/indian-express-malayalam/media/media_files/2025/11/08/bigg-boss-malayalam-6-contestant-gabri-sister-wedding-2025-11-08-23-23-11.jpg)
നടനും ബിഗ് ബോസ് താരവുമായ ഗബ്രി സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതനാണ്. ഗബ്രിയുടെ സഹോദരി ക്ലാരിയുടെ വിവാഹ നിശ്ചയത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിദേശത്തു നിന്നാണ് ക്ലാരിയുടെ വരൻ.
Also Read: അനുമോളേ, ആ കപ്പ് വാങ്ങി പിആറിനു കൊടൂക്കൂ; സർകാസം പോസ്റ്റുമായി ദിയ സന; Bigg Bossmalayalam 7
ഗബ്രിയുടെ സഹോദരിയുടെ വിവാഹനിശ്ചയത്തിന് ബിഗ് ബോസ് താരങ്ങളായ ജാസ്മിൻ, റസ്മിൻ എന്നിവരും എത്തിയിരുന്നു.
Also Read: ശിവാംഗിയേയും ഞെട്ടിച്ച് രേണു സുധിയുടെ 'വസീഗര'; അവിടേം തൂക്കി! Bigg Boss Malayalam 7 Grand Finale
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കോമ്പോകളിൽ ഒന്നായിരുന്നു ജാസ്മിൻ ജാഫർ- ഗബ്രി ജോഡി. ഫാൻസിനോളം തന്നെ ഹേറ്റേഴ്സിനെയും സമ്പാദിച്ച ഈ കൂട്ടുക്കെട്ട് ബിഗ് ബോസിനകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് വീടിനകത്തും പുറത്തും ഒട്ടേറെ വിമർശനങ്ങൾ നേരിട്ടപ്പോഴും പരസ്പരം ചേർത്തുപിടിക്കാൻ ഇവർ ശ്രദ്ധിച്ചിരുന്നു. ആ സൗഹൃദം തുടരുകയാണ് ഇരുവരും.
ഗബ്രി- ജാസ്മിൻ​ സൗഹൃദം പ്രേക്ഷകരാൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നായിരുന്നു. ഇതിനെ കുറിച്ച് തന്റെ ജന്മദിനാഘോഷത്തിനിടെ ഗബ്രി പറഞ്ഞത് ' ഞങ്ങൾ തമ്മിലുള്ള ബന്ധം ഡിഫൈൻ ചെയ്യാൻ പലരും ഒരുപാട് നാൾ നടന്നതാണ്. പക്ഷേ ആ ഡെഫനിഷന്റെയൊന്നും ആവശ്യമില്ല. അതേറെ സ്പെഷ്യലാണ്' എന്നാണ്. ഗബ്രിയ്ക്കു വേണ്ടി ഗംഭീര ബർത്ത്ഡേ സർപ്രൈസ് തന്നെ ജാസ്മിൻ ഒരുക്കിയിരുന്നു.
" എന്നെകൊണ്ട് ഇത്രയൊന്നും ഒരാൾക്ക് ചെയ്തു കൊടുക്കാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. ഈ ഒരു നിമിഷത്തിൽ ഞാനൊരുപാട് നന്ദിയുള്ളവനാണ്. ഒരാളെ പരിചയപ്പെടാൻ പറ്റുന്നതും, അയാൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നതും, നമ്മുടെ കൈ പിടിച്ചു നിൽക്കുന്നതും, പ്രശ്നങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എന്തു വന്നാലും നമ്മുടെയൊപ്പം നിൽക്കുന്നതും പിന്നെ നമ്മുടെ സന്തോഷത്തിനു വേണ്ടി ഏതറ്റം വരെ പോവുന്നതും അതിനേക്കാൾ വലിയൊരു ഭാഗ്യം കിട്ടാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾ തമ്മിലുള്ള ബന്ധം ഡിഫൈൻ ചെയ്യാൻ പലരും ഒരുപാട് നാൾ നടന്നതാണ്. പക്ഷേ ആ ഡെഫനിഷന്റെയൊന്നും ആവശ്യമില്ല. അതേറെ സ്പെഷ്യലാണ്. ജാസ്മിൻ എന്റെ ജീവിതത്തിൽ ഉള്ളതിൽ ഞാനേറെ അനുഗ്രഹീതനാണ്."
Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങുന്ന അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us