scorecardresearch

Bigg Boss: കന്നഡ ബിഗ് ബോസ് വിജയിക്ക് വമ്പൻ സമ്മാനത്തുക; മലയാളത്തേയും തമിഴിനേയും കടത്തി വെട്ടി

Bigg Boss Kannada Winner Gilli Nata: ബിഗ് ബോസ് കന്നഡ പന്ത്രണ്ടാം സീസണിൽ രക്ഷിത ഷെട്ടിയാണ് ഫസ്റ്റ് റണ്ണറപ്പ്. 20 ലക്ഷം രൂപയാണ് രക്ഷിതയ്ക്ക് ലഭിക്കുക.

Bigg Boss Kannada Winner Gilli Nata: ബിഗ് ബോസ് കന്നഡ പന്ത്രണ്ടാം സീസണിൽ രക്ഷിത ഷെട്ടിയാണ് ഫസ്റ്റ് റണ്ണറപ്പ്. 20 ലക്ഷം രൂപയാണ് രക്ഷിതയ്ക്ക് ലഭിക്കുക.

author-image
Television Desk
New Update
Bigg Boss Kannada winner

Bigg Boss Kannada Winner: ബിഗ് ബോസ് മലയാളം, തമിഴ് സീസണുകൾ പോലെ ബിഗ് ബോസ് കന്നഡയിലും വിജയിക്ക് 50 ലക്ഷം രൂപയാണ് സമ്മാനത്തുക. എന്നാൽ ഈ 50 ലക്ഷത്തിനൊപ്പം പത്ത് ലക്ഷം രൂപ കൂടി ബിബി കന്നഡ പന്ത്രണ്ടാം സീസൺ വിജയിയായ ഗില്ലി നടയ്ക്ക് ലഭിക്കും. എങ്ങനെ എന്നല്ലേ? ബിഗ് ബോസ് കന്നഡയുടെ അവതാരകനായ കിച്ച സുദിപ് ആണ് 10 ലക്ഷം രൂപ ഗില്ലിക്ക് നൽകുമെന്ന് പ്രഖ്യാപിച്ചത്.  

Advertisment

ബിഗ് ബോസ് കന്നഡ പന്ത്രണ്ടാം സീസണിലെ വിജയിക്ക് ഇതോടെ 50 ലക്ഷം രൂപയായ സമ്മാനത്തുകയും മാരുതി സുസൂക്കിയുടെ ഇൻവിക്റ്റോ എസ് യുവി കാറും കിച്ച സുദീപ് പ്രഖ്യാപിച്ച 10 ലക്ഷം രൂപയും ലഭിക്കും. ഗില്ലിയുടെ നർമവും സത്യസന്ധതയും നിശ്ചയദാർഡ്യവും ബിബി ഹൗസിൽ പോസിറ്റിവിറ്റി നിറച്ചതുമെല്ലാം കൊണ്ട് ഗില്ലി തന്നെയാവും വിജയി എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. 

Also Read: Bigg Boss: 'എന്നെ കൊണ്ടുപോകല്ലേ എന്ന് ബിഗ് ബോസിനോട് പറഞ്ഞു': വെളിപ്പെടുത്തി ഷാനവാസ്

കർണാടകയിലെ മാണ്ഡ്യ എന്ന ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് ഗില്ലിയുടെ വരവ്. കർഷക കുടുംബമാണ് ഗില്ലിയുടേത്. സിനിമാ സംവിധായകനാവാനാണ് ഗില്ലി ആഗ്രഹിച്ചത്. എന്നാൽ കുടുംബത്തിലെ സാമ്പത്തിക പ്രയാസങ്ങൾ തിരിച്ചടിയായി. എന്നാൽ ബെംഗളൂരുവിലേക്ക് ചേക്കേറിയ ഗില്ലി ക്യാമറയ്ക്ക് പിന്നിൽ സെറ്റ് അസിസ്റ്റന്റായി സ്വപ്നത്തിലേക്കുള്ള ആദ്യ കാൽവയ്പ്പ് നടത്തി. 

Also Read: Bigg Boss: "ഒരു നിമിഷം എന്റെ കയ്യിൽ നിന്ന് പോയി; കരഞ്ഞതൊക്കെ സത്യസന്ധമായിട്ടാണ്"

മാണ്ഡ്യ കന്നഡ ശൈലിയിൽ സംസാരിച്ചും ഗില്ലി പ്രേക്ഷകരുടെ പിന്തുണ നേടി. കില്ലാഡിഗലു സീസൺ നാലിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു ഗില്ലി. ഗില്ലിയുടെ ടൈമിങ്ങും സ്വതസിദ്ധമായ ശൈലിയിലെ തമാശകളും സ്ക്രീൻ പ്രസൻസുമെല്ലാം ആരാധകരെ ആകർഷിച്ചു. 

Also Read: Adhila and Noora: 20,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ; ബിഗ് ബോസ് റിവാർഡ്സ് വെളിപ്പെടുത്തി ആദിലയും നൂറയും

2024ൽ ആണ് ബിഗ് സ്ക്രീനിലേക്ക് ഗില്ലി എത്തുന്നത്. 2024ൽ റിലീസ് ചെയ്ത ലൻഗോടി മാൻ, സൂപ്പർ ഹിറ്റ്, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്നീ സിനിമകളിലും ഗില്ലി അഭിനയിച്ചു. ബിഗ് ബോസ് കന്നഡ പന്ത്രണ്ടാം സീസണിൽ രക്ഷിത ഷെട്ടിയാണ് ഫസ്റ്റ് റണ്ണറപ്പ്. 20 ലക്ഷം രൂപയാണ് രക്ഷിതയ്ക്ക് ലഭിക്കുക. 

ഫൈനൽ ആറിൽ ഇവർ

2025 സെപ്റ്റംബർ 25ന് ആണ് കന്നഡ ബിഗ് ബോസ് 12ാം സീസൺ ആരംഭിച്ചത്. 24 മത്സരാർഥികളിൽ നിന്ന് ഗ്രാൻഡ് ഫിനാലേയിലേക്ക് എത്തിയത് ആറുപേർ മാത്രം. അശ്വിനി ഗൗഡ, ധനുഷ് ഗൗഡ, ഗില്ലി നട, കാവ്യ ശൈവ, 'മ്യൂട്ടന്റ്' രഘു, രക്ഷിത ഷെട്ടി എന്നിവരാണ് ഫൈനലിലെത്തിയത്. ഫിനാലെയിൽ ആദ്യം ധനുഷ് പുറത്തായി, തുടർന്ന് രഘുവും കാവ്യയും എവിക്ടായി.  

ഫിനാലെയ്ക്ക് മുൻപായി ആരാവണം വിജയി എന്ന ചോദ്യവുമായി 'സ്ക്രീൻ'എക്സിൽ ഒരു പോൾ നടത്തിയിരുന്നു. ഇതിൽ 68.8 ശതമാനം വോട്ടുകൾ ഗില്ലിക്ക് നേടാനായി. രക്ഷിത ഷെട്ടി 25 ശതമാനം വോട്ടുകളും അശ്വിനി ഗൗഡ 6.3 ശതമാനം വോട്ടുകളും നേടി. രഘുവിനും കാവ്യയ്ക്കും ഓരോ വോട്ട് വീതം ലഭിച്ചപ്പോൾ, ധനുഷിന് പോളിൽ ഒരു വോട്ട് പോലും ലഭിച്ചില്ല.

Read More: ബിഗ് ബോസ് സീസൺ 8 ഉടൻ? മാർച്ചിൽ പോരാട്ടം തുടങ്ങാൻ സാധ്യത; ആരൊക്കെയാകും ആ വീടിനുള്ളിൽ?

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: