Bigg Boss Malayalam 2: ബിഗ്ഗ് ബോസ് മലയാളം സീസൺ രണ്ടിന്റെ 49-ാം എപ്പിസോഡിന് തുടക്കം കുറിച്ചുകൊണ്ട്, ശനിയാഴ്ചകളിലെ പതിവുപോലെ മോഹൻലാൽ ബിഗ് ബോസ് കുടുംബാംഗങ്ങളെ കാണാനെത്തി. എല്ലാവരും ഇപ്പോൾ നല്ല സ്നേഹത്തിലാണല്ലോ, കഴിഞ്ഞാഴ്ച കുടുംബസ്നേഹത്തെ കുറിച്ചൊക്കെ ക്ലാസ്സെടുത്തത് വെറുതെയായില്ല എന്ന മുഖവുരയോടെയാണ് മോഹൻലാൽ സംസാരിച്ചു തുടങ്ങിയത്.

ഈ മദയാനയെ തളയ്ക്കാൻ ആരുമില്ലേ?

നാലാമതും ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ട സാജു നവോദയയെ മോഹൻലാൽ അഭിനന്ദിച്ചു. സാജു എന്ന മദയാനയെ തളയ്ക്കാൻ അവിടെ ആരുമില്ലേ? എന്നായിരുന്നു മറ്റ് അംഗങ്ങളോടുള്ള മോഹൻലാലിന്റെ ചോദ്യം. ഇത് നാലാമത്തെ തവണയാണ് ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റൻസി മത്സരത്തിൽ സാജു നവോദയ ഒന്നാമത് എത്തുന്നതും ക്യാപ്റ്റനായി ചുമതല ഏൽക്കുന്നതും. അടുത്ത ടാസ്കിൽ തളയ്ക്കും ലാലേട്ടാ എന്നായിരുന്നു വീണയുടെ മറുപടി.

ക്യാപ്റ്റൻസി ടാസ്കിൽ വീണ്ടും വിജയം വരിച്ച സാജുവിന് ഒരു പ്രത്യേക സമ്മാനവും മോഹൻലാൽ നൽകി. അജയ്യനായ പോരാളിയ്ക്ക് എന്റെ വകയൊരു സമ്മാനം എന്നു പറഞ്ഞാണ് മോഹൻലാൽ ജ്യൂസ് കുടിക്കാൻ സാജുവിനോട് ആവശ്യപ്പെട്ടത്. ഇതെന്ത് ജ്യൂസ് ആണെന്നറിയാമോ എന്നും മോഹൻലാൽ സാജുവിനോട് ചോദിച്ചു. ഇല്ലെന്ന് സാജു മറുപടി പറഞ്ഞപ്പോൾ, “ഇത് വെറും ജ്യൂസ് അല്ല, എതിരാളികളുടെ രക്തമാണെന്നായിരുന്നു,” മോഹൻലാലിന്റെ മറുപടി.

bigg boss malayalam 2, bigg boss malayalam 2 contestants, bigg boss today, ബിഗ് ബോസ് മലയാളം, bigg boss malayalam 2 eviction, bigg boss malayalam 2 february 22 written update, bigg boss malayalam 2 episode 49 written update, bigg boss malayalam 2 written update, kamal haasan, bigg boss malayalam, reality show, bigg boss malayalam 2 preview, bigg boss malayalam 2 review

ദേഷ്യം ഇടിച്ചു തീർക്കൂ, മത്സരാർത്ഥികൾക്ക് രസകരമായ ഗെയിം നൽകി മോഹൻലാൽ

ദേഷ്യമുള്ളവരെ ഇടിക്കാൻ മത്സരാർത്ഥികൾക്ക് അവസരമൊരുക്കി മോഹൻലാൽ. പുതിയ ഗെയിമിനെ ആവേശത്തോടെയാണ് മത്സരാർത്ഥികളും വരവേറ്റത്. ആദ്യം അവസരം കിട്ടിയത് ഫുക്രുവിനാണ്. ബോക്സിംഗ് ബാഗിൽ ആദ്യം ഫുക്രു ഒട്ടിച്ചത് ആര്യയുടെ ചിത്രമാണ്. എന്നെ ജയിലിൽ ഇടിക്കാൻ ആര്യ പറഞ്ഞ കാരണം എനിക്കിഷ്ടമില്ലായിരുന്നു അതിനാലാണ് ഇടിക്കുന്നതെന്ന് ഫുക്രു മോഹൻലാലിനോട് പറഞ്ഞു. അടുത്തതായി ഫുക്രു തിരഞ്ഞെടുത്തത് വീണയെ ആണ്. ടാസ്കുകളും ഗെയിമുകളും ഇഷ്ടമാണെന്നു പറയുമെങ്കിലും ആവേശത്തോടെ എടുക്കാതെ പലപ്പോഴും കരഞ്ഞുകൊണ്ടാണ് മത്സരത്തെ നേരിടുന്നത്. ടാസ്കിനെ ടാസ്ക് ആയി എടുക്കുന്നില്ല, അതുകൊണ്ടാണ് ഇടിക്കുന്നതെന്നും ഫുക്രു പറഞ്ഞു. മൂന്നാമതായി ഫുക്രു പറഞ്ഞ പേര് രജിത്തിന്റേതാണ്, മറ്റുള്ളവർ പറയുന്നത് അദ്ദേഹം അംഗീകരിക്കില്ല എന്നതാണ് കാരണമായി ഫുക്രു എടുത്തു പറഞ്ഞത്.

കിട്ടിയ ഇടി തിരികെ കൊടുക്കാൻ ആണ് ആര്യ തന്റെ അവസരം ഉപയോഗപ്പെടുത്തിയത്. ഗെയിമിനെ ഇമോഷണൽ ആയെടുത്ത ഫുക്രുവിനായിരുന്നു ആര്യയുടെ ആദ്യ ഇടി കൊണ്ടത്. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്ന കാരണത്താൽ രജിത്തും ആര്യയുടെ പ്രതീകാത്മകമായ ഇടിയേറ്റു വാങ്ങി.

എപ്പോഴും ഒറ്റയ്ക്ക് മാറിനിൽക്കുന്ന രജിത്തിനെയും ഗെയിമിനിടെ എപ്പോഴും ഇമോഷണലി വേദനിപ്പിക്കുന്ന ഫുക്രുവിനെയുമാണ് വീണ തന്റെ അവസരം ഉപയോഗിച്ച് ഇടിച്ചത്. തന്നെ സംസാരിക്കാൻ അനുവദിക്കാതെയും അഭിപ്രായം പറയാൻ സമ്മതിക്കാതെയും ഇരുന്ന സാജു നവോദയയെ ആണ് ജസ്‍ല ആദ്യം ഇടിക്കാനായി തെരെഞ്ഞെടുത്തത്. തന്നെ ഇമോഷണലി വീക്കാണ് എന്ന് പറയുകയും എപ്പോഴും അത്തരം പ്രവർത്തികൾ കാണിക്കുകയും ചെയ്യുന്ന വീണ നായരെയാണ് ജസ്‌ല രണ്ടാമതായി തെരെഞ്ഞെടുത്തത്.

സൂരജിനിട്ടാണ് സാജു നവോദയയുടെ ആദ്യ ഇടി. ഗെയിമിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഗെയിം മുന്നോട്ട് കൊണ്ടുപോവാൻ ഇനീഷേറ്റീവ് എടുക്കാതെ ഇരുന്നതാണ് കാരണമായി സാജു എടുത്തുപറഞ്ഞത്. അതേ കാരണം തന്നെയാണ് രജിത്തിനെ ഇടിക്കാനും സാജു എടുത്തുപറഞ്ഞത്. വേളാങ്കണ്ണിയിൽ ടൂർ വന്നതുപോലെയാണ് മഞ്ജുവിന്റെ ആറ്റിറ്റ്യൂഡ്, ടീം സ്പിരിറ്റോടെ ടീമിനൊപ്പം നിൽക്കുന്നില്ല തുടങ്ങിയ കാരണങ്ങൾ എടുത്തുകാണിച്ചാണ് സാജു മൂന്നാമത്തെ ഇടി മഞ്ജു പത്രോസിനു നൽകിയത്.

സാജു നവോദയയ്ക്ക് ആയിരുന്നു മഞ്ജുവിന്റെ ആദ്യത്തെ ഇടി. എന്റെ ഈ പല്ലും മുട്ടും ഒടിച്ചത് ഈ മനുഷ്യനാണ് എന്നു പറഞ്ഞാണ് സാജുവിനെ മഞ്ജു ഇടിച്ചത്. രണ്ടാമതായി ഇടിക്കാൻ മഞ്ജു തിരഞ്ഞെടുത്തത് രജിത്തിനെയാണ്.

കിട്ടിയ അവസരം മുതലെടുത്ത് രജിത്ത് കുമാർ

തനിക്ക് കിട്ടിയ അവസരം നന്നായി മുതലെടുത്ത് വീട്ടിലെ എല്ലാ മത്സരാർത്ഥികളെയും ഇടിക്കുകയാണ് ഡോ. രജിത്ത് കുമാർ. “ക്യാപ്റ്റൻസി ടാസ്ക്കിൽ വിജയിക്കാൻ വേണ്ടി സാജുവിനെ സപ്പോർട്ട് ചെയ്ത വ്യക്തിയാണ് ഞാൻ, എന്നാൽ ഇത്തവണ എന്നെ ജയിലിലേക്ക് അയക്കരുത് എന്ന് പറയുകയോ ഉത്തരവാദിത്വത്തോടെ പെരുമാറുകയോ ചെയ്യാത്ത പാഷാണം ഷാജിയെ ഞാനിടിയ്ക്കുന്നു,” സാജു നവോദയയെ ഇടിക്കാൻ രജിത്ത് പറഞ്ഞ കാരണമിങ്ങനെ. തനിക്ക് ഇതുവരെ ബിഗ് ബോസ് ഹൗസിൽ സ്വസ്ഥത തരാത്ത ആൾ എന്നായിരുന്നു മഞ്ജുവിനെ ഇടിക്കാനുള്ള രജിത്തിന്റെ കാരണം. പാവമായി തോന്നുമെങ്കിലും തന്നോട് മാത്രം അന്യായമായി പെരുമാറുകയാണ് ആര്യ എന്ന കാരണം ചൂണ്ടികാട്ടി ആര്യയേയും രജിത്ത് പ്രതീകാത്മകമായി ഇടിച്ചു. തന്നെ എപ്പോഴും പൊക്കി പറയുകയും പിന്നെ താഴെയിടുകയും ചെയ്യുന്ന സൂത്രം കാണിക്കുന്ന വീണയേയും ഗെയിമിനിടെ അടിവയറിനിട്ട് തൊഴിച്ച ഫുക്രുവിനെയും രജിത്ത് ഇടിച്ചു. അതികൗശലക്കാരനായ കുറുക്കനാണ് എന്നതാണ് സൂരജിന് എതിരായി രജിത്ത് പറഞ്ഞ കാരണം. രജിത്തിന്റെ അവസാനത്തെ ഇടി ജസ്‌ലയ്ക്ക് ഇട്ടായിരുന്നു, “കുട്ടിയല്ലേ എന്നു വിചാരിച്ചാണ് ജസ്‌ലയെ ഞാൻ മാറ്റിനിർത്തിയത്. ഇത് വെറും കുട്ടിയല്ല, ഒന്നൊന്നരകുട്ടിയാണ്, അതുകൊണ്ട് ഒന്ന് കൊടുക്കുന്നു,” ജസ്‌ലയുടെ ചിത്രത്തിൽ ഇടിച്ചുകൊണ്ട് രജിത്ത് പറഞ്ഞു.

മഞ്ജു പത്രോസ് പുറത്തേക്ക്

ഗെയിമിനു ശേഷം ഈ ആഴ്ച ബിഗ് ബോസിൽ നിന്നും പുറത്തുപോവുന്ന മത്സരാർത്ഥിയെയും മോഹൻലാൽ പ്രഖ്യാപിച്ചു. മഞ്ജു പത്രോസ് ആണ് ഈ ആഴ്ച ബിഗ് ബോസ് ഹൗസിൽ നിന്നും പ്രേക്ഷക തീരുമാനപ്രകാരം പുറത്തുപോയത്. കുടുംബാംഗങ്ങൾക്ക് ഒപ്പം സെൽഫിയെടുത്താണ് മഞ്ജു ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്.

bigg boss malayalam 2, bigg boss malayalam 2 contestants, bigg boss today, ബിഗ് ബോസ് മലയാളം, bigg boss malayalam 2 eviction, bigg boss malayalam 2 february 22 written update, bigg boss malayalam 2 episode 49 written update, bigg boss malayalam 2 written update, kamal haasan, bigg boss malayalam, reality show, bigg boss malayalam 2 preview, bigg boss malayalam 2 review

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook