Latest News

‘ബിഗ് ബോസി’നു ശേഷമുളള ആദ്യ ലക്ഷ്യം നിറവേറ്റി സൂര്യ മേനോൻ

ബിഗ്ബോസ് കഴിഞ്ഞു ഇറങ്ങിയ ശേഷം ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അതിൽ ആദ്യത്തേത് ദൈവാനുഗ്രഹം കൊണ്ട് ഇന്ന് സംഭവിക്കുകയാണ്

soorya, actress, ie malayalam

‘ബിഗ്ബോസ് മലയാളം’ സീസൺ മൂന്നിലൂടെയാണ് സൂര്യ മേനോൻ സുപരിചിതയായത്. മത്സരത്തിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ. സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും മോഡലിങ്ങിലും ടെലിവിഷൻ ഷോകളിൽ അവതാരകയായുമെല്ലാം സൂര്യ തിളങ്ങിയിട്ടുണ്ട്.

ബിഗ് ബോസിൽനിന്നും പുറത്തിറങ്ങിയശേഷമുളള തന്റെ ലക്ഷ്യങ്ങളിൽ ആദ്യത്തേത് സഫലമായതിന്റെ സന്തോഷത്തിലാണ് സൂര്യ. സൂര്യയുടെ ആദ്യ കഥാ സമാഹാരമാണ് ഇന്നു പുറത്തിറങ്ങിയത്. നടൻ സൂര്യയാണ് പുസ്തകം സ്വീകരിച്ചത്. ‘പാറൂട്ടി’ എന്നാണ് കഥാ സമാഹാരത്തിന്റെ പേര്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിവരം സൂര്യ ആരാധകരുമായി പങ്കുവച്ചത്.

”ബിഗ്ബോസ് കഴിഞ്ഞു ഇറങ്ങിയ ശേഷം ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അതിൽ ആദ്യത്തേത് ദൈവാനുഗ്രഹം കൊണ്ട് ഇന്ന് സംഭവിക്കുകയാണ്. എന്റെ ആദ്യ കഥ സമാഹാരം ഇന്ന് ഇറങ്ങുകയാണ്. എന്റെ പുസ്തകത്തിന്റെ ആദ്യ കോപ്പി പ്രശസ്ത സിനിമ താരം ജയേട്ടൻ (ജയസൂര്യ) സ്വീകരിച്ചു. ഈ കോവിഡ് പശ്ചാത്തലത്തിലും യാതൊരു മടിയും കൂടാതെ ഈ ഒരു കാര്യവുമായി മനസ്സ് നിറഞ്ഞു സഹകരിച്ച ജയേട്ടന് നന്ദി അറിയിക്കുന്നു,” സൂര്യ എഴുതി.

അടുത്തിടെ താൻ കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സൂര്യ ഷെയർ ചെയ്തിരുന്നു. “അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യം ആക്കി തരുന്നു. ഞാൻ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റർ ആണ് ഇത്. ചിങ്ങത്തിൽ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു.

Read More: സാരിയിൽ അതിസുന്ദരിയായി സൂര്യ; ചിത്രങ്ങൾ വൈറൽ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss fame soorya menon first book release

Next Story
സ്ക്രീനിൽ ജഗഡാ ജഗഡാ, ജീവിതത്തിൽ സുമയും പൈങ്കിളിയുമിങ്ങനെ; വീഡിയോSruthi Rajinikanth, Rafi, Amal Rajdev, Aswathy Sreekanth, chakkapazham serial painkili, Chakkapazham serial pinky, Sruthi rajanikanth video, Chakkappazham, Chakkappazham latest episode, ശ്രുതി രജനീകാന്ത്, ചക്കപ്പഴം, ചക്കപ്പഴം പൈങ്കിളി, ചക്കപ്പഴം സുമ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express