Bigg Boss Malayalam 2: ബിഗ് ബോസിലെ ഗ്രൂപ്പ് പോരുകൾ അവസാനിക്കുന്നില്ല. പില്ലോ നിറയ്ക്കൽ ടാസ്ക് ആണ് ഇന്നലെ ശ്രദ്ധേയമായത്. രഘു, സുജോ, അലസാണ്ട്ര, അഭിരാമി, അമൃത എന്നിവർ ഒരു ടീം ആയിരുന്നു. ആര്യ, ദയ, ഷാജി, ഫുക്രു, എലീന എന്നിവർ ഒരു ടീമും.
ടീം ആയി പഞ്ഞി സ്വരൂപിക്കുകയും അതിനുശേഷം തലയിണ നിറയ്ക്കുകയുമാണ് ഇന്നലെ നൽകിയ ടാസ്ക്. വളരെ രസകരമായ ടാസ്ക് എല്ലാ മത്സരാർഥികളും ആവേശത്തോടെ കളിച്ചു. അതിനിടയിൽ സുജോ പലപ്പോഴും ഓരോന്ന് പറഞ്ഞ് കമന്റ് അടിക്കുന്നുണ്ടായിരുന്നു. ആര്യ കാലുപിടിച്ച് വലിച്ച സംഭവവുമായി ബന്ധപ്പെട്ട കമന്റും സുജോ നടത്തി.
Read Also: കുടത്തിലെ ഭൂതത്തെ തുറന്നു വിട്ട ‘ബിഗ് ബോസ്’
പില്ലോ നിറയ്ക്കുന്ന ഗെയിം കഴിഞ്ഞ ശേഷം ആര്യ സുജോയ്ക്കെതിരെ രംഗത്തെത്തി. “ബിഗ് ബോസിൽ നിന്നു പോകുന്നതിനു മുൻപ് എന്റെ കയ്യിൽ നിന്നു ഇവൻ വാങ്ങിക്കും. ചുമ്മാ തർക്കിക്കാ അവൻ. ഇറിറ്റേറ്റ് ചെയ്യിക്കുകയാണ്. ഇത്രയും ഇറിറ്റേറ്റ് ചെയ്യിപ്പിക്കുന്ന ഒരാളില്ല.” ആര്യ പറഞ്ഞു. സുജോ കേൾക്കാതെയാണ് ആര്യ ഇതെല്ലാം പറഞ്ഞത്. പാഷാണം ഷാജിയോടും ഫുക്രുവിനോടുമാണ് ആര്യ ഇതെല്ലാം പറഞ്ഞത്. ആര്യ സുജോയെ കുറിച്ച് പറഞ്ഞതെല്ലാം ശരിയെന്ന മട്ടിൽ ഫുക്രുവും മൂളി.
ഇന്നലത്തെ മറ്റൊരു പ്രധാന സംഭവം പ്രാങ്ക് ടാസ്ക് ആയിരുന്നു. മിഡ് ഡേ എവിക്ഷൻ ഒരു പ്രാങ്ക് ആയി നടത്തി. രഘുവിനെ കൺഫഷൻ റൂമിലേക്ക് വിളിച്ചാണ് ബിഗ് ബോസ് പ്രാങ്ക് ടാസ്കിനെ കുറിച്ച് പറഞ്ഞത്. എല്ലാവരേയും ചേർത്ത് മിഡ് ഡേ എവിക്ഷനിൽ സുജോയെ പുറത്താക്കുന്ന രീതിയിലേക്ക് കൊണ്ടുവരണമെന്ന് ബിഗ് ബോസ് രഘുവിനോട് പറഞ്ഞു. രഘു തലയാട്ടി പുറത്തിറങ്ങി. ആ സമയത്ത് സുജോയെ എവിക്ഷൻ റൂമിലേക്ക് വിളിച്ചു. ബിഗ് ബോസ് സുജോയോട് സംസാരിക്കുന്ന സമയത്ത് രഘു മറ്റ് മത്സരാർഥികളോട് പ്രാങ്ക് ടാസ്കിനെ കുറിച്ച് വിവരിച്ചു. സുജോയെ പുറത്താക്കണമെന്നാണ് ബിഗ് ബോസ് പറഞ്ഞിരിക്കുന്നതെന്ന് രഘു എല്ലാവരേയും അറിയിച്ചു. തുടർന്ന് മറ്റെല്ലാവരും ചേർന്ന് ഇതേ കുറിച്ച് ചർച്ച ചെയ്തു. ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും സുജോ അറിഞ്ഞില്ല. പിന്നീട് ആര്യയെ ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചു. പ്രാങ്ക് ടാസ്കുമായി ബന്ധപ്പെട്ട കത്ത് വായിക്കാൻ നൽകി.
Read Also: പള്ളിയിൽ വരുന്നതിനു പകരം കുർബാന മാധ്യമങ്ങളിൽ കണ്ടാലും മതി; തൃശൂർ അതിരൂപതയുടെ സർക്കുലർ
ഓരോരുത്തരായി മിഡ് ഡേ എവിക്ഷനിൽ പുറത്താകാനുള്ള ആളെ നോമിനേറ്റ് ചെയ്യാൻ തുടങ്ങി. സുജോ ഒഴികെ എല്ലാവർക്കും ഇതൊരു പ്രാങ്ക് ടാസ്ക് ആണെന്ന് അറിയാമായിരുന്നു. അലസാണ്ട്ര, രഘു, അമൃതയും അഭിരാമിയും, സുജോ എന്നിവർ ഫുക്രുവിനെ നോമിനേറ്റ് ചെയ്തു. ബാക്കി അഞ്ച് പേരും സുജോയെ നോമിനേറ്റ് ചെയ്തു. ഒടുവിൽ സുജോ പുറത്താകണമെന്ന് തീരുമാനിച്ചു. ഇത് സുജോയെ വല്ലാതെ പ്രകോപിപ്പിച്ചു. താൻ ഒരു ശക്തനായ മത്സരാർഥിയായതുകൊണ്ടാണ് ബാക്കിയെല്ലാവരും തന്നെ നോമിനേറ്റ് ചെയ്തതെന്ന് സുജോ പറഞ്ഞു. വളരെ വെെകാരികമായാണ് സുജോ പിന്നീട് സംസാരിച്ചത്. എല്ലാവരും ചേർന്ന് മനപ്പൂർവം തന്നെ പുറത്താക്കുകയാണെന്ന് സുജോ പറഞ്ഞു. ഗ്യാങ് കളിച്ചാണ് പുറത്താക്കുന്നത്. ഫെയ്ക് കളിയാണ് എല്ലാവരും കളിച്ചത്. തന്നെ എല്ലാവർക്കും ഭയമാണെന്ന് മനസ്സിലായി. ആര്യയൊക്കെ എന്തൊരു കള്ളിയാണെന്നും സുജോ പറഞ്ഞു. പ്രാങ്ക് ടാസ്കിനനുസരിച്ച് എല്ലാവരും നന്നായി അഭിനയിക്കുകയായിരുന്നു.
പിന്നീട് എല്ലാവരും ചേർന്ന് ഇതൊരു പ്രാങ്ക് ആയിരുന്നു എന്ന് സുജോയോട് വെളിപ്പെടുത്തി. സുജോ ആകെ ചമ്മിയ മട്ടായി. എല്ലാവരും സുജോയെ കെട്ടിപ്പിടിച്ചു. ഗ്യാങ്, ഗ്രൂപ്പിസം എന്നൊക്കെ സുജോ പറഞ്ഞതിനെ ആര്യയും ഷാജിയും ചോദ്യം ചെയ്തു. മനസ്സിലുള്ളതൊക്കെ പുറത്തുവന്നില്ലേ എന്നായി സുജോയോട് എല്ലാവരും. പ്രാങ്ക് ടാസ്ക് വല്ലാത്തൊരു ചെയ്തായി പോയി എന്നായി സുജോ.