/indian-express-malayalam/media/media_files/2025/12/16/bigg-boss-star-binny-dance-star-singer-2025-12-16-20-52-34.jpeg)
Source: Screengrab
Bigg Boss malayalam Star Binny; സ്റ്റാർ സിംഗറിലൂടെ ബിഗ് ബോസ് താരങ്ങളെ വീണ്ടും പ്രേക്ഷകർക്ക് കാണാൻ അവസരം ഒരുക്കുകയാണ് ഏഷ്യാനെറ്റ്. ഏഴിന്റെ പണിയുടെ സീസണും അതിജീവിച്ച് വരുന്ന ബിഗ് ബോസ് താരങ്ങളെ സ്റ്റാർ സിംഗർ വേദിയിലും പല ടാസ്കുകൾ കാത്തിരിക്കുക്കുന്നുണ്ട്. ഇത്തവണ തനിക്ക് ലഭിച്ച ടാസ്കിൽ നിറഞ്ഞാടുന്ന ബിന്നിയെയാണ് പ്രേക്ഷകർ കണ്ടത്.
സ്റ്റാർ സിംഗറിലെ ഒരു ടാസ്കിലോട്ട് പോയാലോ എന്ന് പറഞ്ഞ് ബിന്നിയെ വേദിയിലേക്ക് ക്ഷണിച്ച് ഡാൻസ് കളിക്കാനായി നൽകുന്ന പാട്ട് സ്ഫടികം സിനിമയിലെ ഏഴിമല പൂഞ്ചോലയാണ്. പാട്ട് കേൾക്കുമ്പോൾ ആദ്യം ബിന്നിയൊന്ന് ഞെട്ടുന്നുണ്ട്. എന്നാൽ പിന്നെയങ്ങോട്ട് തകർത്ത് ചുവടുവയ്ക്കുകയാണ് ബിന്നി.
Also Read: Bigg Boss; നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും
ബിന്നി ടാസ്ക് പൊളിച്ചടുക്കി എന്നാണ് വിഡിയോ കണ്ട് ആരാധകർ പറയുന്നത്. ബിന്നി ഒരു തടവല് തടവി, പിന്നെ ഒരു രക്ഷയുമുണ്ടായില്ല എന്നാണ് ചിരി നിറച്ച് സ്റ്റാർ സിംഗറിലെ ജഡ്ജ് ആയ വിധു പ്രതാപ് പറഞ്ഞത്. അല്ലെങ്കിലും നമ്മുടെ ബിന്നി ചേച്ചി അടിപൊളിയല്ലേ എന്നാണ് ഏഷ്യാനെറ്റ് പങ്കുവെച്ച വിഡിയോയ്ക്ക് കമന്റുകൾ വരുന്നത്.
ഡയമണ്ട് മോതിരം കിട്ടുമെന്ന് വിചാരിച്ചാണോ ഈ പ്രകടനം എന്ന് ചിലർ കമന്റ് ബോക്സിൽ ചോദിക്കുന്നുണ്ട്. സ്റ്റാർ സിംഗറിന്റെ റീലോഞ്ച് എപ്പിസോഡിൽ ബിഗ് ബോസ് വിന്നറായ അനുമോൾ എത്തിയപ്പോൾ കെ എസ് ചിത്ര ഡയമണ്ട് മോതിരം സമ്മാനമായി നൽകിയിരുന്നു. അന്ന് നെവിനും അനുമോളും തമ്മിൽ ക്രീം ബൺ കഴിക്കുന്ന ടാസ്കായിരുന്നു നടന്നത്.
Also Read: Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ
ബിഗ് ബോസ് സീസൺ ഏഴിൽ ടോപ് 10ൽ ഇടം നേടാൻ ബിന്നിക്ക് സാധിച്ചിരുന്നില്ല. 11ാം സ്ഥാനത്താണ് ബിന്നിക്ക് എത്താനായത്. 70ാം ദിവസം ബിന്നി എവിക്ട് ആയി. പിആർ വിവാദത്തിൽ അനുമോൾ ആരാധകരിൽ നിന്ന് രൂക്ഷമായ സൈബർ ആക്രമണം ബിന്നിക്ക് നേരിടേണ്ടി വന്നിരുന്നു.
Read More: Bigg Boss; അനുമോളോ? അത് ആരാണ്? നടിക്കെതിരെ തിരിഞ്ഞ് ഫാൻസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us