ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. തൊടുപുഴയ്ക്ക് അടുത്തുവച്ചാണ് കാർ അപകടത്തിൽ പെട്ടത്. തൊടുപുഴയിൽ ഒരു ഉദ്ഘാടനത്തിനായി പോവുകയായിരുന്നു റോബിൻ.
അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാർ റോഡിൽ നിന്നും തെന്നിമാറുകയായിരുന്നു. എന്നാൽ ഒരു കല്ലിൽ തട്ടിനിന്നതിനാൽ കൊക്കയിലേക്ക് മറിയാതെ രക്ഷപ്പെട്ടു.
അപകടം അൽപ്പം ഗുരുതരമായിരുന്നുവെങ്കിലും പരിക്കുകൾ ഒന്നുമില്ലാതെ റോബിൻ രക്ഷപ്പെട്ടു.
“എന്റെ കാർ വരുന്ന വഴി ഒരു കൊക്കയിലേക്ക് മറിഞ്ഞു. കാർ ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. എന്നിട്ടും നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാൻ വന്നത്,” അപകടത്തിനു ശേഷവും ഉദ്ഘാടന വേദിയിലെത്തിയ റോബിൻ പറഞ്ഞു.