Bigg Boss Malayalam 2: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഗ് ബോസ് വീട്ടിൽ സ്ഥിരം തർക്കിക്കുന്നവരാണ് രജിത് കുമാറും ഫുക്രുവും. ബിഗ് ബോസ് ഷോ തുടങ്ങിയ സമയത്ത് ഇവർ രണ്ടുപേരും ഒറ്റക്കെട്ടായിരുന്നു എന്നത് മറ്റൊരു സത്യം. ഇപ്പോൾ ഇതാ പരസ്‌പരം ഏറ്റുമുട്ടി നിന്നിരുന്ന രജിത്തും ഫുക്രുവും ഒറ്റക്കെട്ടായി. മറ്റ് അംഗങ്ങളുടെ നോമിനേഷൻ വഴി ഇരുവരും ഒന്നിച്ചു ജയിലിലെത്തി.

ബിഗ് ബോസിലെ മറ്റ് അംഗങ്ങളെല്ലാം പിന്നിൽ നിന്നു കുത്തുന്നവരാണെന്ന് ഇരുവരും ജയിലിനകത്തുവച്ച് പറഞ്ഞു. കഴിഞ്ഞ ഏതാനും എപ്പിസോഡുകളിൽ പരസ്‌പരം തർക്കിച്ചിരുന്നവരാണ് ഇരുവരും. എന്നാൽ, ജയിലിനകത്തു എത്തിയപ്പോൾ ഇരുവരും കൂട്ടായി.

ജയിലിൽ ഒന്നിച്ചിരുന്ന് ചപ്പാത്തി കുഴയ്‌ക്കുന്ന ഫുക്രുവും രജിത്തും

കൂടെനിന്നു ചതിക്കുന്നവരെ തനിക്കു ഇഷ്ടമല്ലെന്ന് രജിത് പറഞ്ഞു. “മുഖത്തോട് മുഖം പോരാടണം. അത് ഇഷ്‌ടമാണ്. പുറകിലൂടെ കുത്തുന്നവരെ ഇഷ്ടമല്ല. ” രജിത് പറഞ്ഞു. നമ്മൾ നേരിട്ടേ ഏറ്റുമുട്ടിയിട്ടുള്ളൂ (ഫുക്രുവിനെ നോക്കി രജിത് പറഞ്ഞു) . അതാണ് വേണ്ടതെന്ന് ഫുക്രു പറഞ്ഞു. കൂടെ നിൽക്കുന്ന ആരോ തന്നെയാണ് ഫുക്രുവിനെ ഒറ്റുന്നതെന്ന് രജിത് പറഞ്ഞു. അത് ആര്യയാണെന്ന് തനിക്കറിയാമെന്ന് ഫുക്രു പറഞ്ഞു. ആര്യയുടെ പേരിനൊപ്പം വേറെ പലതും ചേർക്കാൻ പറ്റുമെന്ന് രജിത് പറഞ്ഞു. ‘വെരി വെരി വെരി ഗുഡ്…’എന്നാണ് ചേർക്കേണ്ടതെന്ന് ഫുക്രു പറഞ്ഞു. വളരെ ക്ലവർ ആയിട്ടുള്ള ആളാണ് ആര്യ ചേച്ചിയെന്ന് ഫുക്രു പറഞ്ഞു. ജയിലിൽ നിന്നു ഇറങ്ങട്ടെ ഞാൻ കാണിച്ചുതരാം…കുട്ടപ്പാ..കുഞ്ഞപ്പാ എന്നൊക്കെ വിളിച്ചു ഇനിയിങ്ങോട്ട് വരട്ടെ..(ആര്യയെ കുറിച്ച് ഫുക്രു പറഞ്ഞു)

Read Also: അമ്മേ നിങ്ങളെത്ര സുന്ദരിയെന്ന് പൂർണിമ; ‘സോപ്പ് സോപ്പേയ്’ എന്ന് കമന്റുകൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തർക്കിച്ചിരുന്ന ഫുക്രുവും രജിത്തും ചേർന്ന് ചപ്പാത്തി കുഴച്ചു. ഇരുവരും ജയിലിനകത്തുവച്ച് കുറേ സംസാരിച്ചു. ഭക്ഷണമൊക്കെ കഴിച്ചശേഷം ബിഗ് ബോസിലെ ഏറ്റവും സൂത്രശാലി ആരാണെന്ന് രജിത് ഫുക്രുവിനോട് ചോദിച്ചു. രജിത്, ആര്യ എന്നിവരാണെന്ന് ഫുക്രു. നീ എന്റെ പേര് പറയുമെന്ന് എനിക്കുറപ്പായിരുന്നു എന്ന് രജിത് പറഞ്ഞു. സൂത്രശാലിക്കാരി ആരാണ് എന്നാണ് ചോദിക്കാൻ വന്നതെന്ന് രജിത് പറഞ്ഞു. ഫുക്രു സംശയിക്കാതെ പറഞ്ഞു ‘അത് ആര്യ’. ചില സമയത്ത് രജിത്തേട്ടനെ ഒരു പാവമായി തോന്നും, ചില സമയത്ത് നിങ്ങളൊരു സൂത്രശാലിയാണെന്നും. ഇപ്പോഴും രജിത്തേട്ടന്റെ ക്യാരക്ടർ മനസിലായിട്ടില്ല എന്ന് ഫുക്രു പറഞ്ഞു.

ആര്യയും മഞ്ജുവും

രജിത് കുമാർ കഴിഞ്ഞ ദിവസം ഗെയിമിൽ നിന്നു മാറിനിന്നതിനെ ആര്യ കളിയാക്കി. പേടി കൊണ്ടാണ് വലിയ ഡയലോഗൊക്കെ പറഞ്ഞ് രജിത് കുമാർ ഗെയിമിൽ നിന്നു ഒഴിവായി നിന്നതെന്ന് ആര്യ പറഞ്ഞു. ഫുക്രുവിൽ നിന്നോ ജെസ്‌ലയിൽ നിന്നോ പണി കിട്ടുമെന്ന് രജിത് കുമാറിനു അറിയാമായിരന്നു. അതുകൊണ്ടാണ് ഇൻജസ്റ്റിസ്, സോഷ്യൽ ജസ്റ്റിസ് എന്നൊക്കെ പറഞ്ഞ് ഗെയിമിൽ നിന്നു മാറിനിൽക്കാൻ നോക്കിയതെന്ന് ആര്യ പരിഹസിച്ചു.

ഇന്നലെ രജിത്തും ഫുക്രുവും തമ്മിൽ നടന്ന വഴക്ക് എന്തിനാണെന്ന് അറിയണോ? രജിത്തിനെ തെറി വിളിക്കുന്നതിലേക്ക് പോലും ഫുക്രു എത്തി. കാരണം ഇതാണ്: 

മഞ്ജു പത്രോസിന് ഇന്നു ലഭിച്ച ടാസ്‌ക് വളരെ രസകരമായിരുന്നു. ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കാൻ മഞ്ജുവിനോട് പറഞ്ഞു. ആര്യയായിരിക്കും വിജയിയെന്ന് മഞ്ജു പറഞ്ഞു. ഫസ്റ്റ് റണ്ണർ അപ് ഷാജിയും സെക്കൻഡ് റണ്ണർ അപ് ഫുക്രു ആയിരിക്കുമെന്നും മഞ്ജു പ്രവചിച്ചു. ഇനിവരുന്ന എലിമിനേഷനിൽ പുറത്താകുക രജിത് കുമാർ ആയിരിക്കുമെന്നും മഞ്ജു പത്രോസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook