രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങി റോയൽ ലുക്കിൽ സൂര്യ മേനോൻ; പുതിയ ചിത്രങ്ങൾ

സൂര്യയുടെ പുതിയ ബ്രൈഡൽ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്

‘ബിഗ്ബോസ് മലയാളം’ സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മുൻപ് തന്നെ സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരകയായുമെല്ലാം സജീവമായിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെയാണ് സൂര്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.

മോഡലിംഗ് രംഗത്തേയും സജീവസാന്നിധ്യമാണ് സൂര്യ. ഇപ്പോഴിതാ, സൂര്യ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മണവാട്ടിയെ പോലെ​ അണിഞ്ഞൊരുങ്ങിയ സൂര്യയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

Read More: സാരിയിൽ അതിസുന്ദരിയായി സൂര്യ; ചിത്രങ്ങൾ വൈറൽ

അടുത്തിടെ സൂര്യയുടെ ലൈവും ശ്രദ്ധ നേടിയിരുന്നു. ചിലർ ചേർന്ന് തനിക്ക് വന്ന സിനിമാ അവസരങ്ങൾ നഷ്ടമാക്കിയെന്ന് ലൈവിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൂര്യ പറഞ്ഞത്.

ഒരുപാട് സൈബർ ആക്രമണങ്ങൾ താൻ നേരിടേണ്ടി വന്നു. തന്നെ വെറുക്കുന്നവർ ചേർന്ന് തനിക്കു വന്ന രണ്ട് സിനിമാ അവസരങ്ങൾ നഷ്ടമാക്കി എന്നെല്ലാം പറയുന്ന സൂര്യയുടെ ലൈവ് വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

”ആരെയും വിഷമിപ്പിക്കാനോ വേദനിപ്പിക്കാനോ അല്ല ഞാൻ വന്നിട്ടുള്ളത്. ഒരാളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞു. അതിന്റെ പേരിൽ ഞാൻ കേട്ട പഴികൾ ചെറുതൊന്നുമല്ല. എന്റെ മാതാപിതാക്കളെ പോലും അവർ വെറുതെ വിടുന്നില്ല. എന്നെ വെറുക്കുന്നവർ കാരണം നഷ്ടമായത് രണ്ട് സിനിമയാണ്. നിങ്ങൾക്ക് എന്നെ ഇഷ്ടമല്ല എന്നു കരുതി ദയവായി എന്നെ പഴി പറയാതിരിക്കൂ. ഇതെല്ലാം നിങ്ങൾക്ക് നേരെ വരുമ്പോൾ അതിന്റെ വിഷമം അറിയും,” സൂര്യ ലൈവിൽ പറഞ്ഞു.

രണ്ട് ദിവസം മുൻപ് എനിക്കൊരു തമിഴ് സിനിമാ ഓഫർ വന്നിരുന്നു. ചിലർ അതിന്റെ നിർമ്മാതാവിനെയും അവരുടെ കുടുംബത്തേയും ചീത്ത പറഞ്ഞിരുന്നു. അത്തരം പ്രവണതകൾ നന്നല്ല എന്നും സൂര്യ പറയുന്നുണ്ട്. സൂര്യയുടെ പുതിയ ചിത്രത്തിന്റെ നിർമ്മാതാവും ലൈവിൽ സൂര്യയോടൊപ്പം വരുന്നുണ്ട്. ഞാൻ എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും, അതിൽ നിങ്ങൾ ഇടപെടേണ്ട. എനിക്കെതിരെ പറയാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് സൂര്യയെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.

തന്റെ ആരാധകരോട് സ്നേഹവും നന്ദിയും പ്രകടിപ്പിച്ചു കൊണ്ടാണ് സൂര്യ ലൈവ് വീഡിയോ അവസാനിപ്പിക്കുന്നത്. “എന്നെ സ്നേഹിക്കുന്നവർക്ക് സപ്പോർട്ട് ചെയ്യുന്നവർക്ക് നന്ദി. ഒപ്പം വെറുക്കുന്നവർക്കും നന്ദി,” സൂര്യ പറയുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss contestant soorya menon latest bridal shoot

Next Story
മോഹൻലാലിനൊപ്പം തുടക്കം; ഇന്ന് രാക്കുയിലിലെ പൊലീസുകാരൻDirector Bhadran, Director Bhadran nephew Tom, Tom mattel, Rakkuyil serial, Rakkuyil serial cast, Olympian Anthony Adam child artist
The moderation of comments is automated and not cleared manually by malayalam.indianexpress.com