Bigg Boss Malayalam 2:പിണക്കങ്ങൾ മറന്ന് പരസ്പരം കെട്ടിപിടിച്ച് ഫുക്രുവും സുജോയും

Bigg Boss Malayalam 2: ഇത്തവണത്തെ ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് എത്തുമ്പോൾ ഇരുവരും ഒന്നിക്കുകയാണ്

Bigg Boss Malayalam 2: കഴിഞ്ഞ കുറച്ച് നാളുകളായി ബിഗ് ബോസ് വീട്ടിൽ നേർക്കുനേർ നിൽക്കുന്ന രണ്ട് മത്സരാർഥികളാണ് സുജോയും ഫുക്രുവും. പലപ്പോഴും കയ്യാങ്കളിയിലേക്ക് വരെ പോയിട്ടുള്ള തർക്കങ്ങൾ വീടിന്റെ ആകെ സമാധാനത്തെ തന്നെ ബാധിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് എത്തുമ്പോൾ ഇരുവരും ഒന്നിക്കുകയാണ്.

“ഒട്ടിക്കാം നേടാം” എന്നാണ് ക്യാപ്റ്റൻസി ടാസ്ക്കിന്റെ പേര്. മത്സരാർഥികൾക്ക് ലഭിക്കുന്ന കില്ലർ കോയിൻ മത്സരാർഥികൾ തങ്ങളുടെ എതിരാളികളുടെ പുറത്ത് ഒട്ടിക്കുന്നതാണ് ടാസ്ക്. ഒന്നാം ഘട്ടത്തിൽ രണ്ട് ടീമുകളായി പിരിഞ്ഞാണ് മത്സരാർഥികൾ ഏറ്റുമുട്ടുന്നു. പിന്നീടുള്ള ഘട്ടങ്ങൾ വ്യക്തിഗതമായുമാണ് മത്സരം.

ടീമായി കളിച്ചപ്പോൾ ഒന്നിച്ചെത്തിയ ഫുക്രുവും സുജോയും ആര്യയും രേഷ്മയും ദയയും കൂടെ അടങ്ങുന്ന ടീമിനെ തന്ത്രപൂർവ്വം പോരാടി തന്നെ വിജയത്തിലെത്തിച്ചു. പരസ്പരം കെട്ടിപിടിച്ചാണ് ഇരുവരും സന്തോഷം പങ്കുവച്ചത്. പിന്നീട് വ്യക്തിഗത മത്സരത്തിലേക്ക് കടന്നപ്പോഴും അവസാനം നേർക്കുനേർ എത്തിയത് സുജോയും ഫുക്രുവുമാണെങ്കിലും ജയം ഫുക്രു നേടിയപ്പോൾ അഭിനന്ദിക്കാനും സുജോ മറന്നില്ല.

ദയ ജയിലിലേക്ക്

ടാസ്ക്കിന് ശേഷം കഴിഞ്ഞ വീക്കിലി ടാസ്ക്കിൽ ഏറ്റവും നന്നായി പെർഫോം ചെയ്ത ആരെന്ന് മത്സരാർഥികൾ തന്നെ തിരഞ്ഞെടുക്കാൻ ബിഗ് ബോസ് നിർദേശിച്ചു. ഫുക്രുവിന്റെയും ആര്യയുടെയും അമൃത-അഭിരാമി സഹോദരിമാരെയുമാണ് തിരഞ്ഞെടുത്തത്. മോശം പ്രകടനം ആരെന്ന ചോദ്യത്തിന് കൂടുതൽ ആളുകളും ദയയുടെ പേരാണ് നിർദേശിച്ചത്. കൂടെ ആരെങ്കിലും വരുമോയെന്ന് ചോദിക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടപ്പോൾ വേണ്ട എന്നായിരുന്നു ദയയുടെ നിലപാട്. എന്നാൽ എലീന കൂടെ പോകാമെന്ന് അറിയിച്ചു.

മാഷിന് തെറ്റ് തിരുത്താൻ അവസരം കൊടുക്കില്ലേ ബിഗ് ബോസേ? രജിത്തിന് വേണ്ടി ദയ

സ്വന്തം കാര്യത്തിനുവേണ്ടി ഞാൻ ഇങ്ങനെ കരഞ്ഞട്ടില്ല…രജിത് പോയ സങ്കടം ഇനിയും ദയയെ വിട്ടുമാറുന്നില്ല. എപ്പോഴും ദൈവമുണ്ടെന്നും ദൈവം വരുമെന്നും പറയുന്ന ആളെ ചെകുത്താൻ കയറിയതാണെന്നും ദയ ആവർത്തിക്കുന്നു. തെറ്റ് തിരുത്താൻ അവസരം കൊടുക്കണമെന്നും ബിഗ് ബോസിനോട് ആവശ്യപ്പെടുന്നു. താൻ പറയുന്നത് ഇവിടെയുള്ളവർക്ക് ഇഷ്ടപ്പെടുന്നില്ലായിരിക്കുമെന്നും അതുകൊണ്ടാണ് ഈ ഒറ്റപ്പെടലെന്നും ഇനി താൻ പറയുന്നത് തെറ്റാണെങ്കിൽ ബിഗ് ബോസ് ക്ഷമിക്കണമെന്നും ദയ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 2 episode 69 march 13 live updates

Next Story
Bigg Boss Malayalam: രേഷ്മയുടെ കണ്ണിൽ മുളകു തേച്ച സംഭവം; ഈ വകുപ്പുകൾ പ്രകാരം രജിത്തിനെതിരെ നടപടിയെടുക്കാംbigg boss malayalam 2, bigg boss malayalam 2 contestants, bigg boss today, ബിഗ് ബോസ് മലയാളം, bigg boss malayalam 2 eviction, bigg boss malayalam 2 february 22 written update, bigg boss malayalam 2 episode 49 written update, bigg boss malayalam 2 written update, kamal haasan, bigg boss malayalam, reality show, bigg boss malayalam 2 preview, bigg boss malayalam 2 review
The moderation of comments is automated and not cleared manually by malayalam.indianexpress.com