Bigg Boss Malayalam 2, Episode 29 Live Updates: ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തുപോയ തെസ്നി ഖാനെ വേദിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. തെസ്നി ഖാൻ ബിഗ് ബോസ് ഹൗസിൽ ചെലവഴിച്ച രസകരമായ നിമിഷങ്ങൾ ചേർത്തൊരുക്കിയ വീഡിയോ മോഹൻലാൽ തെസ്നിഖാനെ കാണിച്ചു. ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളെയെല്ലാം ഇപ്പോൾ വല്ലാതെ മിസ് ചെയ്യുന്നു എന്നായിരുന്നു വീഡിയോ കണ്ട തെസ്നി ഖാന്റെ പ്രതികരണം. പുറത്തിറങ്ങിയാലും താൻ ബിഗ് ബോസ് ഷോ കാണുമെന്നും അകത്തുള്ള എന്റെ കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുമെന്നും തെസ്നി ഖാൻ പറഞ്ഞു.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്‍
അതേസമയം, ബിഗ് ബോസ് ഹൗസിൽ പെൺകുട്ടികൾ കാലിൽ കാൽ കയറ്റിവെയ്ക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? എന്ന ചോദ്യത്തോടെ മറ്റൊരു സംവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് ജെസ്ന. എല്ലാറ്റിനും ശാസ്ത്രീയമായ വിശദീകരണം നൽകുന്ന ഡോ. രജിത് കുമാറിനോടായിരുന്നു ജെസ്നയുടെ ചോദ്യം.
Read more: Bigg Boss Malayalam: രജിത്തിനെ കുറിച്ച് മുൻ ബിഗ് ബോസ് മത്സരാർത്ഥികൾ
നോമിനേഷൻ പ്രക്രിയ പൂർത്തിയാക്കാനും മത്സരാർത്ഥികളോട് സംസാരിക്കാനുമായി മോഹൻലാൽ വീണ്ടുമെത്തി. കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റൻ ഫുക്രുവിന്റെ പ്രകടനം വിലയിരുത്താൻ മത്സരാർത്ഥികളിൽ ചിലരോട് ആവശ്യപ്പെട്ട മോഹൻലാൽ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട രജിത് കുമാറിനോട് ബിഗ് ബോസ് ഹൗസിൽ വരുത്താൻ ശ്രമിക്കുന്ന മാറ്റങ്ങൾ എന്താണെന്നും ചോദിച്ചു. എല്ലാ ദിവസവും രാത്രി അന്നത്തെ പ്രശ്നങ്ങൾ ക്യാപ്റ്റനുമായി ചർച്ച ചെയ്യാൻ ഒരു മീറ്റിംഗ് വയ്ക്കുന്നത് നല്ലതായിരിക്കുമെന്ന ഒരു നിർദ്ദേശവും മോഹൻലാൽ മത്സരാർത്ഥികൾക്കായി നൽകി.
പുതിയ മത്സരാർത്ഥികൾ
ബിഗ് ബോസ് വീട്ടിലേക്ക് പുതിയ രണ്ടു മത്സരാർത്ഥികൾ കൂടി എത്തുകയാണ്. ഖത്തറിൽ ജോലി ചെയ്യുന്ന ആർ ജെ സൂരജാണ് ബിഗ് ബോസ് വീട്ടിലെ പുതിയ അതിഥി. ഖത്തറിൽ റേഡിയോയിൽ ജോലി ചെയ്യുന്ന സൂരജ് ഒരു യാത്രാപ്രേമിയും ബ്ലോഗറുമാണ്. ബിഗ് ബോസ് വീട്ടിൽ പുരുഷന്മാർ കുറവാണെന്ന പരാതി പരിഹരിക്കാൻ ഒരാൾ എത്തുന്നു എന്ന മുഖവുരയോടെയാണ് സൂരജിനെ മോഹൻലാൽ പരിചയപ്പെടുത്തിയത്.
തൊട്ടുപിറകെ മറ്റൊരു മത്സരാർത്ഥിയെ കൂടി മോഹൻലാൽ പരിചയപ്പെടുത്തി. മിസ്റ്റർ കേരള റണ്ണർ അപ്പും കോട്ടയം സ്വദേശിയും അഭിനയമോഹിയുമാണ് പവൻ ജിനോ തോമസ്. മത്സരാർത്ഥികളായ സൂരജും പവൻ ജിനോ തോമസും ബിഗ് ബോസ് ഹൗസിലെ വീട്ടിലെ അംഗങ്ങളുമായി തങ്ങളുടെ ജീവിതകഥ പങ്കുവച്ചു. എട്ട് പുരുഷന്മാരും എട്ട് സ്ത്രീകളുമടക്കം 16 മത്സരാർത്ഥികളാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ഉള്ളത്.
പുതിയ മത്സരാർത്ഥികളെ കുറിച്ച് തനിക്ക് തോന്നിയ ചിന്തകൾ എലീന ഫുക്രുവുമായി സംസാരിക്കുകയാണ്. പവൻ പാവം ടൈപ്പാണ് എന്നാണ് അലീനയുടെ വിലയിരുത്തൽ. സൂരജ് ഇന്റിലജന്റ് ആയൊരു വ്യക്തിയാണെന്നും അലീന പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ കൂടുതൽ റേഷൻ തരണം എന്നാണ് ബിഗ് ബോസിനോടുള്ള ഫുക്രുവിന്റെ അപേക്ഷ, അല്ലെങ്കിൽ ഇവിടെ പ്രശ്നമാകാൻ സാധ്യതയുണ്ടെന്നും ഫുക്രു അലീനയോട് പറയുന്നു. കാര്യങ്ങൾ നേരിട്ട് എങ്ങനെ പറയണം എന്ന് അറിയാവുന്ന ആളാണ് പവൻ എന്നാണ് രഘുവിന്റെ വിലയിരുത്തൽ.