Latest News

രണ്ടു ധ്രുവങ്ങളിലുള്ളവർ ഞങ്ങൾ; സൗഹൃദം പങ്കിട്ട് ഡിംപലും സൂര്യയും, വീഡിയോ

സൂര്യ പങ്കുവച്ച ഡിംപലിനൊപ്പമുള്ള വീഡിയോ ശ്രദ്ധ നേടുന്നു

Soorya Menon, Dimpal Bhal, Soorya Dimpal, Soorya Dimpal videos, Dimpal Bhal photos, Soorya Menon photos, Bigg Boss, Soorya Menon tamil movie, സൂര്യ മേനോൻ, ബിഗ് ബോസ്, Manikuttan Soorya, Soorya Menon cyber attack, Firoz khan, DFK army, firoz khan, Bigg Boss Malayalam

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ശ്രദ്ധേയരായ രണ്ടു മത്സരാർത്ഥികളായിരുന്നു സൂര്യ മേനോനും ഡിംപൽ ഭാലും. കാഴ്ചയിലും കാഴ്ചപ്പാടുകളിലുമെല്ലാം തീർത്തും വ്യത്യസ്ത സ്വഭാവക്കാരായ ഈ രണ്ടു മത്സരാർത്ഥികളും തമ്മിൽ ഷോയ്ക്കിടയിൽ പലപ്പോഴും അസ്വാരസ്യങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ബിഗ് ബോസ് വീടിനു വെളിയിൽ ഊഷ്മളമായൊരു സൗഹൃദം പങ്കിടുകയാണ് ഇരുവരും. സൂര്യ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്.

“ക്യൂട്ട് ബ്ലൂപർ.നിങ്ങളിൽ നിന്നും തികച്ചും വിപരീതമായ ഒരാളുമായി നിങ്ങൾ ചങ്ങാത്തത്തിലായിരിക്കുമ്പോൾ അതാണ് ഏറ്റവും നല്ല സൗഹൃദം എന്ന് ഞാൻ കരുതുന്നു,” എന്നാണ് ഡിംപലിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് സൂര്യ കുറിക്കുന്നത്.

ഇരുവരെയും ഒന്നിച്ചൊരു ഫ്രെയിമിൽ കണ്ട സന്തോഷത്തിലാണ് ആരാധകരും. രണ്ടുപേരും വ്യത്യസ്ത സ്വഭാവക്കാരാണ്, അതു തന്നെയാണ് നിങ്ങളുടെ സൗഹൃദത്തെ മനോഹരമാക്കുന്നതും എന്നാണ് ആരാധകരുടെ കമന്റ്.

ബിഗ് ബോസ് വീട്ടിൽ നിന്നിറങ്ങിയ സൂര്യ മോഡലിംഗ് രംഗത്ത് വീണ്ടും സജീവമാകുകയാണ് ഇപ്പോൾ. തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Read more: മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി സൂര്യ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അടുത്തിടെ താൻ കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സൂര്യ ഷെയർ ചെയ്തിരുന്നു.

“അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യം ആക്കി തരുന്നു. ഞാൻ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റർ ആണ് ഇത്. ചിങ്ങത്തിൽ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു.”

ബിഗ് ബോസ് പരിപാടിയ്ക്കിടയിൽ ഈ ചിത്രത്തെ കുറിച്ച് സൂര്യ സംസാരിച്ചിരുന്നു. താനേറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണിതെന്നാണ് സൂര്യ അന്നു പറഞ്ഞത്. സൂര്യയ്ക്ക് ആശംസകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Read more: ഐശ്വര്യയെ അനുകരിച്ചു സൂര്യ; വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss contestant soorya menon dimpal bhal friendship video

Next Story
നിന്നെയൊരുപാട് മിസ് ചെയ്യും മോളേ; അശ്വതിയോട് സബീറ്റChakkappazham Aswathy, chakkappazham serial
The moderation of comments is automated and not cleared manually by malayalam.indianexpress.com