scorecardresearch
Latest News

എന്റെ സിനിമ പൂർത്തിയായി, ബിഗ്ഗ്‌ബോസിന്റെ പേരിൽ വേദനിപ്പിച്ചവർക്കു മുന്നിൽ ഞാൻ ജയിച്ചിരിക്കുന്നു: സൂര്യ മേനോൻ

സൂര്യ കഥയും തിരക്കഥയുമെഴുതി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി

surya, surya Menon, surya Menon tamil film

ബിഗ് ബോസിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സൂര്യ ജി മേനോൻ. ആർ ജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയായ സൂര്യ ബിഗ് ബോസ് മൂന്നാം സീസണിൽ ഏറെ സെൻസേഷൻ ഉണ്ടാക്കിയ മത്സരാർത്ഥി കൂടിയായിരുന്നു.

താൻ ഒരു തമിഴ് സിനിമ എഴുതി അഭിനയിക്കുന്ന വിശേഷം ബിഗ് ബോസ് ഷോയ്ക്കിടയിൽ സൂര്യ സഹമത്സരാർത്ഥികളുമായി പങ്കുവച്ചിരിക്കുന്നു. സൂര്യയുടെ ആ ചിത്രം ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്.

“2021ൽ തുടങ്ങിയ എന്റെ സ്വപ്നം ആയിരുന്നു ഞാൻ എഴുതി അഭിനയിക്കുന്ന ‘നറുമുഗൈ’ എന്ന സിനിമ. ബിഗ്ഗ്‌ബോസ് ഒരു ഗെയിം ഷോ ആണെന്ന് പോലും ഓർക്കാതെ എന്റെ ജീവിതത്തിലും കരിയറിലും കുറേ പേർ വന്നു പൂണ്ടു വിളയാടിയിട്ട് പോയി. അവർ അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങളെ ആണ് അവർ തകർത്തെറിഞ്ഞത് എന്ന് . പടം ചെയ്യാൻ തയ്യാറായി വന്ന പ്രൊഡ്യൂസർ ചേച്ചിയെ പോലും അവർ വെറുതെ വിട്ടില്ല . സൈബർ അറ്റാക്കിന്റെ മൂർദ്ധന്യാവസ്‌ഥയിൽ ഞാൻ ചേച്ചിയോട് പറഞ്ഞു, ഈ പടം ചേച്ചി ചെയ്യണ്ട , ചേച്ചിക്ക് എങ്കിലും മനസമാധാനം കിട്ടണം എന്ന് . പല രാത്രികളിലും എന്റെ സ്വപ്നങ്ങളെ ഓർത്തു ഞാൻ കരഞ്ഞു ഉറങ്ങിയിട്ടുണ്ട് . പക്ഷെ എന്റെ സ്വപ്നത്തെ വിട്ടു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല. പരിശ്രമിച്ചു കൊണ്ടേ ഇരുന്നു. പടം നടക്കാത്തതിന്റെ പേരിൽ എന്റെ യൂട്യൂബിലും ഇൻസ്റ്റയിലും പരിഹാസ കമന്റുകൾ വന്നു കൊണ്ടേ ഇരുന്നു . എല്ലാം സഹിച്ചും ക്ഷമിച്ചും എന്റെ സ്വപ്നത്തിനായി ഞാൻ പൊരുതി കൊണ്ടേ ഇരുന്നു . ഇന്ന് എന്റെ പടത്തിന്റെ പാക്ക് അപ്പ് ഡേ ആണ്. എൻറെ സ്വപ്നം സർവേശ്വരൻ നടത്തി തന്നു. എന്നെ സ്നേഹിച്ചു ബിഗ്ഗ്‌ബോസ് മുതൽ എന്റെ കൂടെ നിന്ന എല്ലാർക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു . നമ്മുടെ മനസ്സിൽ നന്മ ഉണ്ടെങ്കിൽ ദൈവാനുഗ്രഹം നമ്മുടെ കൂടെ ഉണ്ടാകും . സ്വപ്‌നങ്ങൾ അത് കാണാൻ മാത്രം ഉള്ളതല്ല, അത് നേടാൻ ഉള്ളതാണ്. ഈ പടം വിജയം ആയാലും പരാജയം ആയാലും ഈ പടം നടന്നപ്പോൾ തന്നെ ഞാൻ വിജയിച്ചു കഴിഞ്ഞു ബിഗ്ഗ്‌ബോസിന്റെ പേരിൽ എന്നെ വേദനിപ്പിച്ച എല്ലാവരുടെയും മുമ്പിൽ,” സൂര്യ കുറിച്ചു.

ഐശ്വര്യ റായിയുടെ കണ്ണുകളുമായി സാമ്യമുണ്ടെന്ന പേരിലും സൂര്യ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യറായിയെ ഓർമ്മപ്പെടുത്തുന്ന നിരവധി മേക്കോവർ ഷൂട്ടുകളും സൂര്യ നടത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ഫീമെയ്ൽ ഡിജെ കൂടിയാണ് സൂര്യ. മോഹൻലാലിനൊപ്പം ‘കാണ്ഡഹാറിലും’ സൂര്യ അഭിനയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss contestant soorya menon kollywood debut narumugai