/indian-express-malayalam/media/media_files/uploads/2023/07/Nadira-Mehrin-with-parents.jpg)
നാദിറ മാതാപിതാക്കൾക്കൊപ്പം
പ്രവചനാതീതമായത് സംഭവിക്കുന്നയിടം, ബിഗ് ബോസ് എന്ന സോഷ്യൽ എക്സ്പെരിമെന്റ് ഷോയെ കുറിച്ച് ഏറ്റവും കൂടുതൽ ഉയർന്നു കേട്ട വിശേഷണങ്ങളിൽ ഒന്ന് ഇതുതന്നെയാവും. ആ വിശേഷണത്തെ അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നതാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ഉണ്ടാക്കിയ ഇംപാക്റ്റ്. വിജയകരമായി പൂർത്തിയാക്കപ്പെട്ട അഞ്ചാം സീസണിനെ ടെലിവിഷൻ ചരിത്രത്തിൽ അടയാളപ്പെടുത്തുക അതിന്റെ ജേതാവിന്റെ പേരിൽ മാത്രമാകില്ല. നാദിറ മെഹ്റിൻ എന്ന മത്സരാർത്ഥിയെ കൂടെ ഓർക്കാതെ കാലത്തിന് അഞ്ചാം സീസണിനെ കുറിച്ചു പറയാനാവില്ല. കാരണം, നാദിറയെന്ന മത്സരാർത്ഥിയുടെ ജീവിതത്തിലേക്ക് സ്വപ്നസമാനമായ നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ബിഗ് ബോസ് അഞ്ചാം സീസൺ കടന്നു പോയത്.
സ്വപ്നങ്ങൾക്കു പിറകെയുള്ള, തന്റെ അസ്തിത്വം തേടിയുള്ള യാത്രയിൽ നാദിറയ്ക്ക് നഷ്ടപ്പെട്ടുപോയ കുടുംബം, നാട് എന്നിവയെല്ലാം തിരികെ നാദിറയിലേക്ക് എത്താൻ ബിഗ് ബോസ് നിമിത്തമായി. മകൾ ട്രാൻസ് വ്യക്തിയാണെന്ന് വെളിപ്പെടുത്തിയപ്പോൾ 'അപമാനബോധത്താൽ മുറിപ്പെട്ട്' മകളെ മനസ്സാൽ ഉപേക്ഷിച്ചു കളഞ്ഞ അതേ പിതാവ് ഇന്ന് നാദിറ മെഹ്റിൻ എന്ന മകളെ ഓർത്ത് അഭിമാനിക്കുന്നു. ഒരിക്കൽ പരിഹസിച്ച അതേ നാട്ടുകാർ തന്നെ നാദിറയെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ബിഗ് ബോസ് എന്ന ഷോ നാദിറയ്ക്ക് നൽകിയത് എല്ലാം ബോണസാണെന്ന് പറയേണ്ടി വരും.
ഇപ്പോഴിതാ, നാദിറ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. "എന്റെ ഏറ്റവും സുഖപ്രദമായ കൈകളിൽ," എന്നാണ് മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്തുകൊണ്ട് നാദിറ കുറിച്ചത്.
ബിഗ് ബോസിൽ നാദിറയുടെ സഹമത്സരാർത്ഥികളായിരുന്ന അനിയൻ മിഥുനും വിഷ്ണുവും അടക്കം നിരവധിയേറെ പേരാണ് ചിത്രത്തിന് കമന്റു ചെയ്തിരിക്കുന്നത്. ആനന്ദം, പരമാനന്ദം ഇതിൽ കൂടുതൽ എന്തുവേണം എന്നാണ് ആരാധകർ ചോദിക്കുന്നത്. "മുൻപ് നാദിറയെ ഓർത്തു വേദനിച്ച ഉപ്പക്കും ഉമ്മക്കും ഇന്ന് നാദിറയെ ഓർത്തു അഭിമാനിക്കാം. ️ഇന്ന് ഈ ലോകം മുഴുവൻ ഈ ഉപ്പാനെയും ഉമ്മയെയും ഒരുപാട് സ്നേഹിക്കുന്നു," മറ്റൊരു കമന്റ് ഇങ്ങനെ.
കഴിഞ്ഞ ദിവസം, ബിഗ് ബോസ് താരങ്ങളായ അഖിൽ മാരാർ, ശോഭ എന്നിവരും നാദിറയുടെ മാതാപിതാക്കളെ കാണാൻ എത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us