ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. ബിഗ് ബോസിൽ എത്തുന്നതിനു മുൻപ് സിനിമാ, സീരിയലിലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരകയായും സൂര്യ സജീവമായിരുന്നു.
സൂര്യയുടെ ജന്മദിനമായിരുന്നു ഇന്നലെ. തന്റെ പിറന്നാൾ ദിനം വൃദ്ധസദനത്തിലെ അമ്മമാർക്ക് ഒപ്പമാണ് സൂര്യ ചെലവഴിച്ചത്. “ഇന്നെന്റെ പിറന്നാൾ ആണ്. ആയുസ്സിൽ നിന്നും ഒരു വർഷം കൂടി കുറഞ്ഞു എന്നതിനേക്കാൾ കുറച്ചു നല്ല കാര്യങ്ങൾ കൂടി ചെയ്യാൻ ദൈവം എനിക്ക് ഒരു ദിവസം തന്നു എന്നു ചിന്തിക്കാൻ ആണ് എനിക്ക് ഇഷ്ടം. എന്റെ പിറന്നാൾ കുറെ അമ്മമാരുടെ കൂടെയാണ് ഇത്തവണ ആഘോഷിക്കുന്നത്. മക്കൾക്കു നിവർന്നു നില്കാൻ സ്വന്തം വിയർപ്പു ഒഴുക്കി ഭക്ഷണം കൊടുത്തു. ആ മക്കൾ തന്നെ ആ അമ്മമാരെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ചു. ആ അമ്മമാരുടെ കണ്ണിൽ ഇപ്പോഴും മക്കൾ തിരിച്ചു വരുമെന്ന പ്രതീക്ഷയുടെ തിളക്കം ഞാൻ കണ്ടു,” ഇൻസ്റ്റഗ്രാം പോസ്റ്റിൽ സൂര്യ കുറിച്ചു.
കേരളത്തിലെ ആദ്യത്തെ ഫീമെയ്ൽ ഡിജെ കൂടിയാണ് സൂര്യ. ഐശ്വര്യ റായിയുടെ കണ്ണുകളുമായി സാമ്യമുണ്ടെന്ന പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തി കൂടിയാണ്. മോഹൻലാലിനൊപ്പം ‘കാണ്ഡഹാറിൽ’ അഭിനയിച്ചിട്ടുണ്ട്.