Bigg Boss Malayalam 2: ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് നോമിനേഷൻ പ്രക്രിയയാണ്. എല്ലാവരേയും ഒന്നിച്ചിരുത്തിയാണ് ഇത്തവണ ബിഗ് ബോസ് നോമിനേഷൻ പ്രക്രിയ നടത്തിയത്. പരസ്യമായി ആരെ നോമിനേറ്റ് ചെയ്യണമെന്ന് പറയണം.
ഇന്നത്തെ നോമിനേഷനിൽ ആര്യയും രഘുവുമാണ് ശ്രദ്ധിക്കപ്പെട്ടത്. ആര്യ രഘുവിനേയും രഘു ആര്യയേയും പരസ്‌പരം നോമിനേറ്റ് ചെയ്‌തു. ആര്യ രഘുവിനെ നോമിനേറ്റ് ചെയ്യാൻ പ്രധാന കാരണം രഘു ഫെെനലിൽ എത്തുമ്പോൾ തനിക്ക് പറ്റിയ ഒരു എതിരാളിയാകുമെന്ന ഉറപ്പ് ഉള്ളതിനാലാണെന്ന് ആര്യ തുറന്നു പറഞ്ഞു. നല്ല ഒന്നാന്തരം മത്സരാർഥിയാണ് രഘുവെന്നും തന്റെ മുന്നോട്ടുള്ള യാത്രയിൽ രഘു ഒരു എതിരാളിയാകുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ടുമാണ് രഘുവിനെ നോമിനേറ്റ് ചെയ്യുന്നതെന്ന് ആര്യ ഉറപ്പിച്ചു പറഞ്ഞു. ഫിസിക്കലി രഘു വീക് ആണെങ്കിലും സംസാരം കൊണ്ട് ബിഗ് ബോസിൽ നന്നായി സ്‌കോർ ചെയ്യുന്ന ആളാണ് രഘുവെന്നും അതിനാലാണ് താൻ രഘുവിനെ നോമിനേറ്റ് ചെയ്യുന്നതെന്നും ആര്യ വ്യക്തമാക്കി.
രഘു തിരിച്ചും ഇതേ അഭിപ്രായമാണ് ആര്യയെ നോമിനേറ്റ് ചെയ്യാനുള്ള കാര്യമായി പറഞ്ഞത്. ആര്യ നല്ല മത്സരാർഥിയാണെന്ന് രഘുവും സമ്മതിക്കുന്നു. ഫിസിക്കലായി തനിക്ക് ഒന്നും പറ്റില്ലെന്നും എന്നാൽ നാവുകൊണ്ട് താൻ മുന്നിട്ടു നിൽക്കുമെന്നും രഘു പറയുന്നുണ്ട്. ആര്യ തന്റെ മുന്നോട്ടുള്ള യാത്രയിൽ എതിരാളിയാകുമെന്നും അതിനാലാണ് ആര്യയെ നോമിനേറ്റ് ചെയ്യുന്നതെന്നും രഘു പറഞ്ഞു.
ഇന്നത്തെ എപ്പിസോഡിൽ വിക്ക്‌ലി ടാസ്‌ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിഗ് ബോസിൽ ഓരോരുത്തർ അവരവരുടെ സ്ഥാനം തിരഞ്ഞെടുക്കുക എന്നതായിരുന്നു ടാസ്‌ക്. വാദപ്രതിവാദങ്ങൾക്കു ശേഷം ഒന്നാം സ്ഥാനത്ത് എത്തിയത് ഷാജിയാണ്. എന്നാൽ, രണ്ടാം സ്ഥാനത്തിനുവേണ്ടി മുട്ടൻ വഴക്കുണ്ടായി. രണ്ടാം സ്ഥാനം തനിക്കുവേണമെന്ന് സുജോയും തനിക്കു വേണമെന്ന് എലീനയും വാദിച്ചു.
എലീനക്ക് രണ്ടാം സ്ഥാനത്തു നിൽക്കാൻ യാതൊരു അവകാശവുമില്ലെന്ന് സുജോ പറഞ്ഞു. ഗെയ്‌മിന്റെ ഭാഗമായി ഇരുവരും തമ്മിൽ തർക്കം രൂക്ഷമായി. ബിഗ് ബോസിൽ തന്നെ അലവലാതി എന്നു വിളിച്ച എലീനക്ക് യാതൊരു യോഗ്യതയുമില്ലെന്ന് സുജോ പറഞ്ഞു. അലവലാതി എന്നത് തെറിയല്ലെന്ന് എലീന പറഞ്ഞു. ബിഗ് ബോസിൽവച്ച് എലീന തന്നെ കാർക്കിച്ചു തുപ്പിയിട്ടുണ്ടെന്നും സുജോ പറഞ്ഞു. തെറി വിളിച്ച, കാർക്കിച്ചു തുപ്പിയ എലീനക്ക് രണ്ടാം സ്ഥാനത്ത് എത്താൻ യോഗ്യതയില്ലെന്നായി സുജോ. ഇരുവരുടേയും തർക്കം രൂക്ഷമായി.
Read Also: അണ്ണൻ വിളിച്ചിട്ടാ പോയത്; കേസ് എടുത്തതിനു പിന്നാലെ ഷിയാസ്
സുജോയ്‌ക്ക് യാതൊരു ക്വാളിറ്റിയുമില്ലെന്ന് എലീനയും പറഞ്ഞു. ഓരോ സമയത്ത് സുജോ ഓരോരുത്തരുടെ കൂടെയാണ് നിൽക്കുന്നതെന്നായി എലീന. അലസാണ്ട്രയ്‌ക്കൊപ്പം നിന്നു, പിന്നെ രജിത് കുമാറിനൊപ്പം. സഞ്ജന തന്റെ കാമുകി അല്ലെന്ന് സുജോ പറഞ്ഞിട്ടുണ്ടെന്നും പിന്നീട് അത് മാറ്റി പറഞ്ഞിട്ടുണ്ടെന്നും എലീന പറഞ്ഞു. സഞ്ജനയുടെ കാര്യം മാത്രം പറഞ്ഞാണ് തന്നെ നേരിടുന്നതെന്നായി സുജോ. എലീന ബിഗ് ബോസിലെ ബിബിസി ആണെന്നും സുജോ പരിഹസിച്ചു. ഒടുവിൽ വലിയ തർക്കത്തിനൊടുവിൽ എലീന രണ്ടാം സ്ഥാനത്തു കയറി നിന്നു. ആണുങ്ങളെ അലവലാതി എന്നു വിളിച്ച, ബിഗ് ബോസിൽ കാർക്കിച്ചു തുപ്പിയ ഒരാൾക്കുള്ളതാണ് രണ്ടാം സ്ഥാനമെങ്കിൽ എലീന അത് എടുക്കട്ടെ എന്നു സുജോ പറഞ്ഞു. ‘നമുക്ക് പ്രണയിക്കാം’ എന്നു പറഞ്ഞ് എലീന ബിഗ് ബോസിന്റെ തുടക്കത്തിൽ തന്റെ പിന്നാലെ നടന്നിട്ടുണ്ടെന്നും സുജോ പറയുന്നു.