scorecardresearch

വിക്കറ്റ് കീപ്പറായി മിന്നി ആര്യൻ; 'ഋഷഭ് പന്തിനെ പോലെ! 50 റൺസ് എങ്കിലും സേവ് ചെയ്തിട്ടുണ്ടാവുമെന്ന് കമന്റ്'

Aryan Bigg Boss Star in CCL: ആര്യനും അഖിൽ മാരാർക്കും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അരങ്ങേറ്റ മത്സരമായിരുന്നു മുംബൈ ഹീറോസിനെതിരായത്. ക്യാപ്റ്റൻ ഉണ്ണി മുകുന്ദനാണ് ഇരുവർക്കും ക്യാപ് നൽകിയത്

Aryan Bigg Boss Star in CCL: ആര്യനും അഖിൽ മാരാർക്കും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അരങ്ങേറ്റ മത്സരമായിരുന്നു മുംബൈ ഹീറോസിനെതിരായത്. ക്യാപ്റ്റൻ ഉണ്ണി മുകുന്ദനാണ് ഇരുവർക്കും ക്യാപ് നൽകിയത്

author-image
Television Desk
New Update
Aryan Bigg Boss Star Kerala Strikers

Celebrity Cricket League: ബിഗ് ബോസ് സീസൺ ഏഴിൽ ഏറ്റവും കൂടുതൽ ടാസ്കുകൾ ജയിച്ചത് ആര്യൻ കദൂരിയ ആണ്. ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ നൂറയ്ക്ക് മുൻപിൽ ആര്യന് കാലിടറി എങ്കിലും സീസണിലെ ടാസ്ക് മാസ്റ്റർ എന്ന വിശേഷണം ആര്യന് ലഭിച്ചു. ഇപ്പോൾ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സ് താരമായ ആര്യന്റെ വിക്കറ്റ് കീപ്പിങ് മികവ് ആണ് ചർച്ചയാവുന്നത്. 

Advertisment

മുംബൈ ഹീറോസിനെ അഞ്ച് വിക്കറ്റിന് കേരള സ്ട്രൈക്കേഴ്സ് തോൽപ്പിച്ച മത്സരത്തിൽ വിക്കറ്റിന് പിന്നിൽ നിന്നത് ആര്യൻ ആണ്. ബിബി ഹൗസിൽ വെച്ച് ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെ പറ്റിയും തന്റെ ക്രിക്കറ്റ് യാത്രയെ പറ്റിയും ആര്യൻ പലപ്പോഴും പറഞ്ഞിരുന്നു. മുംബൈ ഹീറോസിന് എതിരായ മത്സരത്തിൽ വിക്കറ്റ് കീപ്പറായുള്ള ആര്യന്റെ പ്രകടനം കണ്ടതോടെ സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടി താരത്തിന് ലഭിക്കുന്നു. 

Also Read: 'ബ്രെയിൻ ട്യൂമർ ആണ്; മരിച്ച് പോകും എന്ന് കരുതി'; ക്രിക്കറ്റ് ഉപേക്ഷിച്ചതിനെ കുറിച്ച് അഖിൽ മാരാർ

കേരള സ്ട്രൈക്കേഴ്സ്-മുംബൈ ഹീറോസ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാറിൽ ലഭ്യമായിരുന്നു. മുംബൈ ഹീറോസ് കളിക്കാരെ സ്ലെഡ്ജ് ചെയ്തും ബോളർമാരോടും ഫിൽഡർമാരോടും നിരന്തരം സംസാരിച്ചും നിർദേശങ്ങൾ നൽകിയും ആര്യൻ മത്സരത്തിലുടനീളം ഊർജം നിറച്ച് നിന്നു. അത് കൂടാതെ വൈഡ്, ഡോട്ട് ബോളുകൾ സേവ് ചെയ്തുള്ള ആര്യന്റെ പ്രകടനം കേരള സ്ട്രൈക്കേഴ്സിന്റെ ജയത്തിൽ നിർണായകമായി. 

Also Read: കോഹ്‌ലി കുടിച്ച ആ കറുത്ത പാനീയം ഏതാണ്? പിക്കിൾ ജ്യൂസ് ഷോട്ടിന്റെ രഹസ്യം

50 റൺസ് എങ്കിലും ആര്യൻ ആ മത്സരത്തിൽ സേവ് ചെയ്തിട്ടുണ്ടാവും എന്നാണ് കേരള സ്ട്രൈക്കേഴ്സ് പങ്കുവെച്ച വിഡിയോയിൽ ആര്യന് കയ്യടിച്ച് വന്ന കമന്റിൽ പറയുന്നത്. ആര്യന്റെ സ്ലെഡ്ജിങ്ങും ബോളർമാരുമായുള്ള സംസാരവും ഋഷഭ് പന്തിനെ ഓർമിപ്പിച്ചു എന്ന് പറഞ്ഞും അഭിപ്രായങ്ങൾ വരുന്നുണ്ട്.  

Also Read: Saina Nehwal: ഗുഡ് ബൈ സൈന; ഇനി കോർട്ടിൽ ആ ചടുല നീക്കങ്ങൾ ഇല്ല; വിരമിക്കൽ സ്ഥിരീകരിച്ച് താരം

ആര്യനും അഖിൽ മാരാർക്കും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അരങ്ങേറ്റ മത്സരമായിരുന്നു മുംബൈ ഹീറോസിനെതിരായത്. ക്യാപ്റ്റൻ ഉണ്ണി മുകുന്ദനാണ് ഇരുവർക്കും ക്യാപ് നൽകിയത്. മുംബൈ ഹീറോസിനെതിരെ ആര്യൻ ബാറ്റിങ്ങിന് ഇറങ്ങിയില്ല. മുംബൈ ഹീറോസ് മുൻപിൽ വെച്ച 192 റൺസ് അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരള സ്ട്രൈക്കേഴ്സ് മറികടന്നു. 30 പന്തിൽ നിന്ന് ഏഴ് ഫോറും അഞ്ച് സിക്സും പറത്തിയാണ് മദൻ മോഹൻ 74 റൺസ് അടിച്ചെടുത്തത്.

View this post on Instagram

A post shared by Kerala strikers (@keralastrikersofficial)

Read More: ആ ചിരി മായിച്ച ചോദ്യം ഓർമയില്ലേ? ലോകം കണ്ട ആ വലിയ പരിഹാസത്തിന് റൊണാൾഡിഞ്ഞോ നൽകിയ മറുപടി

Bigg Boss Unni Mukundan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: