Bigg Boss Malayalam 2: ബിഗ് ബോസിൽ നിന്ന് രേഷ്‌മ രാജൻ പുറത്ത്. നേരത്തെ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിലും രേഷ്‌മ പുറത്താകുമെന്ന സൂചനകളുണ്ടായിരുന്നു. ഇത്തവണ ഏറ്റവും കുറവ് വോട്ടുകൾ ലഭിച്ചത് രേഷ്‌മയ്‌ക്കാണെന്നും അതുകൊണ്ട് രേഷ്‌മ തന്റെ അടുത്തേക്ക് വരട്ടെ എന്നും ലാലേട്ടൻ പറഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞ് രേഷ്‌മ ബിഗ് ബോസിന്റെ പടിയിറങ്ങി. എങ്ങനെയെങ്കിലും ഇറങ്ങി പോകണമെന്ന് ആഗ്രഹിച്ചു നിൽക്കുകയായിരുന്നു താനെന്ന് പറഞ്ഞാണ് രേഷ്‌മ ബിഗ് ബോസിൽ നിന്നു പോയത്. ഗ്രൂപ്പ് സെൽഫിയെല്ലാം എടുത്ത ശേഷം രേഷ്‌മ വളരെ സന്തോഷത്തോടെ പുറത്തിറങ്ങി.

പുറത്തായ ശേഷം മോഹൻലാലിന്റെ അടുത്തെത്തിയ രേഷ്‌മ ബിഗ് ബോസിനെതിരെ വെടിപൊട്ടിച്ചു. ബിഗ് ബോസ് വീട്ടിലെ രേഷ്‌മയുടെ രംഗങ്ങൾ മോഹൻലാൽ കണിച്ചുകൊടുത്തു. താൻ വഴക്കുകൂടിയ സീനുകൾ മാത്രമേ ബിഗ് ബോസ് കാണിച്ചിട്ടുള്ളൂ എന്നായി രേഷ്‌മ. ബിഗ് ബോസിനു അകത്തുള്ളതിനേക്കാൾ രാഷ്ട്രീയമാണ് പുറത്തുള്ളതെന്ന് രേഷ്‌മ പറഞ്ഞു. തന്റെ കണ്ണിൽ പച്ചമുളക് തേച്ചു. അതിനു ഇരയായ തന്നെ അതേ ആഴ്‌ച തന്നെ പുറത്താക്കുന്നതു കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നതെന്ന് രേഷ്‌മ മോഹൻലാലിനോട് പറഞ്ഞു.

മോഹൻലാൽ രേഷ്‌മയെ തിരുത്തി. പ്രേക്ഷക വോട്ടുകൾ കൊണ്ടാണ് വിധി നിർണയിക്കുന്നതെന്നും മുളക് തേച്ചാലും ഇല്ലെങ്കിലും ഇത്തവണ രേഷ്‌മ തന്നെ പുറത്തു പോകേണ്ടി വരുമെന്നും മോഹൻലാൽ പറഞ്ഞു. രേഷ്‌മയ്‌ക്ക് അങ്ങനെയൊരു തെറ്റിദ്ധാരണ വേണ്ടെന്നും മോഹൻലാൽ പറഞ്ഞു. എന്തായാലും താൻ പുറത്തിറങ്ങാൻ ആഗ്രഹിച്ചിരുന്നെന്നും വീട്ടിൽ പോയി പല കാര്യങ്ങളും ചെയ്യാനുണ്ടെന്നും ബിഗ് ബോസ് വീട്ടിൽ വളരെ ബുദ്ധിമുട്ടോടെയാണ് നിന്നതെന്നും രേഷ്‌മ പറഞ്ഞു.

Read Also: കൊറോണ ബോധവത്‌കരണ വീഡിയോയിൽ രജിത് ഫാൻസിന്റെ അസഭ്യവർഷം; മോഹൻലാലിനെതിരെ സെെബർ ആക്രമണം

ബിഗ് ബോസിലെ ഗ്രൂപ്പിസം വലിയ ചർച്ചയായ എപ്പിസോഡാണ് ഇന്നത്തേത്ത്. മഫിൻ വിവാദം ബിഗ് ബോസ് വീട്ടിൽ ആളികത്തി. ബിഗ് ബോസിൽ ഗ്രൂപ്പുണ്ടെന്ന് എലീന മോഹൻലാലിനോട് പറഞ്ഞു. അമൃത, അഭിരാമി, രഘു, സുജോ, അലസാണ്ട്ര എന്നിവർ ഒരു ഗ്രൂപ്പാണെന്നാണ് എലീനയുടെ ആരോപണം. താൻ സംസാരിക്കാൻ ചെല്ലുമ്പോൾ അമൃത തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് എലീന മോഹൻലാലിനോട് പറഞ്ഞു. ഇതേ തുടർന്ന് വലിയ വാദപ്രതിവാദങ്ങളുണ്ടായി. ഫുക്രു ഭക്ഷണം ഒളിപ്പിച്ചുവച്ചതിനെതിരെ രഘുവും അമൃതയും അലസാണ്ട്രയും രംഗത്തെത്തി. ഫുക്രു ഇതിനോടെല്ലാം വളരെ വെെകാരികമായി പ്രതികരിച്ചു. താൻ പുറത്തു പോകാൻ തയ്യാറാണെന്ന് ഫുക്രു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook