Bigg Boss Malayalam: ബിഗ് ബോസ് ഹൗസിലെ അംഗങ്ങളില്‍ ഭൂരിഭാഗം പേരും എലീനക്ക് എതിരാണ്. എലിമിനേഷനായി നോമിനേറ്റ് ചെയ്യപ്പെട്ട പേരുകളില്‍ ഒന്ന് എലീനയുടേതാണ്. എലീന പുറത്ത് ഒരു സ്വഭാവവും അകത്ത് മറ്റൊരു സ്വഭാവവും ഉള്ള ആളാണെന്നാണ് മിക്കവരുടെയും അഭിപ്രായം. എലീന ബിഗ് ബോസ് ഹൗസില്‍ അഭിനയിക്കുകയാണെന്ന് മിക്കവരും പറയുന്നു. ക്ലീന്‍ ഇമേജ് കാണിക്കാനാണ് എലീന പാടുപെടുന്നതെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം. എലീനയുടെ യഥാര്‍ഥ ക്യാരക്ടര്‍ എന്താണെന്ന് തങ്ങള്‍ക്ക് മനസിലാകുന്നില്ല എന്നാണ് എലീനയെ നോമിനേറ്റ് ചെയ്തവരെല്ലാം പറഞ്ഞ കാര്യം.

ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത് തന്നെ ഒരാളുടെ പരിഭാവം പറച്ചിൽ കേട്ടാണ്. ബിഗ് ബോസ് വീട്ടിലെ എല്ലാവരും പുറത്തുകാണുന്നതു പോലെ അല്ല എന്നാണ് രാജിനി ചാണ്ടി പറയുന്നത്. എല്ലാവരും അഭിനയിച്ചു കാണിക്കുന്നവരാണെന്നും തനിക്ക് അതൊന്നും പറ്റില്ലെന്നും രാജിനി ചാണ്ടി പറഞ്ഞു.

Read Also: ഞാൻ ടോയ്‌ലറ്റിലെ വെള്ളം കുടിച്ചിട്ടുണ്ട്, പക്കായാണ്: രജിത് കുമാർ

ജീവിതത്തിൽ അഭിനയിക്കുന്നവരുടെ കൂടെ തനിക്ക് നിൽക്കാൻ ബുദ്ധിമുട്ടാണെന്നും ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്കുള്ളിൽ താൻ ബിഗ് ബോസ് വീട്ടിൽ നിന്ന് പോകുമെന്നും രാജിനി ചാണ്ടി പറഞ്ഞു. എന്നാൽ, അങ്ങനെ തോന്നുമ്പോൾ പോകാനൊന്നും പറ്റില്ലെന്ന് അലീന രാജിനി ചാണ്ടിയോട് പറഞ്ഞു. ബിഗ് ബോസിലെ നിയമത്തിൽ അത് പറയുന്നുണ്ടെന്നും അലീന പറഞ്ഞു. എന്നാൽ, അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നാണ് രാജിനി ചാണ്ടി മറുപടി നൽകിയത്.

Read Also: ഇന്ന് ബിഗ് ബോസ് വീട്ടിൽ നടന്നത്

അതിനു പിന്നാലെ പരീക്കുട്ടിയുടെ കുറ്റംപറച്ചിൽ കേട്ട് രാജിനി ചാണ്ടി പൊട്ടിക്കരഞ്ഞു. ഭക്ഷണം കഴിക്കുന്ന സമയത്ത് തന്നോട്ട് രാജിനി ചേച്ചി മോശമായി പെരുമാറിയെന്ന് പരീക്കുട്ടി പറഞ്ഞു. ഇതുകേട്ടതും രാജിനി ചാണ്ടി കരയാൻ തുടങ്ങി. മനസ്സിൽ വിചാരിക്കാത്ത കാര്യങ്ങളാണ് എല്ലാവരും തന്നെ കുറിച്ച് പറയുന്നതെന്നും സഹിക്കാൻ പറ്റുന്നില്ലെന്നും രാജിനി കരഞ്ഞുകൊണ്ട് പറഞ്ഞു. ചെറിയ കുട്ടികളെ പോലെ പൊട്ടിക്കരയുകയായിരുന്നു രാജിനി. ‘എനിക്കിപ്പോ വീട്ടിൽ പോകണം’ എന്ന് പറഞ്ഞ് രാജിനി കരയാൻ തുടങ്ങി. ബിഗ് ബോസ് വീട്ടിലെ എല്ലാവരും ആശ്വസിപ്പിക്കാൻ എത്തി. രാജിനി ചേച്ചി കരയുന്നത് കണ്ട് എലീനയ്‌ക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. രാജിനി കരച്ചിൽ നിർത്തിയിട്ടും എലീന കരയുകയായിരുന്നു. ഇത്ര പ്രായമുള്ള രാജിനി ചേച്ചിയെ എല്ലാവരും വിഷമിപ്പിക്കുന്നത് ശരിയല്ലെന്നാണ് എലീനയുടെ പക്ഷം. നാടകീയ രംഗങ്ങൾക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook