Bigg Boss Malayalam 2: ടാസ്‌കിനിടയിലെ മോശം പ്രവൃത്തിക്ക് ബിഗ് ബോസിൽ നിന്നു തൽക്കാലത്തേക്ക് പുറത്തായ രജിത് കുമാർ ഇനി തിരിച്ചുവരില്ലെന്ന് സൂചന. രേഷ്‌മയുടെ കണ്ണിൽ രജിത് കഴിഞ്ഞ ദിവസം പച്ചമുളക് തേച്ചത് വലിയ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് രജിത്തിനെ ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലും സ്ത്രീക്കെതിരെ ആക്രമണം നടത്തിയെന്നതിന്റെ പേരിലും താൽക്കാലികമായി പുറത്താക്കുകയാണെന്ന് ബിഗ് ബോസ് ഇന്നലെ പറഞ്ഞിരുന്നു.

കണ്ണിനു ബുദ്ധിമുട്ട് അനുഭവപ്പെട്ട രേഷ്‌മയെ ഇന്നലെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നു. അതിനുശേഷം രേഷ്‌മ ഇന്നത്തെ എപ്പിസോഡിൽ തിരിച്ചുവന്നു. കണ്ണിന്റെ ബുദ്ധിമുട്ടിനു കുറവുണ്ടെന്ന് രേഷ്‌മ പറഞ്ഞു. വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് രജിത് കുമാറിനെ താൽക്കാലികമായി പുറത്താക്കിയ കാര്യം രേഷ്‌മ അറിഞ്ഞത്. കൺഫഷൻ റൂമിലെത്തിയ രേഷ്‌മയോട് ബിഗ് ബോസ് കാര്യങ്ങൾ വിശദീകരിച്ചു.

തനിക്കെതിരെ രജിത് ചെയ്‌തത് തെറ്റായി എന്ന നിലപാടിൽ രേഷ്‌മ ഉറച്ചുനിന്നു. തന്റെ കണ്ണിനു വയ്യാത്ത കാര്യം പലപ്പോഴും രജിത് കുമാറിനോട് പറഞ്ഞിട്ടുണ്ടെന്നും പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു ക്രൂരമായ കാര്യം ചെയ്‌തതെന്നും രേഷ്‌മ ചോദിച്ചു. രജിത്തിനെ പുറത്താക്കിയ നടപടിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ബിഗ് ബോസ് ചോദിച്ചു. രേഷ്‌മ തിരിച്ചൊന്നും പറഞ്ഞില്ല. കണ്ണിനു വലിയ ബുദ്ധിമുട്ട് ഉണ്ടായെന്ന് രേഷ്‌മ ആവർത്തിച്ചു. പുറത്താക്കിയതിനെതിരെ രേഷ്‌മ ഒരക്ഷരം മിണ്ടിയില്ല. പരോക്ഷമായി രജിത്തിനെ പുറത്താക്കിയ നടപടി ശരിയെന്ന രീതിയിലായിരുന്നു കൺഫഷൻ റൂമിൽ രേഷ്‌മയുടെ പ്രതികരണം. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തന്നെയാണ് രജിത്തിനെ പുറത്താക്കിയതെന്ന് ബിഗ് ബോസ് രേഷ്‌മയോട് പറഞ്ഞു.

രേഷ്‌മ പുറത്തുവന്ന് മറ്റ് മത്സരാർഥികളുമായി സംസാരിച്ചു. രജിത് എന്ത് ക്രൂരമായ കാര്യമാണ് ചെയ്‌തതെന്ന് രേഷ്‌മ ചോദിച്ചു. കണ്ണിൽ പച്ചമുളക് തേച്ചതിനു പകരം മുഖത്തോ മറ്റ് എവിടെയെങ്കിലും തേച്ചിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു എന്നു രേഷ്‌മ പറഞ്ഞു. കണ്ണിനു നേരത്തെ തന്നെ വയ്യാത്ത കാര്യം രജിത് കുമാറിനു അറിയാമെന്നും എന്നിട്ടും അദ്ദേഹം എന്തിനാണ് ഇതു ചെയ്‌തതെന്നും രേഷ്‌മ ചോദിക്കുന്നുണ്ട്. എന്ത് സെെക്കോ കാര്യമാണ് രജിത് തന്നോടു ചെയ്‌തതെന്നും രേഷ്‌മ മറ്റ് മത്സരാർഥികളോട് ചോദിച്ചു.

Read Also: രജിത് കുമാറിനു സംഭവിച്ചത് എന്ത്? പുറത്താകാൻ കാരണം ഇതാണ്

രജിത് കുമാറിന്റെ പെട്ടിയെല്ലാം മറ്റ് മത്സരാർഥികൾ കൂടി ഒതുക്കുന്നതും ഇന്നത്തെ എപ്പിസോഡിൽ കണ്ടു. ഇതോടെ രജിത് ഫാൻസിനടക്കം വലിയ സംശയമായിട്ടുണ്ട്. രജിത് തിരിച്ചുവരില്ലേ എന്നെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ ചോദ്യമുയർന്നിട്ടുണ്ട്. രജിത്തിനെതിരെ രേഷ്‌മ ശക്തമായ നിലപാട് ആവർത്തിച്ചതോടെ കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതായിട്ടുണ്ട്. എന്നാൽ, രജിത് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ബിഗ് ബോസിലെ വീട്ടിലെ മറ്റുള്ള മത്സരാർഥികൾക്കുള്ളത്. രജിത് വീട്ടിലുണ്ടായിരുന്നെങ്കിൽ ഇഴിടെ വന്ന ശേഷം തന്റെ കണ്ണിൽ മുളക് തേച്ചതു ചോദ്യം ചെയ്യുമായിരുന്നു എന്ന് രേഷ്‌മ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook