Bigg Boss Malayalam 2: ബിഗ് ബോസ് മലയാളം രണ്ടാം സീസണിന്റെ അമ്പതാം ദിനത്തിൽ അപ്രതീക്ഷിതമായി പല മാറ്റങ്ങളും സംഭവിച്ചിരിക്കുകയാണ്. മൂന്ന് മത്സരാർഥികൾ വീട്ടിലേക്ക് മടങ്ങിയെത്തിയതോടൊപ്പം പുതിയ മത്സരാർഥികളും വന്നു. പിന്നണി ഗായകരും വ്ലോഗർമാരുമൊക്കെയായ അമൃത-അഭിരാമി സഹോദരിമാരാണ് പുതിയ മത്സരാർഥികൾ.

കണ്ണിന് അസുഃഖം ബാധിച്ച് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായ മൂന്ന് മത്സരാർഥികൾ വീട്ടിലേക്ക് മടങ്ങി വരുകയാണ്. ആർജെ രഘു, അലക്സാൻട്ര, സുജോ എന്നിവരാണ് ബിഗ് ബോസിലേക്ക് തിരിച്ചെത്തുന്നത്. മൂവരെയും ഏറെ സന്തോഷത്തോടെ വീട്ടിലേക്ക് സ്വീകരിച്ച മറ്റ് മത്സരാർഥികൾ അവരൊടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുകയാണ്.

ബിഗ് ബോസ് വീട്ടിൽ മത്സരാർഥികൾ അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിച്ച് മോഹൻലാൽ എത്തി മത്സരാർഥികളുടെ അനുഭവങ്ങൾ ചോദിക്കുകയാണ്. ഇത്രയും ദിവസങ്ങൾക്കുള്ളിൽ തന്നെ പല മാറ്റങ്ങളും തങ്ങളുടെ ജീവിതത്തിലുണ്ടായെന്നും തങ്ങളെ തന്നെ മനസിലാക്കാൻ ഓരോ ടാസ്ക്കുകളിലൂടെയും സാഹചര്യങ്ങളിലൂടെയും സാധിച്ചിട്ടുണ്ടെന്നും മത്സരാർഥികൾ ഓരോരുത്തരും പറയുന്നു.

അമ്പതാം ദിവസത്തിന്റെ ആഘോഷ പരിപാടികൾക്കും ബിഗ് ബോസ് വീട്ടിൽ തുടക്കം കുറിച്ചിരിക്കുകയാണ്. തന്റെ തനത് ശൈലിയിൽ ഒരു വൺ മാൻ ഷോയാണ് പാഷാണം ഷാജി നടത്തുന്നത്. ബിഗ് ബോസ് വീട്ടിലെ മത്സരാർഥികൾക്ക് ഭക്ഷണം ഉണ്ടാക്കാൻ വന്ന പാചകകാരന്റെ റോളിൽ ചിരിയുടെ മാലപഠക്കം സൃഷ്ടിച്ച് പാഷാണം ഷാജി തിളങ്ങിയപ്പോൾ കവിതയുടെ വരികളിൽ പ്രേക്ഷകരെ കയ്യിലെടുത്ത് ജെസ്‌ല.

ഒരു വടംവലി അവതരിപ്പിച്ചാണ് രജിത് ആഘോഷത്തിന്റെ ഭാഗമാകുന്നത്. ബിഗ് ബോസ് വീട്ടിലെ വിജയിയാകുന്നതിന് വേണ്ടിയുള്ള വടംവലിയുടെ പ്രതീകാത്മക അവതരണമാണ് രജിത്തിന്റേത്. പ്രേക്ഷകരെ ഏറെ രസിപ്പിച്ച പ്രകടനത്തിന് ശേഷം ഫുക്രു എത്തി. ബിഗ് ബോസ് വീടും അവിടുത്തെ മത്സരാർഥികളുമായി ബന്ധവുമുള്ള വാക്കുകൾ ചേർത്തുള്ള റാപ്പാണ് ഫുക്രു അവതരിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook