Latest News

Bigg Boss Malayalam 2: കേരളത്തെ നന്നാക്കാൻ നടക്കുന്നവൻ തുണിചുറ്റി കൊങ്ങയ്‌ക്കു പിടിച്ചു; രജിത്തിനെതിരെ ഫുക്രു

Bigg Boss Malayalam 2: “രജിത് കുമാർ, മനുഷ്യസ്‌നേഹി, കേരളത്തെ നന്നാക്കാൻ നടക്കുന്നവൻ”

Bigg Boss Malayalam 2: ഗെയിമിനിടയിൽ വൻ തർക്കം. ഇന്നലത്തെ ഗെയിമിന്റെ ബാക്കിയാണ് ഇന്നു നടന്നത്. രജിത്തും ഫുക്രുവും വ്യത്യസ്‌ത ഗ്രൂപ്പുകളിലാണ്. ശാരീരികമായി കളിക്കേണ്ടതായിരുന്നു ഗെയിം. പരസ്‌പരം ശക്തിയെടുക്കേണ്ട ഗെയിം. രജിത് തന്റെ കൊങ്ങയ്‌ക്കു കയറിപിടിച്ചെന്ന് ഫുക്രു പറഞ്ഞു.

മഞ്ജു, ഫുക്രു, ജെസ്‌ല, സൂരജ് എന്നിവർ ഒരു ടീമാണ്. ആര്യ, രജിത്, വീണ, ഷാജി എന്നിവർ മറ്റൊരു ഗ്രൂപ്പും. ഗെയിമിനിടെ ഷാജി മഞ്ജുവിനെ തള്ളി മാറ്റിയിരുന്നു. ആ വീഴ്‌ചയിൽ മഞ്ജുവിനു പരുക്കേറ്റു. വിശ്രമം വേണമെന്ന് ബിഗ് ബോസ് പറഞ്ഞു. അതോടെ ഫുക്രുവിന്റെ ടീമിൽ നിന്ന് ഒരാൾ പുറത്ത്. ടീമിന്റെ അംഗസംഖ്യ മൂന്നായി. അപ്പുറത്ത് നാലും.

Read Also: ‘കർമത്തിൽ വിശ്വസിക്കുക’; ശരണ്യയുടെ ഫെയ്‌സ്‌ബുക്ക് പ്രൊഫെെലിൽ നിറയെ കുഞ്ഞിന്റെ ചിത്രം

ഗെയിം പുനരാരംഭിച്ചു. ഫുക്രുവിന്റെ ടീം ഒരു മെഷീനിൽ പ്ലഗ് ചെയ്യണം. എന്നാൽ ആ ടീമിനെ പ്ലഗ് ചെയ്യാൻ അനുവദിക്കാതിരിക്കുകയാണ് എതിർ ടീം ചെയ്യേണ്ടത്. ശാരീരികമായി ബലം പ്രയോഗിക്കേണ്ട ഗെയിം ആണ്. അവരുടെ ടീമിൽ മൂന്ന് പേരല്ലേ ഉള്ളൂ, അതുകൊണ്ട് താൻ മറിനിൽക്കുന്നതായി രജിത് പറഞ്ഞു. ഇൻജസ്റ്റിസ് ആണെന്ന് അവർ തന്നെ പറയും. അതുകൊണ്ടാണ് കളിക്കാത്തതെന്ന് രജിത് പറയുന്നത് കേൾക്കാം. പ്ലഗ് ചെയ്യാനായി ഫുക്രു, ജെസ്‌ല, സൂരജ് എന്നിവർ പരിശ്രമിക്കുന്നു. അവരെ ശാരീരികമായി ബലം പ്രയോഗിച്ച് പിൻതിരിപ്പിക്കാൻ ആര്യയും വീണയും ഷാജിയും ശ്രമിക്കുന്നു. മാറിനിൽക്കുന്ന രജിത്തിനെ കാണാം.

ഇനിയാണ് സംഭവം കെെവിട്ടത്. ഫുക്രുവിന്റെ കാലിൽ പിടിച്ചുവലിക്കുകയാണ് ഷാജി. രജിത് ഒരു ഭാഗത്ത് മാറിനിൽക്കുന്നു. “ഞാൻ കളിക്കുന്നില്ല. മൂന്ന് പേരെ ഉള്ളൂ. ഇല്ലേൽ നമ്മൾ നീതി പുലർത്തിയില്ലാ എന്ന് പറയും” ടീം അംഗമായ ഷാജിയോട് രജിത് പറഞ്ഞു. ഇപ്പോഴെല്ലാം ഫുക്രു മെഷീനടുത്ത് എത്തിയിട്ടുണ്ട്. വീണയോട് ബലംപിടിച്ച് മെഷീനിൽ പ്ലഗ് ചെയ്യാൻ ഫുക്രു ശ്രമിക്കുകയാണ്. കുറച്ചു ദൂരെ മാറിനിന്നിരുന്ന രജിത് ഈ സമയത്ത്‌ ഫുക്രുവിന്റെ അടുത്തെത്തി. ഫുക്രു പ്ലഗ് ചെയ്യുമെന്നായപ്പോൾ ആര്യയും ഷാജിയും രജിത്തിനോട് ഇടപെടാൻ പറഞ്ഞു. ഫുക്രുവിനെ നോക്കി ചിരിക്കുകയായിരുന്നു രജിത്ത്.

ഗെയിമിൽ പങ്കെടുക്കാതെ മാറിനിൽക്കുന്ന രജിത്

പിന്നീട് രജിത്തും കളിയിൽ ഇടപെട്ടു. ഫുക്രുവിനെ തള്ളി മാറ്റാൻ നോക്കി. ഫുക്രു ബലം പ്രയോഗിച്ച് രജിത്തിനെയും തള്ളി. പരസ്‌പരം ഉന്തും തള്ളുമായി. രണ്ടുവട്ടം ഫുക്രു രജിത്തിനെ തള്ളി മാറ്റി. ഫുക്രുവിനൊപ്പം പിടിച്ചുനിൽക്കാൻ രജിത്തിനു സാധിച്ചില്ല. അപ്പോഴാണ് കയ്യിലുള്ള തുണി ഫുക്രുവിന്റെ മുഖത്തിടാൻ ആര്യ പറഞ്ഞത്. രജിത് അങ്ങനെ ചെയ്‌തു. ആദ്യം ഫുക്രുവിന്റെ മുഖം മൂടി. പിന്നീട് കൊങ്ങയിൽ തുണികൊണ്ട് ചുറ്റി. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.

Read Also: കലങ്ങിയില്ലെന്ന് സഞ്ജു; നല്ലോണം കലക്കി ഒരു ഗ്ലാസ് കൂടി തരട്ടെ എന്ന് അമ്മ, വീഡിയോ വെെറൽ

ഫുക്രു രജിത്തിനോട് ചൂടാകാൻ തുടങ്ങി” ഇയാളുടെ കൊങ്ങ പിടിച്ച് ഇറുക്കും ഞാൻ. എന്നെ തുണിവച്ച് പിടിച്ച തന്റെ കൊങ്ങ പിടിച്ച് ഇറുക്കും ഞാൻ. നോക്കിക്കോ! ഞാൻ കാണിച്ചുതരാം. ” കളിയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞ് മാഷ് വലിയ ഇൻജസ്റ്റിസ് ഒക്കെ പറഞ്ഞ ആളല്ലേ എന്ന് സൂരജ് ചോദിച്ചു. പട്ടികയെടുത്ത് തലയ്‌ക്ക് ഞാൻ അടിയ്‌ക്കും എന്നായി ഫുക്രു. രജിത് ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. “അയാള് കൊങ്ങയ്‌ക്കൊക്കെ പിടിക്കുന്നു..പന്ന..പൂ” ഫുക്രു തെറിവിളിക്കുന്ന അവസ്ഥയിലേക്ക് എത്തി. “ഞാൻ ശ്വാസം മുട്ടി ചത്തായിരുന്നെങ്കിൽ ആര് സമാധാനം പറയുമെന്നായി ഫുക്രു. ഇയാള് മനുഷ്യമൃഗമാണ് (രജിത്തിനെ നോക്കി കെെ ചൂണ്ടി) ” ഇതും പറഞ്ഞ് ഫുക്രു അകത്തേക്ക് പോയി.

പിന്നീട് അകത്തെത്തി മഞ്ജുവിനോട് ഫുക്രു കാര്യങ്ങൾ വിവരിച്ചു. തുണി ചുറ്റിയിട്ട് എന്റെ കൊങ്ങയ്‌ക്ക് പിടിച്ചുവലിക്കുകയായിരുന്നു എന്ന് ഫുക്രു മഞ്ജുവിനോട് പറഞ്ഞു. ആരാണ് അതു ചെയ്‌തതെന്ന് മഞ്ജു ചോദിച്ചു. അപ്പോൾ ഫുക്രുവിന്റെ മറുപടി ഇങ്ങനെ: “രജിത് കുമാർ, മനുഷ്യസ്‌നേഹി, കേരളത്തെ നന്നാക്കാൻ നടക്കുന്നവൻ” നിവൃത്തിയില്ലാതെയാണ് ഗെയിമിൽ താൻ പങ്കെടുത്തതെന്നാണ് രജിത്തിന്റെ അവകാശവാദം.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 2 february 19th episode 44 live updates

Next Story
“ബിഗ് ബോസ് കാണുന്നുണ്ടോ എന്നതല്ല വിഷയം, രജിത്തിനെ പോലൊരാളെ നിങ്ങൾ പിന്തുണയ്‌ക്കുന്നുണ്ടോ?”Rajith Kumar Bigg Boss Malayalam 2 Daya Achu
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express