Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പിസം വേറെ ലെവലാകുന്നു. രണ്ട് ഗ്രൂപ്പുകളായാണ് പല നീക്കങ്ങളും ഇപ്പോൾ നടക്കുന്നത്. ഇന്നത്തെ എപ്പിസോഡിൽ എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്നത് നോമിനേഷൻ പ്രക്രിയയാണ്. എന്നാൽ, ഗ്രൂപ്പ് ചേർന്ന് ആരെ നോമിനേറ്റ് ചെയ്യണമെന്ന് ചർച്ച ചെയ്യുകയായിരുന്നു രജിത് കുമാറും സംഘവും. ആരെ നോമിനേറ്റ് ചെയ്യുമെന്ന് ഇവർ പരസ്‌പരം പറയുകയും ചെയ്‌തു.

രജിത് കുമാർ, രഘു, സുജോ, അലസാണ്ട്ര, അമൃത, അഭിരാമി എന്നിവരാണ് ഗ്രൂപ്പായി മാറിയിരുന്ന് ആരെ നോമിനേറ്റ് ചെയ്യണമെന്ന് ചർച്ച ചെയ്‌തത്. പാഷാണം ഷാജി, ആര്യ, ഫുക്രു എന്നിവരെ പ്രത്യേകം കേന്ദ്രീകരിച്ചായിരുന്നു ആരെ നോമിനേറ്റ് ചെയ്യണമെന്ന് രജിത് കുമാറും സംഘവും ചർച്ച ചെയ്‌തത്. പാഷാണം ഷാജിയെ നോമിനേറ്റ് ചെയ്യുന്നതിനെ കുറിച്ചും ചർച്ച നടന്നു. ഷാജിയെ കുറിച്ച് സംസാരിക്കുന്നതിനിടെ വമ്പൻ സ്രാവുകൾക്കെതിരെ മത്സരിക്കാണ് തനിക്കിഷ്‌ടമെന്ന് രജിത് പറഞ്ഞു. പാഷാണം ഷാജിയെ കുറിച്ചായിരുന്നു പരാമർശം. താൻ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും പാഷാണം ഷാജിയെ നോമിനേറ്റ് ചെയ്‌തിട്ടുണ്ടെന്ന കാര്യവും രജിത് പറഞ്ഞു.

Read Also: സംസ്ഥാനത്ത് ആയിരത്തിലേറെ പേർ നിരീക്ഷണത്തിൽ; വേണ്ടത് അതീവ ജാഗ്രതയെന്ന് ആരോഗ്യമന്ത്രി

അതേസമയം, മറുവശത്ത് തങ്ങളിൽ ആര് ഇത്തവണ പുറത്തുപോകുമെന്ന ചിന്തയിലാണ് ആര്യ, ഫുക്രു, ഷാജി, എലീന, രേഷ്‌മ എന്നിവർ. താനായിരിക്കും ഏറ്റവും കൂടുതൽ നോമിനേറ്റ് ചെയ്യപ്പെടുക എന്ന് ഫുക്രു പറഞ്ഞു. രണ്ടാം സ്ഥാനത്ത് ആര്യയും മൂന്നാം സ്ഥാനത്ത് ഷാജിയും വരുമെന്നാണ് ഇവരുടെ കണക്കൂകൂട്ടൽ.

നോമിനേഷനുള്ള ഗ്രൂപ്പ് കളികളെല്ലാം അറിഞ്ഞ ബിഗ് ബോസ് ഇത്തവണ നോമിനേഷൻ പ്രക്രിയയൊന്ന് മാറ്റി പിടിച്ചു. രണ്ട് പേരെവച്ച് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചു. ആദ്യമെത്തിയത് ഷാജിയും ആര്യയുമാണ്. നിങ്ങളിൽ ഒരാളെ പരസ്‌പരം രണ്ടുപേരും ആലോചിച്ച് തീരുമാനിക്കണമെന്ന് ഷാജിയോടും ആര്യയോടും പറഞ്ഞു. ഒടുവിൽ ഷാജിയെ നോമിനേറ്റ് ചെയ്‌തു. ഏറെ ദുഃഖമുണ്ടെന്ന് പറഞ്ഞാണ് ആര്യ ഷാജിയെ നോമിനേറ്റ് ചെയ്‌തത്. തന്നെ നോമിനേറ്റ് ചെയ്യണമെന്ന് ഷാജി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് രഘുവും സുജോയും ഒരുമിച്ചെത്തി. തന്നെ നോമിനേറ്റ് ചെയ്യണമെന്ന് സുജോയോട് രഘു പറഞ്ഞു. ഫുക്രുവും രേഷ്‌മയും ഒന്നിച്ചെത്തി. താൻ നോമിനേഷനിൽ എത്തിയാൽ പ്രശ്‌നമാകുമെന്നും രേഷ്‌മ നോമിനേഷനിൽ എത്തിയാൽ പ്രശ്‌നമില്ലെന്നും ഫുക്രു പറഞ്ഞു. ഒടുവിൽ രേഷ്‌മ രേഷ്‌മയെ തന്നെ നോമിനേറ്റ് ചെയ്‌തു. അമൃതയും അശ്വതിയും ഒന്നിച്ചെത്തി, അവർക്കൊപ്പം വന്നത് അലസാണ്ട്രയായിരുന്നു. അമൃതയും അശ്വതിയും അവരെ തന്നെ നോമിനേറ്റ് ചെയ്‌തു. ദയയും എലീനയും ഒന്നിച്ചെത്തി. ദയയുടെ അനുമതിയോടെ എലീന ദയയുടെ പേര് നോമിനേറ്റ് ചെയ്‌തു. ഷാജി, രഘു, രേഷ്‌മ, ദയ, അമൃതയും അഭിരാമിയും എന്നിവരാണ് ഇത്തവണത്തെ എവിക്ഷൻ പ്രക്രിയയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്.

കുടുംബ ജീവിതത്തെ കുറിച്ച് രജിത് കുമാർ അലസാണ്ട്രയോട് സംസാരിച്ചു. ഭർത്താവിനെ മനസ്സിലാക്കാൻ ഭാര്യയ്‌ക്കും ഭാര്യയെ മനസ്സിലാക്കാൻ ഭർത്താവിനും സാധിക്കാത്തതാണ് പ്രശ്‌നങ്ങളുടെ കാരണമെന്ന് രജിത് പറഞ്ഞു. തീരെ യോജിച്ച് പോകുന്നില്ലെങ്കിൽ ലിവിങ് ടുഗെദറാണ് നല്ലതെന്നും രജിത് പറഞ്ഞു. “എല്ലായിടത്തും തുല്യതയെ കുറിച്ചാണ് പറയുന്നത്. ഫിഫ്‌റ്റി ഫിഫ്‌റ്റി..എന്താണ് തുല്യത..അതൊക്കെ സൊസെെറ്റിയിൽ ആണു വേണ്ടത്. കുടുംബത്തിലല്ല എന്നും രജിത് പറഞ്ഞു. റെയിൽവേ ട്രാക്കിന്റെ രണ്ട് ലെെനുകൾ പോലെയാണ് കുടുംബജീവിതം. അത് ഒന്നാകുന്നിടത്താണ് വിജയം. അതിന്റെ ഡിപ്ലൊമാറ്റിക് ലൈന്‍ പെണ്ണിന്റെ കയ്യിലാണ്. നീ (അലസാണ്ട്ര) വിചാരിക്കുന്ന പയ്യന്‍ വരണമെന്ന് വിചാരിച്ചാല്‍ ഈ ജന്മം നടക്കില്ല. താൻ വിചാരിക്കുന്ന പെണ്ണ് വേണമെന്ന് പയ്യൻ വിചാരിച്ചാലും അത് നടക്കില്ല. നമ്മള്‍ പ്രതീക്ഷിച്ചല്ല കെട്ടേണ്ടത്. നീ ഒന്നും പ്രതീക്ഷിക്കാതെ നിന്നിലേക്ക് എത്തിച്ചേരുന്ന, നിന്റെ പാരന്റ്സ് കണ്ടെത്തി തരുന്നതോ, നീ കണ്ടെത്തുന്നതോ…എന്തായാലും നീ മാത്രം കണ്ടെത്തുന്നതിനോട് ഞാന്‍ ഒരിക്കലും യോജിക്കുന്നില്ല.” രജിത് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook