scorecardresearch

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ്; ബിഗ് ബോസ് താരം ബ്ലെസ്ലി റിമാൻഡിൽ

ഓൺലൈൻ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ക്രിപ്‌റ്റോ കറൻസിയായി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്

ഓൺലൈൻ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ക്രിപ്‌റ്റോ കറൻസിയായി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്

author-image
WebDesk
New Update
Blesslee

ചിത്രം: ഇൻസ്റ്റഗ്രാം

തിരുവനന്തപുരം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബിഗ് ബോസ് താരം ഡിലിജന്റ് ബ്ലെസ്ലി റിമാൻഡിൽ. കോഴിക്കോട് സിജെഎം കോടതിയാണ് ബ്ലെസ്ലിയെ റിമാന്‍ഡു ചെയ്തത്. ഓൺലൈൻ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ക്രിപ്‌റ്റോ കറൻസിയായി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തത്.

Advertisment

കേസിലെ മുഖ്യ കണ്ണികളില്‍ ഒരാളാണ് ബ്ലെസ്ലിയെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ. തട്ടിപ്പ് വലുതാണെന്നും കോടഞ്ചേരി, താമരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലും സമാന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. 

Also Read: ബിഗ് ബോസ് താരം ബ്ലെസ്ലി അറസ്റ്റിൽ

കേസിൽ പ്രതികളായ മറ്റ് എട്ടുപേർ വിദേശത്തേക്ക് കടന്നതായി റിപ്പോർട്ടുണ്ട്. രണ്ട് പേർ നിലവിൽ ജയിലിലാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് ബ്ലെസ്‌ലിയെ കസ്റ്റഡിയിലെടുത്തത്.

Also Read: ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ അറസ്റ്റു ചെയ്ത് എസ്‌ഐടി

കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത് കഴിഞ്ഞ ജൂണിലാണ്. ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടത്തൽ. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മ്യൂൾ അക്കൗണ്ടുകൾ വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി ക്രൈംബ്രാഞ്ച് സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.

Read More: 'പോറ്റിയെ കേറ്റിയേ' പാട്ടിനെതിരായ പരാതി; സൈബർ ഓപ്പറേഷൻ വിങ് അന്വേഷിക്കും

Bigg Boss Cyber Frauds

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: