Latest News

ബാലാമണിയിൽ നിന്നു അന്ന ബെല്ലെയിലേക്ക്; വിമർശകർക്ക് ചുട്ടമറുപടിയുമായി സൂര്യ

“നാടൻ വസ്ത്രം ധരിച്ചു വന്നപ്പോൾ എന്തൊരു പ്രഹസനം ആണെന്ന് പറഞ്ഞു പരിഹസിച്ചു. മോഡേൺ ആയി ഒരുങ്ങി വന്നപ്പോൾ അതിനെയും. അതിൽ നിന്നും മനസിലാക്കേണ്ടത് ഒന്നാണ്. മാറേണ്ടത് ഞാൻ അല്ല,” വിമർശകർക്ക് സൂര്യയുടെ മറുപടി

Soorya Menon, Soorya Menon bridal shoot, Soorya Menon photos, Bigg Boss, Soorya Menon tamil movie, സൂര്യ മേനോൻ, ബിഗ് ബോസ്, Manikuttan Soorya, Soorya Menon cyber attack, Firoz khan, DFK army, firoz khan, Bigg Boss Malayalam, Bigg Boss finale, Bigg Boss Malayalam Season 3 grand finale

‘ബിഗ്ബോസ് മലയാളം’ സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മുൻപ് തന്നെ സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരകയായുമെല്ലാം സജീവമായിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെയാണ് സൂര്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.

മോഡലിംഗ് രംഗത്തേയും സജീവസാന്നിധ്യമാണ് സൂര്യ. സൂര്യയുടെ പുതിയ മേക്കോവർ ഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാധാരണ സാരിയിലും ലെഹങ്കയിലുമൊക്കെ പ്രത്യക്ഷപ്പെടാറുള്ള സൂര്യ അൽപ്പം മോഡേണായി എത്തുകയാണ് ചിത്രങ്ങളിൽ. ഒപ്പം വസ്ത്രത്തിന്റെ പേരിൽ തന്നെ വിമർശിക്കുന്നവർക്കുള്ള മറുപടിയും സൂര്യ നൽകിയിട്ടുണ്ട്.

“ബാലാമണിയിൽ നിന്നു ഹോളിവുഡ് അന്ന ബെല്ലെയിലേക്ക് ഒരു എത്തിനോട്ടം. ഒരു ബിഗ്ഗ്‌ബോസ് മത്സരാർഥി എന്നതിലുപരി എല്ലാവരെയും പോലെ ഇഷ്ടാനിഷ്ടങ്ങൾ ഉള്ള ഒരു മനുഷ്യൻ ആണ് ഞാനും. വിവിധ രീതികളിൽ ഉള്ള മേക്കോവർ ചെയ്യുക എന്നത് ഒരു പാഷൻ ആയി കൊണ്ട് നടക്കുന്ന വ്യക്തി കൂടി ആണ് ഞാൻ. നൃത്തം ചെയ്യുന്ന കൊണ്ട് അതിൽ മാത്രം ശ്രദ്ധിക്കാം എന്ന് കരുതി മറ്റുള്ള കഴിവുകൾ ഞാൻ മാറ്റി നിർത്തിയിരുന്നെങ്കിൽ എന്റെ എഴുത്തു ഉൾപ്പെടെ നിങ്ങളിലേക്ക് എത്തുകയില്ലായിരുന്നു. മിറർ റൈറ്റിങ് ഉൾപ്പെടെ പരീക്ഷിച്ചതും അത്തരം എന്റെ ചില പരീക്ഷണങ്ങൾ ആയിരുന്നു.”

“നമുക്ക് ഒരു കാര്യത്തെ കുറിച്ച് അറിയില്ല എന്നുണ്ടെങ്കിൽ അത് തെറ്റാണെന്നു സമർഥിക്കുന്ന ധാരാളം ആളുകൾ നമ്മുടെ ചുറ്റും ഉണ്ട്. ഒരാളുടെ വസ്ത്രം മേക്കപ്പ് എന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യം മാത്രമാണ്. നിങ്ങൾക്ക് ഇഷ്ടപെട്ട വസ്ത്രം ചിലപ്പോ മറ്റുള്ളവരുടെ ഇഷ്ടക്കേടായിരിക്കും. ആരെയും പൂർണമായി തൃപ്തിപ്പെടുത്തി ജീവിക്കാനും നമുക്ക് ആർക്കും കഴിയില്ല. ഒരു സീസണൽ ബിഗ്ഗ്‌ബോസ് മത്സരാർഥി എന്നതിലുപരി എന്റെ കരിയറിൽ ഉള്ള ആഗ്രഹങ്ങൾ വലുതാണ്. അത് കൊണ്ട് തന്നെ പുതിയ ആശയങ്ങളും നിങ്ങൾക്ക് എന്നിൽ കാണാൻ സാധിച്ചേക്കാം.വ്യത്യസ്തമായി ചിന്തിക്കുന്നവരെ അന്നും ഇന്നും ജനം പ്രാന്തൻ എന്ന് പറഞ്ഞിട്ടേ ഉള്ളൂ. അന്നത്തെ പല പ്രാന്തൻ ആശയങ്ങളുമായിരുന്നു പിൽകാലത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതും. മാറ്റങ്ങൾ അനിവാര്യമാണ്. മറ്റുള്ളവരെ മാനസികമായി ഉപദ്രവിക്കാതെ മുന്നോട്ട് പോകുന്നതിൽ ആകട്ടെ നമ്മുടെ എല്ലാവരുടെയും ശ്രദ്ധ. ഒരേ രീതിയിൽ വസ്ത്രം ധരിക്കണം പെരുമാറണം എന്ന ചിന്താഗതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . മറ്റുള്ളവരോട് നമ്മൾ കാണിക്കുന്ന ദയയും സഹായ മനോഭാവവും ആണ്, മറിച്ച് വസ്ത്രമല്ല അവരെ അളക്കാൻ ഉള്ള അളവുകോൽ എന്ന വാക്കുകളും തികച്ചും അർത്ഥവത്താണ്. നാടൻ വസ്ത്രം ധരിച്ചു വന്നപ്പോൾ എന്തൊരു പ്രഹസനം ആണെന്ന് പറഞ്ഞു പരിഹസിച്ചു. മോഡേൺ ആയി ഒരുങ്ങി വന്നപ്പോൾ അതിനെയും. അതിൽ നിന്നും മനസിലാക്കേണ്ടത് ഒന്നാണ്. മാറേണ്ടത് ഞാൻ അല്ല. നമ്മള് ഓരോരുത്തരുടെയും ചിന്തകൾ ആണ്. ഡിംപൽ പറഞ്ഞത് പോലെ ഒരാളുടെ വസ്ത്രത്തെയോ മേക്കപ്പിനെയോ കുറിച്ച് ഒരിക്കലും കമന്റ് പറയരുത്,” സൂര്യ കുറിക്കുന്നു.

Read More: സാരിയിൽ അതിസുന്ദരിയായി സൂര്യ; ചിത്രങ്ങൾ വൈറൽ

അടുത്തിടെ സൂര്യയുടെ ലൈവും ശ്രദ്ധ നേടിയിരുന്നു. ചിലർ ചേർന്ന് തനിക്ക് വന്ന സിനിമാ അവസരങ്ങൾ നഷ്ടമാക്കിയെന്ന് ലൈവിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൂര്യ പറഞ്ഞത്.

ഒരുപാട് സൈബർ ആക്രമണങ്ങൾ താൻ നേരിടേണ്ടി വന്നു. തന്നെ വെറുക്കുന്നവർ ചേർന്ന് തനിക്കു വന്ന രണ്ട് സിനിമാ അവസരങ്ങൾ നഷ്ടമാക്കി എന്നെല്ലാം പറയുന്ന സൂര്യയുടെ ലൈവ് വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

”ആരെയും വിഷമിപ്പിക്കാനോ വേദനിപ്പിക്കാനോ അല്ല ഞാൻ വന്നിട്ടുള്ളത്. ഒരാളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞു. അതിന്റെ പേരിൽ ഞാൻ കേട്ട പഴികൾ ചെറുതൊന്നുമല്ല. എന്റെ മാതാപിതാക്കളെ പോലും അവർ വെറുതെ വിടുന്നില്ല. എന്നെ വെറുക്കുന്നവർ കാരണം നഷ്ടമായത് രണ്ട് സിനിമയാണ്. നിങ്ങൾക്ക് എന്നെ ഇഷ്ടമല്ല എന്നു കരുതി ദയവായി എന്നെ പഴി പറയാതിരിക്കൂ. ഇതെല്ലാം നിങ്ങൾക്ക് നേരെ വരുമ്പോൾ അതിന്റെ വിഷമം അറിയും,” സൂര്യ ലൈവിൽ പറഞ്ഞു.

രണ്ട് ദിവസം മുൻപ് എനിക്കൊരു തമിഴ് സിനിമാ ഓഫർ വന്നിരുന്നു. ചിലർ അതിന്റെ നിർമ്മാതാവിനെയും അവരുടെ കുടുംബത്തേയും ചീത്ത പറഞ്ഞിരുന്നു. അത്തരം പ്രവണതകൾ നന്നല്ല എന്നും സൂര്യ പറയുന്നുണ്ട്. സൂര്യയുടെ പുതിയ ചിത്രത്തിന്റെ നിർമ്മാതാവും ലൈവിൽ സൂര്യയോടൊപ്പം വരുന്നുണ്ട്. ഞാൻ എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും, അതിൽ നിങ്ങൾ ഇടപെടേണ്ട. എനിക്കെതിരെ പറയാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് സൂര്യയെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.

തന്റെ ആരാധകരോട് സ്നേഹവും നന്ദിയും പ്രകടിപ്പിച്ചു കൊണ്ടാണ് സൂര്യ ലൈവ് വീഡിയോ അവസാനിപ്പിക്കുന്നത്. “എന്നെ സ്നേഹിക്കുന്നവർക്ക് സപ്പോർട്ട് ചെയ്യുന്നവർക്ക് നന്ദി. ഒപ്പം വെറുക്കുന്നവർക്കും നന്ദി,” സൂര്യ പറയുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss contestant soorya menon annabelle makeover shoot

Next Story
സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായിchandra lakshman, serial actors, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com