Latest News

നടനും ബിഗ് ബോസ് താരവുമായ പ്രദീപ് ചന്ദ്രൻ അച്ഛനായി

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് പ്രദീപ് ചന്ദ്രന്‍. മിനിസ്‌ക്രീന്‍ രംഗത്ത് സീരീയലുകളിലൂടെ തിളങ്ങിയ ശേഷമാണ് നടന്‍ ബിഗ് ബോസിലും പങ്കെടുത്തിരുന്നത്

pradeep chandran, ie malayalam

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് പ്രദീപ് ചന്ദ്രൻ. താൻ അച്ഛനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് പ്രദീപ്. ആൺകുഞ്ഞിനാണ് അനുപമ ജന്മം നൽകിയതെന്ന് നടൻ അറിയിച്ചു. നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് കമന്റിട്ടിരിക്കുന്നത്.

ലോക്ക്ഡൗൺ കാലത്തായിരുന്നു പ്രദീപിന്റെയും അനുപമ രാമചന്ദ്രന്റെയും വിവാഹം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ. ബിഗ് ബോസ് മലയാളം രണ്ടാം സീസണിൽ നിന്ന് പ്രദീപ് പുറത്തായ ശേഷമായിരുന്നു വിവാഹ നിശ്ചയം.

Read More: ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രൻ വിവാഹിതനായി

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് പ്രദീപ് ചന്ദ്രന്‍. മിനിസ്‌ക്രീന്‍ രംഗത്ത് സീരീയലുകളിലൂടെ തിളങ്ങിയ ശേഷമാണ് നടന്‍ ബിഗ് ബോസിലും പങ്കെടുത്തിരുന്നത്. ബിഗ് ബോസില്‍ അമ്പത് ദിവസം പൂര്‍ത്തിയാക്കുന്നതിന് മുന്നേ പ്രദീപ് പുറത്തായിരുന്നു.

മേജര്‍ രവി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മിഷന്‍ 90 ഡേയ്സിലൂടെയാണ് പ്രദീപ് ചന്ദ്രന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം കുരുക്ഷേത്ര, എയ്ഞ്ചല്‍ ജോണ്‍, ഇവിടം സ്വര്‍ഗമാണ്, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, ലോക്പാല്‍, ഗീതാഞ്ജലി, 1971 ബിയോണ്ട ദ ബോര്‍ഡേഴ്സ്, ദൃശ്യം, ഒപ്പം തുടങ്ങിയ സിനിമകളിലും പ്രദീപ് ചന്ദ്രന്‍ അഭിനയിച്ചിരുന്നു.

സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും നടന്‍ അഭിനയിച്ചിരുന്നു. 2010ല്‍ കുഞ്ഞാലി മരയ്ക്കാര്‍ എന്ന പരമ്പരയിലൂടെയാണ് ടെലിവിഷനില്‍ രംഗത്തേക്ക് എത്തിയത്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കറുത്തമുത്ത് സീരിയലാണ് നടന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss fame actor pradeep chandran and anupama blessed with baby boy

Next Story
Bigg Boss Malayalam Season 3 Latest Episode 17 April Highlights: ‘ഓവർ ആക്ടിങ്ങോ’ ‘ഓവർ റിയാക്ടിങ്ങോ?Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com