scorecardresearch

"ബ്ലെസ്ലിയോട് വെറുപ്പാണ്; മദ്യത്തെ എതിർത്തയാൾ കുടിച്ചുതീർത്തത് മൂന്ന് കുപ്പി ഷാംപെയ്ൻ"

Bigg Boss Malayalam: ഓൺലൈൻ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ക്രിപ്‌റ്റോ കറൻസിയായി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് കഴിഞ്ഞ ഡിസംബറിൽ ബ്ലെസ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തത്

Bigg Boss Malayalam: ഓൺലൈൻ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ക്രിപ്‌റ്റോ കറൻസിയായി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് കഴിഞ്ഞ ഡിസംബറിൽ ബ്ലെസ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തത്

author-image
Television Desk
New Update
Bigg Boss Malayalam Blessle Jasmine Moosa and Lakshmi Priya

ബ്ലെസ്ലിക്കെതിരെ ലക്ഷ്മിപ്രിയയും ജാസ്മിനും

ബിഗ് ബോസ് സീസൺ നാലിലെ ഫസ്റ്റ് റണ്ണറപ്പായ ബ്ലെസ്ലി ഓൺലൈൻ സാമ്പത്തിത തട്ടിപ്പ് കേസിൽ അറസ്റ്റിലായെന്ന വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യകണ്ണികളിലൊരാൾ ബ്ലെസ്ലിയാണെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് ഇടയിൽ ബിബി ഹൗസിൽ തന്റെ സഹമത്സരാർഥിയായിരുന്ന ബ്ലെസ്ലിയെ കുറിച്ച് വെളിപ്പെടുത്തലുമായി എത്തുകയാണ് ലക്ഷ്മിപ്രിയ.  

Advertisment

പോപ്പിൻസ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ബ്ലെസ്ലിയെ കുറിച്ച് ലക്ഷ്മിപ്രിയയുടെ വാക്കുകൾ ഇങ്ങനെ, "ബിഗ് ബോസ് ഹൗസിൽ മദ്യം മയക്കുമരുന്ന് എന്നിവയ്ക്കൊക്കെ എതിരായിരുന്നൊരു കുട്ടിയായിരുന്നു ബ്ലെസ്ലി. ബിഗ് ബോസ് കഴിഞ്ഞപ്പോൾ ഒരു പാർട്ടിയൊക്കെ ഉണ്ടായല്ലോ. എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോൾ ഞാൻ കാണുന്നത് ഇവന് ഷാംപെയ്ൻ കഴിക്കാനുള്ള ടെൻഡൻസി വരുന്നതാണ്."

Also Read: Bigg Boss: 'എന്നെ കൊണ്ടുപോകല്ലേ എന്ന് ബിഗ് ബോസിനോട് പറഞ്ഞു': വെളിപ്പെടുത്തി ഷാനവാസ്

"ഞാൻ ദൂരെ ഇരുട്ടത്ത് ഇരിക്കുന്നത് ബ്ലെസ്ലി കാണുന്നില്ല. അവിടെ മൂന്ന് കുപ്പി ഷാംപെയ്ൻ അവൻ കുടിച്ച് തീർത്തു. എനിക്ക് ഏറ്റവും വെറുപ്പുണ്ടായത് ബ്ലെസ്ലിയുടെ അടുത്താണ്. അത് ഇപ്പോഴും അങ്ങനെയാണ്. അത് എനിക്ക് മാറ്റാൻ പറ്റുകയേ ഇല്ല. ആരോട് വേണമെങ്കിലും ബ്ലെസ്ലിയെ കുറിച്ച് ചോദിച്ച് നോക്കിക്കോളു, നിമിഷയോട് ചോദിക്കു, ജാസ്മിനോട് ചോദിക്കൂ," ലക്ഷ്മിപ്രിയ പറഞ്ഞു. 

Also Read: Bigg Boss: "ഒരു നിമിഷം എന്റെ കയ്യിൽ നിന്ന് പോയി; കരഞ്ഞതൊക്കെ സത്യസന്ധമായിട്ടാണ്"

ലക്ഷ്മിപ്രിയയുടെ ഈ വിഡിയോയ്ക്കടിയിൽ വന്ന സീസൺ നാലിലെ മറ്റൊരു താരമായ ജാസ്മിൻ മൂസയുടെ വാക്കുകളും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു. ജാസ്മിൻ കമന്റ് ബോക്സിൽ കുറിച്ചത് ഇങ്ങനെ, "ലക്ഷ്മിപ്രിയ പറഞ്ഞത് എല്ലാ അർഥത്തിലും ശരിയാണ്. മദ്യപിക്കണോ പുകവലിക്കണോ എന്നത് പൂർണ്ണമായും ബ്ലെസ്ലിയുടെ മാത്രം തീരുമാനമാണ്. എന്നാൽ മറ്റൊരാൾ ഇത് ചെയ്തപ്പോൾ ക്യാമറയ്ക്ക് മുന്നിൽ ബ്ലെസ്ലി അതിനെ മോശമായി ചിത്രീകരിക്കുകയും തരംതാഴ്ത്തി സംസാരിക്കുകയും ചെയ്തു."

"പക്ഷേ ക്യാമറയ്ക്ക് പിന്നിലെ കഥ ആകെ വ്യത്യസ്തമായിരുന്നു. നേരിട്ട് കണ്ടില്ലായിരുന്നു എങ്കിൽ ഞാൻ ഇത് വിശ്വസിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ ബ്ലെസ്ലിയുടെ ഈ നാടകത്തിൽ വീണുപോയതിന് പ്രേക്ഷകരെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. കാര്യങ്ങൾ ഒടുവിൽ പുറത്തുവരുന്നതിലും ആളുകൾ സത്യം തിരിച്ചറിയാൻ തുടങ്ങുന്നതിലും സന്തോഷമുണ്ട്," കമന്റ് ബോക്സിൽ ജാസ്മിൽ കുറിച്ചു. 

Also Read: Adhila and Noora: 20,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ; ബിഗ് ബോസ് റിവാർഡ്സ് വെളിപ്പെടുത്തി ആദിലയും നൂറയും

ഓൺലൈൻ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ക്രിപ്‌റ്റോ കറൻസിയായി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് കഴിഞ്ഞ ഡിസംബറിൽ ബ്ലെസ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് വലുതാണെന്നും കോടഞ്ചേരി, താമരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലും സമാന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

Read More: ബിഗ് ബോസ് സീസൺ 8 ഉടൻ? മാർച്ചിൽ പോരാട്ടം തുടങ്ങാൻ സാധ്യത; ആരൊക്കെയാകും ആ വീടിനുള്ളിൽ?

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: