Bigg Boss Malayalam season 4: ബിഗ് ബോസ് മലയാളം സീസൺ 4 ആറാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. 17 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ ഇനി ശേഷിക്കുന്നത് 12 മത്സരാർത്ഥികളാണ് ശേഷിക്കുന്നത്. ജാനകി സുധീർ, ശാലിനി, അശ്വിൻ എന്നിവർക്കു പിറകെ നവീൻ അറയ്ക്കലും ഡെയ്സി ഡേവിഡും കൂടി ഇന്നലെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായി. ബിഗ് ബോസ് വീട്ടിലേക്ക് ആദ്യ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മണികണ്ഠൻ ആരോഗ്യപ്രശ്നങ്ങൾ കാരണം ഗെയിം തുടരാനാവാതെ പുറത്തുപോയിരുന്നു.
ബിഗ് ബോസ് വീട്ടിൽ പരസ്പരം വലിയ സൗഹൃദം സൂക്ഷിച്ച് കണ്ടിട്ടില്ലാത്തവരാണ് നവീനും ഡെയ്‌സിയും. എന്നാൽ ഒരുമിച്ച് പുറത്തായത് കൊണ്ട് തന്നെ ഒരുമിച്ച് യാത്രചെയ്യാനുള്ള അവസരം ഇരുവർക്കും ലഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് നടക്കുന്ന മുംബൈയിൽ നിന്ന് കൊച്ചിക്ക് രണ്ടുപേരും ഒന്നിച്ചാണ് യാത്ര. ഡെയ്‌സിക്ക് ഒപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രം നവീനാണ് ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചത്.

എറണാകുളം സ്വദേശിയാണ് നവീൻ അറക്കൽ. മുംബൈയിൽ സ്ഥിരതാമസമാക്കിയ ആളാണ് ഡെയ്‌സി, എങ്കിലും കൊച്ചിയിലാണ് നിലവിൽ താമസം.
സീസണിൽ ശ്രദ്ധനേടിയ രണ്ടു മത്സരാർത്ഥികൾ ആണ് നവീനും ഡെയ്സിയും. ടാസ്കുകളിൽ സജീവമായി ഇടപെടുകയും ശക്തമായി നിലപാടുകൾ പ്രഖ്യാപിക്കുകയും ചെയ്ത നവീന്റെയും ഡെയ്സിയുടെയും പടിയിറക്കം സഹമത്സരാർത്ഥികളെയും ഉലച്ചിട്ടുണ്ട്. വന്ന് രണ്ടാമത്തെ ആഴ്ച ക്യാപ്റ്റനായി സഹമത്സരാർത്ഥികളുടെ കയ്യടി നേടിയ നവീന്റെ കഴിഞ്ഞ രണ്ട് ആഴ്ചയിലെ പ്രകടനം മോശമായി എന്നാണ് മത്സരാർത്ഥികൾ വിലയിരുത്തിയത്. നവീൻ ജയിൽ നോമിനേഷനിൽ വന്നതും ജയിലിൽ പോയതുമെല്ലാം വീട്ടിൽ ചില പ്രശ്‌നങ്ങൾക്ക് വഴിവെച്ചിരുന്നു. ജയിലിൽ നിന്ന് എത്തിയ നവീന്റെ മാനസികാവസ്ഥയിൽ സഹമത്സരാർഥികളിൽ ചിലരെങ്കിലും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതൊക്കെയാണ് പ്രേക്ഷകരുടെ തീരുമാനത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു
അതേസമയം, ഈ സീസണിലെ ശക്‌തമായ മത്സരാർഥികളിൽ ഒരാളായി വിലയിരുത്തിയ ആളാണ് ഡെയ്‌സി ഡേവിഡ്. ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ വാഴക്കുകളിൽ കഥാപാത്രമായിട്ടുള്ള ധാരാളം കണ്ടന്റുകൾ നൽകിയ ആൾ. എന്നാൽ ബിഗ് ബോസ് വീട്ടിലെ ഡെയ്‌സിയുടെ ചില നിലപാടലുകളും ബ്ലെസ്ലിയുമായുള്ള തർക്കങ്ങളും പല വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതാണ് വോട്ടുകൾ കുറയാനും ഇടയാക്കിയത് എന്നാണ് മനസിലാകുന്നത്.