Bigg Boss Malayalam 2: വീറും വാശിയും നിറഞ്ഞ വീക്കിലി ടാസ്ക്കിന് ശേഷം പുതിയൊരു ദിവസത്തിന് തുടക്കമിട്ടിരിക്കുകയാണ് ബിഗ് ബോസ് വീട്ടിലെ മത്സരാർഥികൾ. ഒപ്പോയുടെ ഫ്ലോണ്ട് മൂവ്മെന്റ് ടാസ്ക്കാണ് ഇന്ന് മത്സരാർഥികൾക്ക് ലഭിച്ചിരിക്കുന്നത്. മത്സരാർഥികൾ രണ്ട് പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞ് ബിഗ് ബോസ് വീട്ടിലെ മറക്കാനാവാത്ത അനുഭവങ്ങൾ പുനഃസൃഷ്ടിച്ച് ക്യാമറയിൽ പകർത്തണം. കടന്നും ഇരുന്നു കരഞ്ഞും ചിരിച്ചും ബിഗ് ബോസ് വീട്ടിലെ തങ്ങളുടെ സുവർണ നിമിഷങ്ങൾ ക്യാമറയിലാക്കുകയാണ്.

എന്നാൽ ഇതിന് ശേഷം വീക്കിലി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെയും മോശം പ്രകടനം കാഴ്ചവെച്ചവരെയും തിരഞ്ഞെടുക്കുന്ന സമയം വന്നപ്പോൾ ബിഗ് ബോസ് വീട് വീണ്ടും ശബ്ദ കോലാഹലങ്ങളാൽ നിറഞ്ഞു. മികച്ച പ്രകടനം പുറത്തെടുത്തതായി തിരഞ്ഞെടുക്കപ്പെട്ടത് വിജയിച്ച ടീമിൽ നിന്ന് ആര്യയും ഫുക്രുവും സുജോയുമാണ്. എന്നാൽ മോശം പ്രകടനം എന്ന് വന്നപ്പോൾ അടി തുടങ്ങി. പരാജയപ്പെട്ട ടീം വിജയിച്ച ടീമിൽ നിന്ന് ദയയെയും എലീനയുമാണ് തിരഞ്ഞെടുത്തത്.

അതേസമയം മറ്റുള്ളവർ രഘുവിനെയും അമൃത-അഭിരാമി സഹോദരിമാരെയും തിരഞ്ഞെടുത്തു. ജയിലിൽ പോകുമെന്ന് ഉറപ്പായതോടെ വാശി കയറിയ രഘുവും കൂട്ടുകാരും സുജോയുടെ നേതൃത്വിത്തിൽ ദയയെ പരിഹസിക്കാൻ തുടങ്ങി. ജയിലിലേക്ക് നോമിനേറ്റ് ചെയ്യാൻ ദയ പറഞ്ഞ കാരണത്തെ ഏറ്റുപിടിച്ച ഇവർ ഇത് ഫെയ്സ്ബുക്കിൽ ലൈവ് പോകുന്ന പരിപാടിയല്ലെന്നും ടെഡി ബെയർ കട്ടിലിനടിയിൽ ഒളിപ്പിക്കുന്ന പരിപാടിയല്ലെന്നും പറഞ്ഞായിരുന്നു പരിഹാസം.

ഇതോടെ നിയന്ത്രണം വിട്ട ദയയും പ്രതികരിച്ചതോടെ അമൃതയും കൂടെച്ചേർന്ന് കളിയാക്കി. ഒടുവിൽ ഫുക്രുവും എലീനയും ചേർന്ന് ദയയെ സമാധാനിപ്പിക്കുകയായിരുന്നു. അവസാനം ജയിലിലേക്ക് പോകുമ്പോഴും ദയയെ പരിഹസിച്ചുകൊണ്ടായിരുന്നു മൂവർ സംഘത്തിന്റെ പ്രകടനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook