Bigg Boss Malayalam 2: രജിത് കുമാറിനെതിരെ ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർഥികൾ. തന്നെ ജയിലിലേക്ക് അയച്ചത് ശരിയായില്ലെന്ന തരത്തിൽ രജിത് കുമാർ സംസാരിച്ചു. രജിത്തേട്ടൻ തന്നെയല്ലേ എഴുന്നേറ്റു നിന്നതെന്നായി മറ്റ് മത്സരാർഥികൾ.

എല്ലാവരും എന്നെ നോമിനേറ്റ് ചെയ്‌തില്ലേ, പിന്നെയൊരു പ്രശ്‌നമുണ്ടാക്കാൻ ഞാൻ അവിടെ നിൽക്കാതിരുന്നതാണെന്ന് രജിത് പറഞ്ഞു. ഇൻജസ്റ്റിസ് ആകുമെന്ന് പറഞ്ഞ് ഗെയിമിൽ നിന്നു മാറിനിന്നിട്ട് പിന്നീട് കളിച്ചത് ശരിയായില്ലെന്ന് സൂരജ് പറഞ്ഞു. ന്യായം തന്റെ ഭാഗത്താണെന്നാണ് രജിത് എപ്പോഴും പറഞ്ഞിരുന്നത്. എന്നാൽ, സൂരജ് എതിർത്തു സംസാരിച്ചു.

ഇപ്പോൾ സംസാരിക്കുന്നതിൽ രജിത്തിന്റെ ഭാഗത്ത് ന്യായമില്ലെന്ന് എല്ലാവരും പറഞ്ഞു. കണ്ടന്റ് ഇറക്കി സംസാരിക്കണമെന്നും ന്യായം പറയണമെന്നും സൂരജ് രജിത്തിനോട് പറഞ്ഞു. ആര്യയും വീണയും രജിത്തിനെതിരെ സംസാരിച്ചു.

Read Also: Bigg Boss Malayalam 2: ഷീ ഈസ് ക്ലവർ, കുട്ടപ്പാ…കുഞ്ഞപ്പാ എന്നൊക്കെ വിളിച്ചു ഇങ്ങോട്ട് വരട്ടെ; ആര്യക്കെതിരെ ഫുക്രു

കഴിഞ്ഞ ആഴ്‌ച താൻ തന്റെ അമ്മയെ സ്വപ്‌നം കണ്ടെന്ന് രജിത് കുമാർ പറഞ്ഞു. താൻ മാനസികമായി ഏറെ ബുദ്ധിമുട്ടിയ ദിവസമായിരുന്നു. അപ്പോഴാണ് അമ്മ സ്വപ്‌നത്തിൽ വന്നതെന്ന് രജിത് പറഞ്ഞു. അമ്മ കുറേ ആശ്വസിപ്പിച്ചെന്നും ധെെര്യമായിരിക്കാൻ പറഞ്ഞെന്നും രജിത് പറഞ്ഞു.

മമ്മൂക്ക് (മമ്മൂട്ടി) സ്വപ്‌നത്തിൽ തന്റെ അടുത്തേക്ക് വന്നതായി രജിത് പറഞ്ഞു. മമ്മൂക്ക വന്ന് എന്റെ തോളിൽതട്ടി. ധെെര്യമായിട്ടിരിക്കാൻ മമ്മൂക്ക പറഞ്ഞു. വേണമെങ്കിൽ തന്റെ കൂടെ ഒരു സെൽഫിയെടുത്തോ എന്ന് മമ്മൂക്ക പറഞ്ഞു. ഫോൺ ഇല്ലാതെ എങ്ങനെയാണ് മമ്മൂക്ക ഞാൻ സെൽഫിയെടുക്കുന്നതെന്ന് തിരിച്ചു ചോദിച്ചതായും രജിത് പറയുന്നു.

Read Also: ഇതുവരെ പറയാതിരുന്നത് ബിഷപ്പിനെ പേടിച്ച്; ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീയുടെ ആരോപണം. മൊഴിയിൽ പറയുന്നത് ഇങ്ങനെ

വീടിനുള്ളിൽ താൻ സ്വന്തം ക്യാരക്‌ടറാണെന്നും ഗെയിമിൽ എല്ലാ ഉടായിപ്പും കാണിച്ചെന്നു വരുമെന്നും ഫുക്രു പറഞ്ഞു. സ്വന്തം ക്യാരക്‌ടറായി നിൽക്കുകയാണ് ഏറ്റവും നല്ലതെന്ന് ജെസ്‌ല പറഞ്ഞു. നിങ്ങളൊന്നും മനസ്സിലാക്കിയ ആളേയല്ല താനെന്നാണ് രജിത് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook