Bigg Boss Malayalam 2: ബിഗ് ബോസ് വീണ്ടും കയ്യാങ്കളിക്ക് വേദിയാവുകയാണ്. ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്ക് പില്ലോ നിർമ്മാണമാണ്. പില്ലോ നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ ബിസ് ബോസ് നൽകുകയും മത്സരാർഥികൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പില്ലോ നിർമ്മിക്കുകയുമാണ് ടാസ്ക്. ഇതിനിടയിലാണ് ബിഗ് ബോസ് മത്സരാർഥികൾ വീണ്ടും കായികമായി നേരിട്ടത്. സുജോയും ഫുക്രുവും ഷാജിയും പരസ്പരം ഏറ്റുമുട്ടി. ആദ്യം വാക്ക് തർക്കവും പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തതോടെ ബിഗ് ബോസ് മൂവരെയും വിളിച്ച് മുന്നറിയിപ്പ് നൽകി.

ഞാൻ അവന്റെ അടിമയൊന്നുമല്ല; സുജോയ്ക്കെതിരെ പൊട്ടിത്തെറിച്ച് അലസാൻട്ര

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച രണ്ട് മത്സരാർഥികളാണ് സുജോയും അലസാൻട്രയും. പ്രണയം സ്ട്രാറ്റജിയായി ഉപയോഗിച്ചതിന്റെ പേരിൽ ബിഗ് ബോസ് വീടിനകത്തും പുറത്തും ഇരുവരും ഏറെ പഴികേട്ടു. പിന്നീട് മത്സരത്തിലേക്ക് മടങ്ങിയെത്തിയപ്പോഴും ഏത് സാഹചര്യത്തിലും സുജോയെ പിന്തുണയ്ക്കുന്ന നിലപാടാണ് അലസാൻട്ര സ്വീകരിച്ചത്. അത് അങ്ങനെ തന്നെ തുടരുമ്പോഴും ഇടയ്ക്കിടെ ഇരുവരും കൊമ്പുകോർക്കാറുമുണ്ട്.

ഇന്നും സമാനമായ ഒരു വഴക്കിനാണ് ബിഗ് ബോസ് വീട് സാക്ഷിയായത്. നോമിനേഷൻ ദിവസത്തെ കാര്യം സംസാരിച്ച് തുടങ്ങിയ ഇരുവരും തർക്കത്തിലേക്ക് നീങ്ങുകയായിരുന്നു. തന്നെ കുറ്റപ്പെടുത്തരുതെന്ന് സുജോയും എന്നാൽ എന്റെ നേരെ തട്ടികയറെണ്ടെന്ന് അലസാൻട്രയും പറഞ്ഞു. സംഭവത്തോടെ ഭക്ഷണം വരെ സുജോ വേണ്ടെന്നുവെച്ചപ്പോൾ രഘുവിന്റെ മുന്നിൽ പൊട്ടിക്കരയുകയാണ് അലസാൻട്ര.

വീക്കിലി ടാസ്ക്കിനൊടുവിൽ മികച്ച ഗുണനിലവാരമുള്ള ഏറ്റവും കൂടുതൽ പില്ലോസ് നിർമ്മിച്ച ഫുക്രു-എലീന-ഷാജി-ആര്യ-ദയ ഗ്രൂപ്പിനായിരുന്നു. എന്നാൽ ഇവരുണ്ടാക്കിയ പില്ലോസിൽ സംശയം ഉന്നയിച്ച അലസാൻട്രയും അമൃത- അഭിരാമി സഹോദരിമാരും പില്ലോകൾ കീറി പരിശോധിച്ചു. എന്നാൽ അവരുടെ സംശയത്തെ ന്യായികരിക്കുന്ന ഒന്നും കണ്ടെത്താനായില്ല. ഇതോടെ മൂവർ സംഘം ചമ്മിപോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook