Bigg Boss Malayalam Season 2: ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018ല്‍ മലയാള ടെലിവിഷന്‍ ലോകത്തേക്കും ആദ്യമായി ബിഗ് ബോസ എത്തിയപ്പോള്‍ മികച്ച വരവേല്‍പ്പാണ് ഈ റിയാലിറ്റി ഷോയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ, മലയാളം ബിഗ് ബോസിന്റെ സീസണ്‍ 2 വിനായുള്ള കാത്തിരിപ്പിലാണ് ടെലിവിഷന്‍ പ്രേക്ഷകര്‍. ജനുവരി അഞ്ച് മുതല്‍ ഏഷ്യാനെറ്റില്‍ ബിഗ് ബോസ് സംപ്രേക്ഷണം ചെയ്തു തുടങ്ങുകയാണ്.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്‍

Bigg Boss Malayalam Season 2 House, Budget, Participants
ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലാണ് ഇത്തവണ മലയാളം ബിഗ് ബോസിനായുള്ള സെറ്റ് ഒരുക്കിയിരിക്കുന്നത്. കമലഹാസന്‍ അവതാരകനായി എത്തിയ തമിഴ് ബിഗ് ബോസിന്റെ സെറ്റ് പുതുക്കി പണിതാണ് ബിഗ് ബോസ് മലയാളം സീസണ്‍ 2 വിന്റെ വേദി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 44 കോടി രൂപയായിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ബഡ്ജറ്റ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളുടെ ബജറ്റിനും എത്രയോ മേലെയാണ് ഈ തുക. ഇത്തവണ പുതിയ രൂപത്തിലും ഭാവത്തിലും കുറച്ചുകൂടി ആര്‍ഭാടമായി തന്നെ ബിഗ് ബോസ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ചാനല്‍ അധികൃതര്‍.
കഴിഞ്ഞ തവണത്തേക്കാള്‍ മത്സരാര്‍ത്ഥികള്‍ ഈ സീസണില്‍ ഉണ്ടാവും എന്നാണ് ബിഗ് ബോസിന്റെ അണിയറയില്‍ നിന്നും ലഭിക്കുന്ന സൂചന. ഏഷ്യാനെറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മത്സരാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്കും നല്‍കിയിരുന്നു. പ്രേക്ഷകരുടെ നിര്‍ദ്ദേശവും കൂടി പരിഗണിച്ചാണ് ഇത്തവണത്തെ മത്സരാര്‍ത്ഥികളെ തീരുമാനിച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
‘ ചെറുപ്പക്കാര്‍ക്കു പുറമെ, സീരിയല്‍ പ്രേക്ഷകരെയും പരിപാടിയിലേക്ക് ആകര്‍ഷിക്കുന്ന രീതിയിലുള്ള കണ്ടന്റോടെയാണ് ഈ വര്‍ഷത്തെ ബിഗ് ബോസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഫിക്ഷന്‍ ഇഷ്ടപ്പെടുന്ന കാണികളെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാവും ഈ വര്‍ഷത്തെ ഷോ. സെലബ്രിറ്റികള്‍ മാത്രമല്ല, സമൂഹത്തിന്റെ പല കോണുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ ഇത്തവണ ബിഗ് ബോസ് ഹൗസിലുണ്ടാവും. സജ്ജീകരണങ്ങളിലും പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. കുറേക്കൂടി വലിയ ഫ്‌ളോറാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. മെഗാ ഇവന്റുകള്‍ സംഘടിപ്പിക്കുന്ന വേദിയുടെ പ്രൗഢിയുണ്ടാവും വേദിയ്ക്ക്,’ ഏഷ്യാനെറ്റ് സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ബി എസ് പ്രവീണ്‍ കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Bigg Boss Malayalam 2 Host Mohanlal
മോഹന്‍ലാല്‍ തന്നെയാണ് ഈ വര്‍ഷവും അവതാരകനായി എത്തുന്നത്. മത്സരാര്‍ത്ഥികള്‍ ആരൊക്കെ എന്ന കാര്യത്തില്‍ ഇതുവരെ യാതൊരു സൂചനകളും ചാനല്‍ നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിലെ അതിഥികള്‍ ആരെല്ലാം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ടെലിവിഷന്‍ പ്രേക്ഷകര്‍.
നൂറു ദിവസം നീണ്ടുനിന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മോഹന്‍ലാല്‍ പ്രതിഫലമായി കൈപ്പറ്റിയത് 12 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. 10 മുതല്‍ 50 ലക്ഷം രൂപയായിരുന്നു പരിപാടിയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളുടെ പ്രതിഫലമെന്നും റിപ്പോര്‍ട്ടുകളുണ്ട്. താരമൂല്യത്തിന് അനുസരിച്ച് മത്സരാര്‍ത്ഥികളുടെ പ്രതിഫലത്തിലും വ്യത്യാസമുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍
പരിപാടിയുടെ ബജറ്റിലെ ഏറ്റവും പ്രധാനപെട്ട ഒന്ന് ‘ബിഗ് ബോസി’ന്റെ സെറ്റ് ആയിരുന്നു. ആകെ ബജറ്റ് എന്നറിയുന്ന 44 കോടി രൂപയില്‍ ഏഴു മുതല്‍ എട്ടു കോടിയോളം രൂപ സെറ്റിന് മാത്രമായി ചെലവഴിച്ചു എന്നാണ് കണക്കുകള്‍. ആധുനിക സജ്ജീകരണങ്ങളും 60 റോബോട്ടിക് ക്യാമറകളുമാണ് ബിഗ് ബോസ് ഹൗസില്‍ ഒരുക്കിയിരിക്കുന്നത്. കിടപ്പുമുറികള്‍ മ്യൂറല്‍ പെയിന്റിങ്ങുകളാല്‍ അലങ്കരിച്ചിരിക്കുന്നു. കൊച്ചിയിലായിരുന്നു ആദ്യം ബിഗ് ബോസ് ഹൗസ് പണിയാന്‍ പദ്ധതിയിട്ടിരുന്നതെങ്കിലും സ്ഥലപരിമിതി ഉള്‍പ്പെടെയുള്ള തടസം മൂലം മുംബൈയിലെ ഫിലിം സിറ്റിയിലേക്ക് സെറ്റ് മാറ്റുകയായിരുന്നു.
ഏഷ്യാനെറ്റിന്റെ 25ാം വാര്‍ഷികം പ്രമാണിച്ചായിരുന്നു ബിഗ് ബോസ് മലയാളത്തിലും ആരംഭിച്ചത്. ഹിന്ദിയില്‍ ബിഗ് ബോസ് അവതരിപ്പിക്കാനായി സല്‍മാന്‍ ഖാനും തമിഴില്‍ കമല്‍ഹാസനുമെത്തിയപ്പോള്‍ മലയാളത്തില്‍ നിന്നും മോഹന്‍ലാലിനാണ് നറുക്ക് വീണത്. മോഹന്‍ലാല്‍ അവതാരകനാവുന്നു എന്നതും പരിപാടിയെ ശ്രദ്ധേയമാക്കി.
ശ്വേതാ മേനോന്‍, രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, അതിഥി റായ്, ഹിമാ ശങ്കര്‍, ദിവ്യ സന, അരിസ്‌റ്റോ സുരേഷ്, അനൂപ് ചന്ദ്രന്‍, മനോജ് കെ.വര്‍മ, ഡേവിഡ് ജോണ്‍, സാബു മോന്‍, ദീപന്‍ മുരളി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ബഷീര്‍ ബഷി, ശ്രീനിഷ് അരവിന്ദ്, പേര്‍ളി മാണി എന്നിവരായിരുന്നു കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥികള്‍. ആദ്യ സീസണില്‍ ബിഗ് ബോസ് ടൈറ്റില്‍ നേടിയത് അവതാരകനായ സാബുമോന്‍ ആയിരുന്നു.
Bigg Boss Malayalam Season 2: ബിഗ് ബോസിന്റെ പ്രത്യേകതകള്‍
പരിപാടിയുടെ ഭാഗമാകുന്ന ഓരോ മത്സരാര്‍ത്ഥിയും 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കുമെന്നതാ
ഓരോ ആഴ്ചയിലും മത്സരാര്‍ത്ഥികള്‍ക്ക് ചെയ്യേണ്ട ടാസ്‌കുകള്‍ നല്‍കും. ഇത് ഭംഗിയായി ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മുന്നോട്ടുള്ള പോക്ക്. അത് തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍ കൂടിയാണ്. എസ്എംഎസ് വഴിയോ ഓണ്‍ലൈനായോ പ്രിയപ്പെട്ട മത്സരാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയും അവരെ നൂറു ദിവസം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യാം. കുറഞ്ഞ വോട്ട് ലഭിക്കുന്ന മത്സരാര്‍ത്ഥി പുറത്താകും. മാത്രമല്ല, പരിപാടിയുടെ നിയമങ്ങള്‍ പാലിക്കാതിരിക്കുന്നവര്‍ക്കും തക്കതായ ശിക്ഷ ലഭിക്കും.
പരിപാടിയുടെ നിയന്ത്രണം മുഴുവന്‍ ‘ബിഗ് ബോസി’ന്റെ കൈയ്യിലായിരിക്കും. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു മാത്രമേ ഇവര്‍ക്ക് നീങ്ങാന്‍ സാധിക്കൂ. അതേസമയം പ്രത്യേകിച്ചൊരു സ്‌ക്രിപ്‌റ്റൊന്നും ഇല്ലാത്ത പരിപാടിയാണിത്. ബിഗ് ബോസിനെ കാണാന്‍ മത്സരാര്‍ത്ഥികള്‍ക്ക് സാധിക്കില്ല. അദ്ദേഹത്തിന്റെ ശബ്ദം മാത്രമേ കേള്‍ക്കൂ. ഇനി ആര്‍ക്കെങ്കിലും ബിഗ് ബോസിനോട് സംസാരിക്കാനുണ്ടെങ്കില്‍, കണ്‍ഫഷന്‍ റൂം ഉണ്ടായിരിക്കും. അവിടെ പോയി ഇരുന്ന് മനസു തുറക്കാം. അതേസമയം, ‘ബിഗ് ബോസി’നെ കാണാന്‍ സാധിക്കില്ല. എന്തായാലും, പുതിയ സീസണില്‍ എന്തൊക്കെ കാഴ്ചകളാണ് ബിഗ് ബോസ് ഒരുക്കിയിരിക്കുന്നതെന്നറിയാന്‍ ഇനി മൂന്നു നാളുകള്‍ ബാക്കി. വലിയ കളികള്‍ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.