ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാറും നടിയും നർത്തകിയുമായ കൃഷ്ണപ്രഭയും വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകളും ചിത്രങ്ങളുമാണ് രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ തുറന്നു പറയുകയാണ് കൃഷ്‌ണപ്രഭ ഇപ്പോൾ.
“രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. രജിത് സാറിനൊപ്പമുള്ള ആ ഫോട്ടോസ് അതിൽ നിന്നുള്ളതാണ്! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. എന്റെ കല്യാണം ഇങ്ങനെയല്ല! എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ,” ഇൻസ്റ്റഗ്രാം പോസ്റ്റിൽ കൃഷ്ണപ്രഭ പറയുന്നു,
നടി, നർത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ ശ്രദ്ധേയമായ കൃഷ്ണപ്രഭ നൃത്തപരിപാടികളും തന്റെ ഡാൻസ് സ്കൂളിന്റെ പ്രവർത്തനങ്ങളുമൊക്കെയായി തിരക്കിലാണ്. കൊച്ചി പനംമ്പിള്ളി നഗറിലാണ് കൃഷ്ണപ്രഭയുടെ ഡാൻസ് സ്കൂൾ.
Read more: ഇതെന്റെ സ്വപ്നസാക്ഷാത്കാരം: കൃഷ്ണ പ്രഭ