റെ കാലേപിടിച്ച് വലിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. പ്രശ്നത്തിൽ ഇടപ്പെട്ട സുജോ ചെയ്തത് ശരിയായില്ലെന്നും പറഞ്ഞ് വീണയോട് തട്ടികയറി, എന്നാൽ താൻ ആരെയും ശാരീരികമായി ഉപദ്രവിച്ചട്ടില്ലെന്ന് ആവർത്തിച്ച വീണയും സ്വരം കടുപ്പിച്ചതോടെ ശബ്ദം ഉയർന്നു. ഇതിനിടയിൽ രജിത് തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി ജെസ്ലയും രംഗത്തെത്തിയതോടെ ബിഗ് ബോസ് വീട് അക്ഷരാർഥത്തിൽ ഒരു കലാപഭൂമിയായി മാറി.

ബിഗ് ബോസ് വീട് എട്ടാം ആഴ്ചയിലേക്ക് കടക്കുകയാണ്. ഈ ആഴ്ചയിലെ വീക്കിലി ടാസ്ക് കാണപൊന്ന് എന്നതാണ്. ഈ ടാസ്ക്കിൽ മത്സരാർഥികൾ സ്വർണ ഖനിയിലെ തൊഴിലാളികളാണ്. ഇന്ന് മുതൽ ഉള്ള ടാസ്ക്കുകളിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒരു വ്യക്തി നേരിട്ട് ഫിനാലയിലേക്ക് യോഗ്യത നേടാനാകും. കാണപ്പൊന്ന് ടാസ്ക്കിൽ കൂടുതൽ സ്വർണം ഖനനം ചെയ്ത് എടുക്കകയും അത് സംരക്ഷിക്കുകയുമാണ് ഉത്തരവാദിത്വം.

ടാസ്ക്കിൽ ആദ്യം മത്സരിക്കാൻ പോകുന്നത് ഷാജിയും സുജോയുമാണ്. ആദ്യ വട്ടം തർക്കമില്ലാതെ തന്നെ ഇരുവരും പോയെങ്കിലും രണ്ടാം തവണ വാതിലിൽ ആദ്യം തൊട്ടത് ആരൊക്കെയെന്ന കാര്യത്തിൽ തർക്കമായി. ഫുക്രുവും വീണയും സുജോയും സൂരജും തങ്ങൾ ആദ്യം തൊട്ടുവെന്ന് വാദം ഉന്നയിച്ചതോടെ വീട്ടിൽ തർക്കമായി. ഇതിനിടയിൽ സുജോയുടെ സ്വർണം സൂക്ഷിക്കാമെന്ന് ഏറ്റു രജിത് മത്സരത്തിൽ തന്ത്രം മെനഞ്ഞിരിക്കുകയാണ്.

ഒടുവിൽ ബിഗ് ബോസ് തന്നെ ഇടപ്പെട്ടിരിക്കുകയാണ്. മത്സരാർഥികൾക്ക് തീരുമാനമെടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഒരിക്കൽകൂടി സൈറൻ അടിക്കാമെന്ന് ബിഗ് ബോസ് പറയുന്നു. ഇതിനോട് മത്സരാർഥികൾ സമ്മതം മൂളി. ആദ്യം വാതിലിൽ തൊട്ട ഫുക്രുവിന് പുറമെ രണ്ടാമത് തൊടുന്നയാളാരെന്ന് അറിയാനാണ് ഇത്തവണ സൈറൻ അടിക്കുന്നത്. ഒടുവിൽ സുജോ തന്നെ വാതിലിൽ തൊട്ട് യോഗ്യത നേടി.

മൂന്നാം വട്ടം യോഗ്യത നേടിയത് അമൃത-അഭിരാമി സഹോദരിമാരും സുജോയുമാണ്. ഇത്തവണയും തർക്കമില്ലാതെ യോഗ്യത നേടിയവർ ആരെന്ന് തീരുമാനമായി.

ഖനനത്തിന്റെ ആദ്യ ദിവസം അവസാനിച്ചതിന് പിന്നാലെ ബിഗ് ബോസ് വീട് ഒരു അധോലോകമായി മാറിയിരിക്കുകയാണ്. വീട്ടിലെ ഓരോരുത്തരും അധോലോകത്തിലെ പേരുകേട്ട കൊള്ളക്കാരും. തങ്ങളുടെ പ്രവർത്തന മേഖലകളെകുറിച്ച് സംസാരിച്ച് മറ്റുള്ളവർക്ക് തങ്ങളാരെന്ന് മനസിലാക്കി കൊടുക്കുകയാണ് ഓരോരുത്തരും. ഇതിന് ശേഷം അധോലോക പാർട്ടിയും സംഘടിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook