ഇന്ന് ശനിയാഴ്ച. ബിഗ് ബോസ് ഹൗസിലെ താമസക്കാരെ കാണാൻ സാക്ഷാൽ ലാലേട്ടൻ എത്തി. കഴിഞ്ഞ ഒരു ആഴ്ചയിൽ സംഭവിച്ച കാര്യങ്ങളെല്ലാം മോഹൻലാൽ നിരീക്ഷിച്ചു. കഴിഞ്ഞ ആഴ്ച വെെൽഡ് കാർഡിലൂടെ രണ്ട് മത്സരാർഥികളെ ബിഗ് ബോസ് ഹൗസിലേക്ക് കയറ്റിവിട്ടതോടെ സംഗതികളെല്ലാം വേറെ ലെവലായി പോയി എന്നാണ് മോഹൻലാൽ പറയുന്നത്.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്
“കഴിഞ്ഞ ആഴ്ച രണ്ട് ബോംബിട്ടു. അതിൽ ഒരെണ്ണം പൊട്ടിത്തെറിച്ചു, ഒരെണ്ണം…കുളത്തിലാണോ അത് വീണതെന്ന് തോന്നുന്നു. ചിലപ്പോ അത് ഇനിയും പൊട്ടിത്തെറിച്ചേക്കാം. ഇത് ഞാൻ പറയുന്നതല്ല. ബിഗ് ബോസ് കാണുന്ന പ്രേക്ഷകർ പറഞ്ഞാണ്” മോഹൻലാൽ പറഞ്ഞു. എന്തായാലും ഇതൊന്നും ഇവിടംകൊണ്ട് തീരില്ലെന്ന് ഉറപ്പായി എന്നും മോഹൻലാൽ പറഞ്ഞു.
രജിത് കുമാറും ദയ അച്ചുവും തമ്മിൽ തർക്കമായി. ദയ ഡിവോഴ്സ് ചെയ്ത കാര്യത്തെ പറ്റിയാണ് രജിത് കുമാർ ചോദിച്ചിരുന്നത്. രജിത് കുമാറിന്റെ ചില പരാമർശങ്ങൾ ദയക്ക് ഇഷ്ടമായില്ല. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമായി. ഇനി തന്നോട് സംസാരിക്കണ്ടെന്ന് പറഞ്ഞ് ദയ പോയി. രജിത് കുമാറിന്റെ സംസാരം ദയയെ വേദനിപ്പിച്ചു. ദയ ഒറ്റക്കിരുന്ന് കരഞ്ഞു.
Read Also: ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് നടന്നത് ഒന്നര കിലോമീറ്റർ; ഞെട്ടിക്കുന്ന സംഭവം
മോഹൻലാൽ നേരത്തെ പറഞ്ഞ അതേ കാര്യത്തെ കുറിച്ച് ബിഗ് ബോസ് വീട്ടിലെ അംഗങ്ങളും പറഞ്ഞു. വെെൽഡ് കാർഡ് എൻട്രിയിലൂടെ അകത്തേക്ക് എത്തിയ ജെസ്ല ഭയങ്കര ആക്ടീവാണെന്നും ദയ അത്ര ഉഷാറല്ലെന്നും എല്ലാവരും പറഞ്ഞു. ജെസ്ല ഭയങ്കരി ആണെന്നാണ് വീണ മോഹൻലാലിനോട് പറഞ്ഞത്. ബിഗ് ബോസ് വീട്ടിൽ എത്തിയ ശേഷം തനിക്ക് ഏറെ ഇഷ്ടം തോന്നിയ വ്യക്തി വേണുവേട്ടനാണെന്ന് (രജിത് കുമാർ) ദയ മോഹൻലാലിനോട് പറഞ്ഞു. ഇഷ്ടമില്ലാത്ത വ്യക്തി പ്രദീപേട്ടനാണെന്നും ദയ പറഞ്ഞു. ബിഗ് ബോസിൽ വന്ന ശേഷം തനിക്ക് ഏറെ അടുപ്പം തോന്നിയ വ്യക്തി രഘുവാണെന്ന് ജെസ്ല പറഞ്ഞു. ബിഗ് ബോസ് വീട്ടിൽ തനിക്ക് ഒട്ടും ഒത്തുപോകാൻ പറ്റാത്ത ആൾ രജിത് കുമാറാണെന്ന് ജെസ്ല പറഞ്ഞു. രജിത് കുമാറിന് സദാചാരബോധം കൂടുതലാണെന്നും ആശയപരമായി ഒത്തുപോകാൻ ബുദ്ധിമുട്ടാണെന്നും ജെസ്ല പറഞ്ഞു.
ബിഗ് ബോസ് വീട്ടിൽ നിന്ന് ഇന്ന് പുറത്തായത് നടി തെസ്നി ഖാൻ. മോഹൻലാലാണ് തെസ്നി ഖാൻ പുറത്തായ വിവരം അറിയിച്ചത്. എല്ലാവരോടും യാത്ര പറഞ്ഞ് തെസ്നി ഖാൻ ബിഗ് ബോസ് വീടിനോട് വിടചൊല്ലി. വളരെ സന്തോഷത്തോടെയാണ് തെസ്നി ബിഗ് ബോസ് വീട്ടിൽ നിന്നിറങ്ങിയത്. ആർക്കും തന്നോടു ദേഷ്യമില്ലാത്തതാണ് വലിയ കാര്യമെന്നും എല്ലാവരും പറഞ്ഞ നല്ല വാക്കുകളാണ് തനിക്കുള്ള അവാർഡെന്നും തെസ്നി ഖാൻ പറഞ്ഞു.