/indian-express-malayalam/media/media_files/2026/02/25/binny-sebastian-beef-kerala-story-film-reaction-2026-02-25-14-30-30.jpg)
ഒരു ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗവുമായെത്തിയ കേരള സ്റ്റോറി രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. സംസ്ഥാനത്ത് ബീഫ് ചർച്ചകൾക്ക് ഇത് തിരികൊളുത്തുകയും ചെയ്തു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ ബിഗ് ബോസ് താരവും നടിയുമായ ബിന്നി സെബാസ്റ്റ്യനും ഭർത്താവ് നൂബിനും.
ബിന്നിയുടെ ക്ലോത്തിങ് ബ്രാൻഡിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിന്റെ സമയം ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് വന്ന ചോദ്യങ്ങളോട് പ്രതികരിച്ചാണ് ബിന്നിയുടെ ബീഫ് വിവാദത്തിലെ വാക്കുകൾ. "സിനിമ ആളുകളെ സ്വാധീനിക്കും എന്നത് ശരിയായ കാര്യമാണ്. എത്രയോ സിനിമകൾ കാരണം അങ്ങനെ സംഭവിച്ചിരിക്കുന്നു. എന്നാൽ സിനിമ കണ്ടിട്ട് മലയാളികൾ പൊറോട്ടയും ബീഫും കഴിക്കാതിരിക്കുമോ?" ബിന്നി ചോദിക്കുന്നു.
Also Read: "മാസം 5 ലക്ഷം രൂപ കൊടുക്കുമോ? എങ്കിൽ രേണു സുധി വീട്ടിലിരിക്കും"; സൈബർ ആക്രമണത്തിനെതിരെ പ്രിയങ്ക
"ഒരു സിനിമ കണ്ടിട്ട് സ്വാധീനിക്കപ്പെടണോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനം അല്ലേ. കൊളസ്ട്രോൾ കൂടുന്നതും യൂറിക് ആസിഡ് കൂടുന്നതുമൊക്കെ കൊണ്ടായിരിക്കും ആളുകൾ ബീഫ് വേണ്ടന്ന് വെക്കുന്നത്. യൂറിക് ആസിഡ് കൂടിയത് കാരണം ഞങ്ങൾ ബീഫ് കഴിച്ചിരിക്കുന്നത് കുറച്ചു. നൂബിന് അധികം ബീഫ് കൊടുക്കാറില്ല. അതല്ലാതെ കേരള സ്റ്റേറി കണ്ടിട്ടല്ല," ബിന്നി വ്യക്തമാക്കി.
Also Read: എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം അവരാണ്; നിറകണ്ണുകളോടെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി രേഖ
ആര് എന്ത് പറഞ്ഞാലും തനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കും എന്നാണ് നൂബിൻ പ്രതികരിച്ചത്. ബിന്നിയുടെ പുതിയ ക്ലോത്തിങ് ബ്രാൻഡിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ നെവിൻ ഉൾപ്പെടെയുള്ള ബിഗ് ബോസ് താരങ്ങൾ എത്തിയിരുന്നു. ബിഗ് ബോസ് സീസൺ ഏഴിൽ ടോപ് 10ൽ ഇടം പിടിക്കാൻ ബിന്നിക്ക് സാധിച്ചിരുന്നു.
Also Read: വിവാഹ നിശ്ചയം കഴിഞ്ഞു; രണ്ടാം വിവാഹം പ്രയാസകരമായ തീരുമാനമായിരുന്നു: പാർവതി വിജയ്
അതേസമയം ദ് കേരള സ്റ്റോറി ഗോസ് ബിയോണ്ടിന്റെ ടീസർ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുകയാണ്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും ടീസർ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നാണ് സിനിമയുടെ നിർമാണ കമ്പനിയായ സൺഷൈൻ പിക്ചേഴ്സ് പ്രതികരിച്ചത്.
Read More: Bigg Boss Renu Sudhi: 'അനുമോളുമായി ഇപ്പോൾ ബന്ധമില്ല'; ബിഗ് ബോസ് താരങ്ങളുമായുള്ള സൗഹൃദത്തെ കുറിച്ച് രേണു സുധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us