ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഷോയിലൂടെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു. അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് റോബിൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
കയ്യിലൊരു ബാഗും കഴുത്തിൽ സ്റ്റെതസ്കോപ്പുമൊക്കെയായാണ് കുഞ്ഞു റോബിന്റെ നിൽപ്പ്. അന്നേ ഡോക്ടറാവാൻ ആയിരുന്നോ ഇഷ്ടമെന്നാണ് ആരാധകർ തിരക്കുന്നത്.
തിരുവനന്തപുരം സ്വദേശിയാണ് റോബിൻ. ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.
സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. അടുത്തിടെയാണ് മോഡലും നടിയും ഫാഷൻ ഡിസൈനറുമായ ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹനിശ്ചയം നടന്നത്.