Bigg Boss Malayalam 2: ബിഗ് ബോസിൽ എത്തിയ ദിവസം മുതൽ ദയ ശ്രദ്ധിക്കപ്പെട്ടിരുന്നത് വിവാദങ്ങളിലൂടെയാണ്. പലപ്പോഴും ദയ കരയുന്നത് ബിഗ് ബോസിലെ സ്ഥിരം കാഴ്‌ചയായി. ഇന്നത്തെ എപ്പിസോഡിലും ദയ കരഞ്ഞു. കാരണം വളരെ ലളിതമാണ്. ഗെയ്‌മിന്റെ ഭാഗമായുള്ള കാര്യങ്ങൾ അങ്ങനെ സ്വീകരിക്കാൻ ദയക്ക് സാധിക്കാതെ വന്നതാണ് ഇത്തവണ കരച്ചിലിനു കാരണം.

കഴിഞ്ഞ രണ്ട് ദിവസമായി ബിഗ് ബോസിൽ ക്ലാസ് റൂം ടാസ്‌ക് നടക്കുകയാണ്. ആ ടാസ്‌കിൽ ദയ അധ്യാപികയാണ്. ക്ലാസ് റൂം ടാസ്‌ക് ഇന്ന് അവസാനിച്ചു. സുജോ, ഫുക്രു, ദയ എന്നിവരാണ് ക്ലാസിലെ അധ്യാപകർ. ടാസ്‌കിനൊടുവിൽ ഏറ്റവും മികച്ച വിദ്യാർഥികളെ തിരഞ്ഞെടുത്തു. അമൃതയും അഭിരാമിയുമാണ് ക്ലാസ് റൂം ടാസ്‌കിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയത്.

ഇതിനുശേഷം ഓരോ കുട്ടികളും വന്ന് ഏറ്റവും പ്രിയപ്പെട്ട അധ്യാപകരെ കുറിച്ച് സംസാരിക്കണമായിരുന്നു. എന്നാൽ, ഒരാൾ പോലും ദയയെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകിയായി പറഞ്ഞില്ല. ഇതാണ് ഇത്തവണ ദയയെ വേദനിപ്പിച്ചത്. ഇതിനെ ചൊല്ലിയാണ് ദയ കരഞ്ഞത്. തന്നെ എല്ലാവരും മൂന്നാം സ്ഥാനത്താക്കി എന്നതാണ് ദയയുടെ വിഷമം.

Read Also: രജിത് കുമാർ ഇനി ബിഗ് ബോസ് വീട്ടിലില്ലേ? പെട്ടി പാക്ക് ചെയ്‌തു മറ്റ് മത്സരാർഥികൾ

എല്ലാവരും കൂടി തന്നെ വേഗം ബിഗ് ബോസിൽ നിന്നു പുറത്താക്കണമെന്ന് ദയ എലീനയോട് ആവശ്യപ്പെട്ടു. ബിഗ് ബോസിൽ ഒരു അഞ്ചാം സ്ഥാനത്തെങ്കിലും എത്തണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നും ഇപ്പോൾ അതെല്ലാം ഉപേക്ഷിച്ചു എന്നും ദയ പറഞ്ഞു.

ദയ കരയുന്നതു കണ്ട് സുജോ അടുത്തെത്തി കാര്യം തിരക്കി. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചു. കരയാണേൽ അവിടെയിരുന്നു കരഞ്ഞോ എന്നായി സുജോ. ദയയുടെ കരച്ചിൽ കണ്ട് ഫുക്രുവും അടുത്തെത്തി. “ടാസ്‌കിന്റെ ഇടയിൽ മോങ്ങുന്നത് കണ്ടല്ലോ? ചുമ്മാ, ആവശ്യമില്ലാത്ത കാര്യത്തെ കുറിച്ച് മോങ്ങരുതെന്ന് പറഞ്ഞാൽ കേൾക്കത്തില്ലാ” ഫുക്രു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook