/indian-express-malayalam/media/media_files/2025/12/23/jasmin-and-gabri-bigg-boss-6-2025-12-23-19-41-09.jpg)
Bigg Boss malayalam:ബിഗ് ബോസ് സീസൺ ആറിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ കൂട്ടുകെട്ടായിരുന്നു ജാസ്മിന്റേയും ഗബ്രിയുടേയും. ഒന്നിച്ചുള്ള യാത്രകളുടേയും മറ്റും വ്ളോഗുകൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇവരുടെ വയനാട്ടിൽ വെച്ചുള്ള സന്തോഷ നിമിഷങ്ങളുടെ വിഡിയോ യുട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാമായി ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. എത്ര ബിഗ് ബോസ് വന്ന് പോയാലും നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം എന്നെല്ലാമാണ് വൈറൽ വിഡിയോയ്ക്ക് കമന്റുകൾ വരുന്നത്.
വയനാട് ജില്ലയിലെ ഒരു റിസോർട്ടിലുള്ള വ്ളോഗാണ് ജാസ്മിൻ പങ്കുവെച്ചത്. പാചകവും കളിമൺ പാത്ര നിർമാണവുമെല്ലാം രണ്ട് പേരും പരീക്ഷിക്കുന്നത് വിഡിയോയിൽ കാണാം. വികൃതി പിള്ളേർ എന്നാണ് വിഡിയോയ്ക്ക് കമന്റുകൾ വരുന്നത്. പെട്ടെന്ന് തല്ലി പിരിയും എന്ന് പറഞ്ഞവരെ കൊണ്ട് തിരുത്തി പറയിച്ചവർ എന്നാണ് മറ്റൊരു കമന്റ്.
Also Read: Bigg Boss: അനീഷിന് സാധിച്ചില്ല; പക്ഷേ ബിഗ് ബോസ് തെലുങ്കിൽ കല്യാൺ ചരിത്രമെഴുതി
ബിഗ് ബോസ് മലയാളം സീസൺ ഏഴ് കഴിഞ്ഞെങ്കിലും സീസൺ ആറിലെ കാര്യം ഇപ്പോഴും ഇവരുടെ കമന്റ് ബോക്സിൽ വന്ന് പറയുന്നവരുണ്ട്. "അവൻ കൈ വിടില്ലെന്ന് ബിഗ് ബോസ്കഴിഞ്ഞപ്പോൾ അവൾ തകർന്നിരുന്നപ്പോൾ തെളിയിച്ചതാണ്. എല്ലാരും കൈ വിട്ടപ്പോൾ അവനെഅവൾക് ഉണ്ടായിരുന്നുള്ളു. ഇന്നത്തെ strong ജാസ്മിനെ build ചെയ്തത് തന്നെ ഗബ്രിആണ്. ജീവിതകാലം മുഴുവൻഅങ്ങനെ തന്നെ ആകട്ടെ," ഇങ്ങനെയാണ് ഒരാൾ കുറിച്ചത്.
Also Read: Bigg Boss: നാഗാർജുനയുടെ ബിഗ് ബോസിൽ അനശ്വര രാജനും
വയനാട് എക്സ്പ്ലോർ ചെയ്യുന്ന ഇവരുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ 40 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. നിങ്ങൾ രണ്ട് പേരെയും ഒരുമിച്ച് കാണാൻ പ്രത്യേക ഇഷ്ടം ആണെന്നും നിങ്ങളുടെ കോമ്പോ അടിപൊളിയാണെന്നുമെല്ലാം കമന്റുകൾ നിറയുന്നു.
Also Read: സൈക്കിൾ ഇടിക്കാതെ തന്നെ ചിലർ വീഴില്ലേ? ഷാനവാസിനുണ്ടായ ആരോഗ്യ പ്രശ്നം ചൂണ്ടി ബിന്നി
ബിഗ് ബോസ് സീസൺ ആറിന്റെ സമയം ജാസ്മിന്റേയും ഗബ്രിയുടേയും ബന്ധം സൗഹൃദം ആണോ പ്രണയം ആണോ എന്ന ചോദ്യം ഉയർന്നിരുന്നു. പ്രേക്ഷകർക്ക് അതിൽ വ്യക്തത നൽകേണ്ടതുണ്ട് എന്ന് പറഞ്ഞ് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലും ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. എന്തായാലും രണ്ട് പേരും ഇപ്പോൾ ജീവിതം ആഘോഷമാക്കുകയാണ്.
Read More: 'ഇവൻ എന്നെ തനിച്ചാക്കില്ല ഒരിക്കലും'; അനിയനെ ചേർത്ത് പിടിച്ച് അനീഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us