ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ജാനകി സുധീർ ഏറെ ശ്രദ്ധ നേടുന്നത്. ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീടിനകത്ത് ചെലവഴിക്കാനായതുള്ളെങ്കിലും പ്രേക്ഷകർക്കിടയിൽ ജാനകിയേറെ സ്വീകാര്യത നേടിയിരുന്നു.
നടി, മോഡൽ എന്നീ നിലകളിൽ സുപരിചിതയായ മുഖമാണ് ജാനകി. ചങ്ക്സ്, ഒരു യമണ്ടൻ പ്രേമകഥ, മാർകോണി മത്തായി എന്നീ സിനിമകളിലും ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്. ജാനകി ഒരു ലെസ്ബിയൻ കഥാപാത്രമായി എത്തുന്ന ‘ഹോളി വൗണ്ട്’ എന്ന ചിത്രം അടുത്തിടെയാണ് റിലീസിനെത്തിയത്.
ജാനകിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബ്ലൗസിന് പകരം സ്വർണ്ണാഭരണങ്ങളാൽ ശരീരം മറച്ച ജാനകിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക, ചിത്രങ്ങൾ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളി വൂണ്ട്’ എസ് എസ് ഫ്രെയിംസ് ഒടിടിയിലാണ് സ്ട്രീം ചെയ്യുന്നത്. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച ചിത്രം സ്വവര്‍ഗ ലൈംഗികതയുടെ പശ്ചാത്തലത്തിലുള്ളതാണ്.