/indian-express-malayalam/media/media_files/2025/12/20/bigg-boss-stars-ai-video-2025-12-20-19-58-14.jpg)
Source: Screengrab
Bigg Boss Star AI Viral Video: ഓരോ ദിവസം പിന്നിടുമ്പോഴും നമ്മളെ കൂടുതൽ വിസ്മയിപ്പിക്കുകയും ചിരിപ്പിക്കുകയും ഭയപ്പെടുത്തുകയുമെല്ലാം ചെയ്യുന്ന എഐ വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ബിഗ് ബോസ് ഏഴാം സീസൺ കഴിഞ്ഞെങ്കിലും സമൂഹമാധ്യമങ്ങളിൽ ബിഗ് ബോസിലെ താരങ്ങൾ ട്രെൻഡിങ് ടോപ്പിക് ആണ്. ബിഗ് ബോസ് ആരാധകരെ കൗതുകത്തിലാക്കിയ ഒരു എഐ വിഡിയോ ഇതാ...
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ മത്സരാർഥികളായവരുടെ എഐ വിഡിയോയാണ് ഇത്. ബിഗ് ബോസിലെ പ്രേക്ഷകരുടെ പ്രിയ താരങ്ങൾ പ്രായമായി കഴിയുമ്പോൾ എങ്ങനെയാവും രൂപം എന്നാണ് ഈ എഐ വിഡിയോയിൽ കാണിക്കുന്നത്.
Also Read: 'ഫോട്ടോ എടുക്കുമ്പോഴെങ്കിലും ഒന്ന് ചിരിക്കെടാ അഭീഷേ'; അനിയനെ ചേർത്ത് പിടിച്ച് അനീഷ്
വർഷങ്ങൾ കഴിഞ്ഞ് മുടിയെല്ലാം നരച്ച രൂപത്തിൽ ആദിലയാണ് ആദ്യം വരുന്നത്. ലൈവിൽ ആരാധകരോട് സംസാരിക്കുകയാണ് ആദില. സാബുമാൻ ഫുഡ് വ്ലോഗിങ് തുടരുന്നു. നെറ്റിയിൽ ചന്ദനക്കുറിയും കയ്യിൽ രുദ്രാക്ഷമാലയുമെല്ലാമായാണ് ബിഗ് ബോസ് സീസൺ 7 വിന്നർ അനുമോളെ കാണിക്കുന്നത്.
Also Read: Bigg Boss Star Rena Fathima: "പൈസ ഉണ്ടല്ലോ; കൂലിക്ക് ബംഗാളികളെ വെച്ച് കളിപ്പിക്കൂ"; അധിക്ഷേപ കമന്റ്
അനീഷ തന്റെ കൃഷിയിടത്തിൽ നിന്ന് പുസ്തകം വായിക്കുന്നു. ഏതോ സിനിമയടെ ഷൂട്ടിങ് സെറ്റിലാണ് ഷാനവാസ്. അക്ബർ പാട്ടുപാടിക്കൊണ്ടേയിരിക്കുന്നു. നെവിന്റെ രൂപം കണ്ട് ഇത് ഐസക് ന്യൂട്ടൻ ആണോ എന്ന് കമന്റ് വന്നു. പ്രായം കൂടിയപ്പോൾ നൂറയുടെ സൗന്ദര്യവും കൂടിയോ?
Also Read: Bigg Boss; നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും
നൂറ ടൈറ്റാനിക്കിലെ റോസിനെ പോലെയുണ്ട് എന്നാണ് പ്രതികരണങ്ങൾ. സാബുമാൻ എയറിൽ നിന്ന് ബിരിയാണി കഴിക്കും എന്ന് പറഞ്ഞ് വിഡിയോ എഡിറ്ററെ ട്രോളിയും കമന്റുകൾ വരുന്നു. നൂറയേയും ആദിലയേയും അവസാനം ഒരുമിച്ച് കാണണം എന്ന് ആഗ്രഹിച്ചു എന്നാണ് വിഡിയോയ്ക്ക് വന്ന മറ്റൊരു കമന്റ്.
Read More: Bigg Boss; എന്താണ് നൂറയ്ക്ക് നൽകിയ ആ പൊതിയിൽ? ചോദ്യവുമായി ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us