Bigg Boss Malayalam 2: അലക്സാൻട്രയുമായിട്ടുള്ളത് ശരിക്കും ഗെയിമിലെ തന്ത്രമാണെന്ന് സുജോ. പുറത്തുള്ള സഞ്ജനയുമായിട്ടുള്ളതാണ് യഥാർത്ഥ റിലേഷൻഷിപ്പെന്നും സുജോ. ഇവിടെ അതിജീവിക്കാൻ വേണ്ടിയാണ് എല്ലാരും ശ്രമിക്കുന്നത്. അത് തന്നെയായിരുന്നു ഞാനും ചെയ്തെന്നും സുജോ.

എന്നാൽ തനിക്ക് ശരിക്കും സുജോയെ ഇഷ്ടമായിരുന്നെന്നും അത് എവിടെ വേണമെങ്കിലും പറയുമെന്നും അലക്സാൻട്ര ജെസ്‌ലയോടും മനസ് തുറക്കുന്നു. എന്തുകൊണ്ട് നിങ്ങൾ പഴപോലെ അടുക്കുന്നില്ല എന്ന രജിത് കുമാറിന്റെ ചോദ്യത്തിന് ഇത് പുതിയ സ്ട്രാറ്റജിയാണെന്നാണ് അലക്സാൻട്രയുടെ ഉത്തരം. സുജോയും ഇതേകാര്യം രജിത്തിനോട് ആവർത്തിക്കുന്നു.

മറ്റൊരു നോമിനേഷൻ ദിനത്തിലേക്ക് ബിഗ് ബോസ് വീട് കടക്കുകയാണ്. ഫുക്രുവിനെയും ജെസ്‌ലയെയുമാണ് രജിത് കുമാർ നോമിനേറ്റ് ചെയ്യുന്നത്. ഫുക്രുവിൽ നിന്ന് ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്ത് വരേണ്ടതുണ്ടെന്നും അതിന് നോമിനേഷൻ സഹായിക്കുമെന്നാണ് രജിത് പറയുന്നത്.

ജെസ്‌ല തന്നെ മുമ്പ് പലവട്ടം നോമിനേറ്റ് ചെയ്തെന്നും തന്നെ തേച്ചൊട്ടിക്കുകയെന്നതാണ് ജെസ്‌ലയുടെ ഏക ലക്ഷ്യമെന്നും രജിത് പറയുന്നു. സൂരജ് രജിത്തിനെയും വീണയെയും നോമിനേറ്റ് ചെയ്തപ്പോൾ ആര്യ ജെസ്‌ലയെയും രജിത്തിനെയും നോമിനേറ്റ് ചെയ്യുന്നു.

നോമിനേഷൻ പ്രക്രിയ അവസാനിക്കുമ്പോൾ രജിത് കുമാർ, ആര്യ, വീണ, ഫുക്രു, ജെസ്‌ല, സൂരജ് എന്നിവരാണ് പ്രേക്ഷകരുടെ വിധിക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നോമിനേഷൻ ഫ്രീ കാർഡ് ഇത്തവണയും ആര്യ ഉപയോഗിക്കുന്നില്ല.

ഫസ്റ്റ് ഇംപ്രഷൻ അവാർഡ്

ബിഗ് ബോസ് വീട്ടിലെ പുതിയ മത്സരാർഥികളായ അമൃതയ്ക്കും അഭിരാമിക്കും ഡെയ്‌ലി ടാസ്ക് നൽകിയിരിക്കുകയാണ് ബിഗ് ബോസ്. വീട്ടിലെ മറ്റ് മത്സരാർഥികൾക്ക് ഫസ്റ്റ് ഇംപ്രഷൻ പുരസ്കാരം സമ്മാനിക്കുകയെന്നതാണ് ടാസ്ക്. കൂതറ, കാട്ടുമാക്കാൻ, സൂത്രശാലി, കോവർ കഴുത, കുഴിമടിയൻ എന്നിങ്ങനെ വ്യത്യസ്തമായ പല കാറ്റഗറികളിലാണ് പുരസ്കാരം നൽകുന്നത്. കുഴിമടിയനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സൂരജാണ്. കോവർ കഴുത എന്ന പുരസ്കാരം ആര്യയും വീണയും പങ്കിട്ടപ്പോൾ ആര്യ അഹങ്കാരിയായും തിരഞ്ഞെടുക്കപ്പെട്ടു.

ഫുക്രു കോമാളിയായും പൂവാലൻ കോഴിയായും തിരഞ്ഞെടുക്കപ്പെട്ടു. കാട്ടുമാക്കാൻ, അലവലാതി എന്നീ പുരസ്കാരങ്ങൾ നേടിയത് പാഷാണം ഷാജിയാണ്. രജിത് കുമാർ താന്തോന്നിയും ജെസ്‌ല കുരങ്ങിയുമായി തിരഞ്ഞെടുക്കപ്പെട്ടു. അലക്സാൻട്ര കോവർ കഴുതയായപ്പോൾ സുജോയ്ക്ക് കിട്ടിയത് മുൻകോപിയുടെ പട്ടമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook