scorecardresearch

ആദ്യഭാര്യ വീണ്ടും ഗർഭിണി, കുടുംബം വലുതാവുന്നു; സന്തോഷം പങ്കിട്ട് അർമാൻ മാലിക്

Armaan Malik | 2 ഭാര്യമാരും  4 മക്കളുമുള്ള ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിന്റെ കുടുംബം വലുതാവുന്നു. ആദ്യഭാര്യ പായൽ ഗർഭിണിയെന്ന് അർമാൻ

Armaan Malik | 2 ഭാര്യമാരും  4 മക്കളുമുള്ള ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിന്റെ കുടുംബം വലുതാവുന്നു. ആദ്യഭാര്യ പായൽ ഗർഭിണിയെന്ന് അർമാൻ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Arman Malik Payal pregnancy

ബിഗ് ബോസ് ഒടിടി മൂന്നിൽ  ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട  മത്സരാർത്ഥികളിൽ ഒരാളാണ് യൂട്യൂബർ അർമാൻ മാലിക്. ഭാര്യമാരായ പായലിനും കൃതികയ്ക്കുമൊപ്പം  ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയ അർമാൻ ആദ്യം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദശലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബർമാരിൽ ഒരാളാണ് അർമാൻ.  

Advertisment

Also Read: 2 ഭാര്യമാർ, 4 മക്കൾ, 10 ഫ്ളാറ്റുകൾ, അർമാൻ മാലിക് ചില്ലറക്കാരനല്ല; ആസ്തി എത്രയെന്നറിയാമോ?

അർമാന്റെ ആദ്യഭാര്യ പായൽ വീണ്ടും ഒരു കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ചിരായു, ഇരട്ടകളായ അയാൻ, ടുബ എന്നിവരാണ് ഈ ദമ്പതികളുടെ മറ്റു കുട്ടികൾ. 

Advertisment

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനും സമ്പന്നനുമായ യൂട്യൂബർമാരിൽ ഒരാൾ എന്ന വിശേഷണവും അർമാൻ മാലിക്കിന് ഇണങ്ങും. രണ്ടര വർഷത്തെ യൂട്യൂബ് യാത്ര കൊണ്ട് അതിസമ്പന്നനായി മാറുകയായിരുന്നു അർമാൻ. 

Also Read: എന്തെല്ലാം തരികിട പരിപാടികൾ കാണിച്ചെന്ന് അക്ബർ; കെട്ടിപ്പിടിച്ച് ഷാനവാസ്; Bigg Bossmalayalam Season 7

വളരെ ആഡംബരപൂർണ്ണമായ ജീവിതമാണ് അർമാൻ നയിക്കുന്നത്. 8.48 ദശലക്ഷത്തിലധികം വരിക്കാരുള്ള അർമാന്റെ യൂട്യൂബിൽ ഇതിനകം 1800ൽ ഏറെ വീഡിയോകൾ പബ്ലിഷ് ചെയ്തുകഴിഞ്ഞു. മാലിക് വ്ലോഗ്സ് (@armaanmalik2154) എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനലിലെ ഓരോ വീഡിയോയ്ക്കും ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഇള്ളത്. ഫാമിലി ഫിറ്റ്‌നസ്, ചിരായു പായൽ മാലിക്, മാലിക് ഫാമിലി വ്‌ളോഗ്സ്, നമ്പർ 1 റെക്കോർഡുകൾ, മാലിക് കിഡ്‌സ്, മാലിക് ഫിറ്റ്‌നസ് വ്ളോഗ് എന്നിവയുൾപ്പെടെയുള്ള അർമാന്റെ മറ്റു യൂട്യൂബ് ചാനലുകളും വളരെ പോപ്പുലറാണ് 

1988 ഡിസംബർ 15ന് ഹരിയാനയിലെ ഹിസാറിലാണ് അർമാൻ ജനിച്ചത്. 35കാരനായ അർമാന്റെ ആദ്യഭാര്യ പായൽ ആണ്. പോക്കറ്റിൽ 2000 രൂപയുമായി ഹരിയാനയിൽ നിന്ന് ഡൽഹിയിലെത്തിയ അർമാൻ മാലിക് ബാങ്കിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ പായലിനെ പരിചയപ്പെടുകയായിരുന്നു. ഇരുവരും പ്രണയത്തിലാവുകയും 2011ൽ വിവാഹിതരാവുകയും ചെയ്തു. 

Also Read: പുറത്തുപോയവർ തിരിച്ചെത്തുന്നു, പക വീട്ടലും ട്രിഗർ ഗെയിമും പ്രതീക്ഷിക്കാം?: Bigg Boss Malayalam 7

പിന്നീട് പായലിന്റെ സുഹൃത്തായ കൃതികയെ കൂടി അർമാൻ വിവാഹം കഴിക്കുകയായിരുന്നു.  അർമാൻ കൃതികയെ വിവാഹം കഴിച്ചതോടെ പായലുമായുള്ള ബന്ധം വഷളാവുകയും ഇരുവരും വേർപിരിയുകയും ചെയ്തു. എന്നിരുന്നാലും, കാലക്രമേണ, ഇരുവരും അനുരഞ്ജനത്തിലായി, ഇപ്പോൾ അവർ മൂന്ന് പേരും മക്കളോടൊപ്പം ഒരുമിച്ചാണ് താമസം. ചിരായു മാലിക്, സായിദ് മാലിക്, അയാൻ മാലിക്, തുബ മാലിക് എന്നിവരാണ് മക്കൾ.  

ഏതാണ്ട് 200 കോടിയ്ക്ക് അടുത്താണ് അർമാന്റെ ആസ്തി. 10 ഫ്ലാറ്റുകൾ സ്വന്തമാക്കിയതായും അർമാൻ വെളിപ്പെടുത്തി, അതിൽ 4 എണ്ണം തൻ്റെ ഭാര്യമാർക്കും കുട്ടികൾക്കുമുള്ളതാണ്, 6 എണ്ണം തൻ്റെ ജീവനക്കാർക്കുള്ളതാണ്. അർമാൻ മാലിക് തൻ്റെ ജീവനക്കാരെ കുടുംബത്തെപ്പോലെയാണ് പരിഗണിക്കുന്നത്.  ഷൂട്ടിംഗിനായി അർമാന് പ്രത്യേകമൊരു സ്റ്റുഡിയോയും ഉണ്ട്. അർമാന്റെ ടീമിൽ 6 എഡിറ്റർമാർ, 2 ഡ്രൈവർമാർ, 4 സഹായികൾ, 9 ജോലിക്കാർ എന്നിവരുമുണ്ട്.  

Also Read: മുൾച്ചെടിയിൽ ഊഞ്ഞാലാടുന്ന ഷാനവാസ്; ഇക്കയ്ക്ക് വീണ്ടും 'പെങ്ങളൂട്ടിയുടെ' പ്രഹരം; Bigg Boss Malayalam Season 7

45,000 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള ഒരു ഫാമും അർമാന് സ്വന്തമായിട്ടുണ്ട്. അഞ്ചു വെറ്റിനറി ഡോക്ടർമാരെയും ആറു പണിക്കാരെയും ഫാമിലെ മൃഗങ്ങളെ പരിപാലിക്കാനായി അർമാൻ നിയോഗിച്ചിരിക്കുന്നു. 

യൂട്യൂബ് വ്ളോഗുകൾക്കു പുറമെ സ്വന്തമായി പാടിയും അഭിനയിച്ചും റെക്കോർഡ് ചെയ്തും മ്യൂസിക് ആൽബങ്ങളും അർമാൻ നിർമ്മിക്കാറുണ്ട്. ഒരു ഫോർച്ച്യൂണർ, മഹീന്ദ്ര എച്ച് യുവി, ഓഡി, സ്കോപ്പിയോ എന്നിവയാണ് അർമാന്റെ സ്വകാര്യ ശേഖരത്തിലുള്ള വാഹനങ്ങൾ.

Also Read: അനീഷേട്ടനെ വേദനിപ്പിച്ചിട്ട് ആരും ഇവിടെ നിന്ന് പോകണ്ട; നെവിൻ ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: