Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിൽ ഇനി പ്രദീപ് ഇല്ല, മത്സരത്തിൽ നിന്ന് പുറത്ത്

Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിൽ രസകരമായ സംഭവങ്ങൾ

Bigg Boss Malayalam 2, Episode 43 Live Updates: ബിഗ് ബോസ് വീട്ടിൽ മോഹൻലാൽ എത്തി. എല്ലാ മത്സരാർഥികളുമായി സംസാരിച്ചു. ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചതു തന്നെ ടാസ്‌കിലൂടെയാണ്. മോഹൻലാൽ ചിത്രങ്ങളിലെ ഡയലോഗ് ഓരോരുത്തർക്ക് പറയാൻ നൽകി. സിനിമ ഏതെന്ന് പറയണം, ഒപ്പം ആ ഡയലോഗ് വേറെ ആരോടെങ്കിലും പറയണം. മോഹൻലാൽ ആണ് ഓരോരുത്തർക്കുള്ള ഡയലോഗ് എടുത്തുകൊടുത്തത്.

Mohanlal Bigg Boss Malayalam 2 Jesla

“ഇടഞ്ഞ കൊമ്പന്റെ കൃഷ്‌ണമണിക്ക് തോട്ടികേറ്റി കളിക്കല്ലേ, ചവിട്ടി താഴ്‌ത്തും ഞാൻ പാതാളത്തിലേക്ക്” എന്ന നരസിംഹം സിനിമയിലെ ഡയലോഗാണ് ജെസ്‌ലയ്‌ക്ക് പറയാൻ മോഹൻലാൽ നൽകിയത്. ജെസ്‌ല ആ ഡയലോഗ് പറഞ്ഞു. അതിനു തൊട്ടുപിന്നാലെ മോഹൻലാൽ ചോദിച്ചു ആരോടാണ് ജെസ്‌ല ഈ ഡയലോഗ് പറയുന്നതെന്ന്. ഒന്നു ആലോചിക്കുക പോലും ചെയ്യാതെ രജിത് കുമാറിനോടാണ് താൻ ഇതു പറയുന്നതെന്ന് ജെസ്‌ല പറഞ്ഞു. അതിനുള്ള കാരണം തിരക്കിയപ്പോൾ ജെസ്‌ല ഉച്ചത്തിൽ, വെെകാരികമായി പ്രതികരിച്ചു. ‘എപ്പഴും നമ്മളെ കുട്ടികളായി കണ്ടു ഒരുമാതിരി…’ എന്നാണ് ജെസ്‌ല പറഞ്ഞത്. ഇതുകേട്ടതും മോഹൻലാൽ ജെസ്‌ലയെ നോക്കി പറഞ്ഞു ‘ഇതൊക്കെ കുറച്ച് വോൾട്ടേജ് കൂടിയതാ.’ ലാലേട്ടന്റെ ഡയലോഗ് കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി.

രജിത് കുമാർ ഫുക്രുവിനോടാണ് ഡയലോഗ് പറഞ്ഞത്. മോഹൻലാലിന്റെ നാട്ടുരാജാവ് എന്ന ചിത്രത്തിലെ “നിനക്ക് ഒന്നും അറിയില്ല, കാരണം നീ ഒരു കുട്ടിയാണ്. വെറും കുട്ടി” എന്ന ഡയലോഗ് ഫുക്രുവിനെ നോക്കി രജിത് കുമാർ പറഞ്ഞു.

നാല് പേരാണ് ഇത്തവണ നോമിനേഷനിൽ ഉണ്ടായിരുന്നത്. അതിൽ രണ്ട് പേരാണ് ഡെയ്‌ഞ്ചർ സോണിലെത്തിയത്. ആര്യയും സൂരജും സേഫ് സോണിലെത്തി. മഞ്ജുവും പ്രദീപും ഡെയ്ഞ്ചർ സോണിലായതോടെ ബിഗ് ബോസ് വീട്ടിൽ നിരാശയായി. ആരെങ്കിലും ഒരാൾ പുറത്തുപോകുമെന്ന് എല്ലാവർക്കും മനസ്സിലായി. ഒടുവിൽ മഞ്ജു ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തി. പ്രദീപ് ബിഗ് ബോസിൽ നിന്നു പുറത്തായി. നമ്മൾ വേണ്ട എന്നുള്ള സ്ഥലത്ത് പിന്നെ നിൽക്കേണ്ട ആവശ്യമില്ലെന്ന് പ്രദീപ് പറഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞ ശേഷം പ്രദീപ് ബിഗ് ബോസ് വീട്ടിൽ നിന്നു പടിയിറങ്ങി. ഇത്ര ദിവസം നിൽക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രദീപ് പറഞ്ഞു. മഞ്ജു പ്രദീപ് പോകുന്നതിൽ ഏറെ സങ്കടപ്പെട്ടു. പ്രദീപും മഞ്ജുവും ചേർന്ന് കാലാപാനി സിനിമയിലെ ‘ചെമ്പൂവേ..പൂവേ’ എന്ന ഗാനം ആലപിച്ചു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 2 february 16 live updates

Next Story
Bigg Boss Malayalam 2: ഇതൊക്കെ സ്ട്രാറ്റജിയാണോ? രജിത്തിനെ ഉത്തരംമുട്ടിച്ച് മോഹൻലാൽBigg Boss Malayalam Mohanlal Jesla
The moderation of comments is automated and not cleared manually by malayalam.indianexpress.com