Bigg Boss Malayalam 2 Episode 37 Live Updates: ബിഗ് ബോസിൽ വീട്ടിൽ വീണ്ടും ചർച്ചയായി പ്രദീപും ദയയും തമ്മിലുള്ള പ്രശ്‌നം. ഇത്തവണത്തെ നോമിനേഷനിൽ പ്രദീപിന്റെ പേര് പറഞ്ഞ് ദയ അശ്വതി. പ്രദീപ് തന്നോട് വ്യക്‌തി വെെരാഗ്യം തീർക്കുകയാണെന്ന് ദയ ആവർത്തിച്ചു. കഴിഞ്ഞ തവണയും പ്രദീപിന്റെ പേരാണ് ദയ പറഞ്ഞത്.

കഴിഞ്ഞ ആഴ്‌ചയിൽ കൊടി കുത്തൽ ടാസ്‌കിൽ തന്റെ കൊടികളെല്ലാം പ്രദീപ് മനപ്പൂർവ്വം വ്യക്‌തിവെെരാഗ്യം തീർക്കാൻ തട്ടിമറിച്ചിട്ടതാണെന്ന് ദയ പറഞ്ഞു. “കഴിഞ്ഞ തവണ പ്രദീപേട്ടന്റെ പേര് ഞാൻ പറഞ്ഞതാണ്. ഇത്തവണ പറയില്ലെന്ന് വിചാരിച്ചതാണ്. പക്ഷേ, ക്യാപ്‌റ്റൻസി ടാസ്‌കിൽ പ്രദീപേട്ടൻ എന്നെ വ്യക്‌തിപരമായി ടാർഗറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ പ്രദീപേട്ടന്റെ പേര് പറയുന്നത്” ദയ പറഞ്ഞു.

Bigg Boss Daya Pradeep

“ക്യാപ്‌റ്റൻസി ടാസ്‌കിൽ കൊടി കുത്തുന്ന ഒരു ഗെയിം ഉണ്ടായിരുന്നു. ഏത് ചെറിയ കുട്ടിക്കും കളിക്കാൻ പറ്റുന്ന ഗെയിം ആയിരുന്നു. അതിനു വലിയ വിവരമൊന്നും വേണ്ടാന്ന് എനിക്ക് അറിയാം. പക്ഷേ വേണമെന്ന് വച്ചിട്ട്, ഇതൊരു ഗെയിം ആണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിൽ, വ്യക്തിവെെരാഗ്യം തീർക്കുന്ന പോലെ ഞാൻ കുത്തിയ കൊടികളൊക്കെ പ്രദീപേട്ടൻ ചവിട്ടി നിരത്തി. എന്റെ കൊടികളൊക്കെ ഇല്ലാതാക്കി എന്നെ തോൽപ്പിക്കണമെന്ന തരത്തിൽ പ്രദീപേട്ടൻ കളിച്ചു. ഞാൻ കഷ്‌ടപ്പെട്ട് കുത്തിയ കൊടികളൊക്ക പ്രദീപേട്ടൻ നശിപ്പിച്ചു. അത്രപോലും മനസാക്ഷിയില്ലാതെ, ഒരു വർഷം എന്റെ സുഹൃത്തായിരുന്നു എന്നൊന്നും പരിഗണിക്കാതെ പ്രദീപേട്ടൻ കാണിച്ചു. എന്നോട് ദേഷ്യം കാണിച്ചതാണെന്ന് എനിക്ക് ആ ഗെയിമിൽ നിന്ന് മനസ്സിലായി. എത്ര മാത്രം വിഷമമായെന്ന് എനിക്കറിയില്ല. അത്രമാത്രം എന്റെ മനസ്സിനെ കുത്തിനോവിക്കുന്നതിനേക്കാളും നല്ലത് പ്രദീപേട്ടൻ ഒരു കത്തിയെടുത്ത് എന്റെ നെഞ്ചത്ത് കുത്തി തറയ്‌ക്കുന്നതാണ് ബിഗ് ബോസേ…!” ദയ പൊട്ടിക്കരഞ്ഞു.

Read Also: പ്രണയത്തിനു കണ്ണും മൂക്കും വയസ്സുമില്ല; രജിത്തിനോട് ഇഷ്‌ടം തുറന്നുപറയാൻ ദയ

അതേസമയം, പ്രദീപ് നോമിനേഷനിൽ ദയയുടെ പേര് പറഞ്ഞു. ഇവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്ത ആളാണ് ദയയെന്ന് പ്രദീപ് പറഞ്ഞു. ദയ ഇവിടെയുള്ളത് തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് പ്രദീപ് പറഞ്ഞു.

രജിത്തും ദയയും തമ്മിലുള്ള സംഭാഷണം ഏറെ രസകരമായിരുന്നു. തന്നെ വിവാഹം കഴിപ്പിക്കാണ്ട് ദയയ്‌ക്ക് എന്താണ് ഇത്ര തിരക്കെന്ന് രജിത്ത് ചോദിച്ചു. തന്നെ കല്യാണം കഴിപ്പിച്ചിട്ട് ദയയ്‌ക്ക് എന്തു കുന്തം കിട്ടാനാണെന്ന് രജിത്ത് ചോദിച്ചു. നീയല്ല, ഉർവശി, മേനക, രംഭ എന്നിവർ മുന്നിൽവന്നു തുള്ളിച്ചാടിയാലും തന്റെ രോമത്തിൽ തൊടാൻ സാധിക്കില്ലെന്ന് രജിത്ത് പറഞ്ഞു.

‘വേണുവേട്ടാ…’എന്നു വിളിച്ചുകൊണ്ട് രജിത്തിനു മുന്നിലേക്ക് ഒരു കത്ത് ദയ നീട്ടി. ‘എന്നേക്കാൾ 16 വയസ്സിനു ഇളയതാണ്, മാമാ..മാമാ..എന്നു വിളിക്കാൻ ഞാൻ പലവട്ടമായി പറയുന്നു’ എന്നായി രജിത്ത് കുമാർ. ദയയുടെ പ്രണയാഭ്യർഥനയാേടു മുഖംതിരിക്കുന്ന രജിത്തിനെയാണ് ഇന്ന് കണ്ടത്. “മോഹങ്ങൾ മുരടിച്ചു, മോതിരക്കെെ മരവിച്ചു” എന്ന പാട്ടായിരുന്നു ദയ പിന്നീട് രജിത്തിനു വേണ്ടി പാടിയത്. ഇതു കേട്ടതും ദയയെ രജിത്ത് ട്രോളി. ‘കൊച്ചേ, നേരത്തെ ചോറു തന്നെയല്ലേ കഴിച്ചത്’ എന്നായി രജിത്ത് കുമാർ. പ്രണയത്തിനു കണ്ണില്ല, മൂക്കില്ല, വയസ്സില്ല എന്നു ദയ തിരിച്ചു പറഞ്ഞു. അപ്പോൾ തന്നെ വീണയുടെ ചോദ്യമെത്തി ‘ അപ്പോ, ജ്യേഷ്‌ഠനെ കയറി പ്രണയിക്കാമെന്നാണോ? ‘

Read Also: നാല് മാസം കൊണ്ട് 26 കിലോ കുറച്ചു; ഫൊട്ടോ പങ്കുവച്ച് സാനിയ, കമന്റ് ചെയ്‌ത് യുവരാജ്

ബിഗ് ബോസിൽ ദയ എത്തിയ ദിവസം മുതൽ രജിത്തുമായി നല്ല കമ്പനിയാണ്. ഇടയ്‌ക്കിടെ പരസ്‌പരം ഏറ്റുമുട്ടുമ്പോഴും രജിത്തിനെ പിന്തുണയ്‌ക്കുന്ന സമീപനമാണ് ദയയ്‌ക്ക്. കഴിഞ്ഞ ദിവസം ബിഗ് ബോസി വീട്ടിലേക്ക് മോഹൻലാൽ എത്തിയിരുന്നു. രജിത്ത് കുമാറിന്റെ ക്യാപ്‌റ്റൻ‌സിയിൽ ആരൊക്കെ തൃപ്‌തരാണെന്ന് മോഹൻലാൽ എല്ലാവരോടുമായി ചോദിച്ചിരുന്നു. രജിത്ത് കുമാറിന്റെ ക്യാപ്‌റ്റൻസിയിൽ എല്ലാവരും കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയപ്പോൾ ദയ മാത്രമാണ് പിന്തുണച്ച് കെെ ഉയർത്തിയത്. മത്സരാർഥികൾ തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോൾ എല്ലാം രജിത്തിന്റെ ഭാഗത്താണ് ദയ നിൽക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook